Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിക്കുന്ന വിധി: ഖത്തറില്‍ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ, എല്ലാവരും മുന്‍ നാവിക സൈനികര്‍

ദോഹ: ഖത്തറില്‍ എട്ട് ഇന്ത്യന് മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ. ഖത്തറിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. സേനയില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരുന്നവരാണ് കേസില്‍ പെട്ടതും ശിക്ഷിക്കപ്പെട്ടിരിക്കുന്നതും. കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ എട്ട് പ്രതികളും ഖത്തറിലെ ജയിലിലാണ്.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്നാണ് കരുതുന്നത്. അപ്പീല്‍ നല്‍കാനുള്ള വഴികള്‍ ആരായും. ഇവരുടെ കേസില്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ നിയമ സഹായങ്ങള്‍ ചെയ്തിരുന്നു. ഗുരുതരമായ കേസായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. കുടുംബങ്ങള്‍ക്ക് പ്രതികളുമായി സംസാരിക്കാനുള്ള അവസരം ഒരുക്കിയിരുന്നു.

qatar-court

ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികള്‍ എല്ലാവരും മുന്‍ സൈനികരാണ്. ഇവര്‍ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. വളരെ ഞെട്ടിക്കുന്ന വിധിയാണ് വന്നിരിക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ശിക്ഷിപ്പെട്ടവരുടെ മോചനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് ഉറപ്പായിട്ടുണ്ട്. പ്രതികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായിരുന്ന പ്രതികള്‍ ഖത്തര്‍ സൈന്യത്തിന് പരിശീലനം നല്‍കിയിരുന്ന കമ്പനിയില്‍ ജോലി ചെയ്യവെയാണ് കേസില്‍പ്പെട്ടത്.

കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ പല തവണ ഖത്തറിലെ കോടതി തള്ളിയിരുന്നു. ഖത്തറിനെതിരെ ചാരവൃത്തിയില്‍ ഏര്‍പ്പെട്ടു എന്ന കേസാണ് ചുമത്തിയിട്ടുള്ളതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. എന്നാല്‍ ഖത്തര്‍ ഭരണകൂടമോ കേന്ദ്ര സര്‍ക്കാരോ ഏത് തരത്തിലുള്ള കേസാണ് എന്ന് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയെന്നാണ് പ്രതികള്‍ക്കെതിരായ കുറ്റം എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറ്റാലിയന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച മുങ്ങിക്കപ്പലുകളുമായി ബന്ധപ്പെട്ടും പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് എട്ട് പേരും അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിചാരണ ആരംഭിച്ചു.

ക്യാപ്റ്റന്‍ നവജിത് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, കമാന്റര്‍ അമിത് നാഗ്പാല്‍, കമാന്റര്‍ പൂര്‍ണേന്ദു തിവാരി, കമാന്റര്‍ സുഗുണകര്‍ പക്കാല, കമാന്റര്‍ സഞ്ജീവ് ഗുപ്ത, സെയ്‌ലര്‍ നാഗേഷ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികളില്‍ ഒരാളുടെ സഹോദരിയായ മീതു ഭാര്‍ഗവ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+