Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ മുന്നോട്ടുവച്ച നിര്‍ദേശം ഓര്‍മിപ്പിച്ച് ഖത്തര്‍ അമീര്‍; ബന്ധം ഒഴിയണം എന്ന് ഇറാന്‍

ദോഹ: ഇസ്രായേലിനെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഖത്തറില്‍ അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി ആരംഭിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്ത് കടുത്ത ഭാഷയിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി സംസാരിച്ചത്. സൗദി അറേബ്യ മുന്നോട്ട് വച്ച സമാധാന നീക്കം ഓര്‍മിപ്പിച്ചായിരുന്നു അമീറിന്റെ പ്രസംഗം എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കടുത്ത രോഷമാണ് ഇസ്രായേലിനെതിരെ അറബ് മേഖലയില്‍ നിലനില്‍ക്കുന്നത്. ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തുമെന്ന് ഒരു രാജ്യവും പ്രതീക്ഷിച്ചിരുന്നില്ല. സമാധാന ശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന രാജ്യത്തെ ആക്രമിക്കുകയും മധ്യസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതോടെ സമാധാന ശ്രമങ്ങള്‍ തടയാനാണ് ഇസ്രായേല്‍ ശ്രമിച്ചത് എന്ന് ഖത്തര്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

qatar saudi iran leaders in doha-

ഇസ്രായേലുമായി ചുരുക്കം ചില അറബ് രാജ്യങ്ങള്‍ക്കാണ് നയതന്ത്ര ബന്ധമുള്ളത്. ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ, ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ക്കാണ് ബന്ധം. സൗദി അറേബ്യയുമായി ബന്ധം സ്ഥാപിക്കാനുള്ള ചര്‍ച്ച നടന്നുവരവെയാണ് പശ്ചിമേഷ്യയിലെ സാഹചര്യം അട്ടിമറിഞ്ഞത്. എല്ലാ മുസ്ലിം രാജ്യങ്ങളും ഇസ്രായേലുമായി ബന്ധം അവസാനിപ്പിക്കണം എന്ന് ഇറാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഖത്തര്‍ അമീര്‍ പറഞ്ഞത് ഇങ്ങനെ

ഇസ്രായേലിന്റെ സ്വാധീനവലയത്തില്‍ മേഖലയെ ഒതുക്കാനാണ് നെതന്യാഹു സ്വപ്‌നം കാണുന്നതെന്നും ഇത് അപകടകരമാണെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. അറബ് പീസ് ഇനീഷ്യേറ്റീവ് ഇസ്രായേല്‍ അംഗീകരിച്ചിരുന്നു എങ്കില്‍ മേഖലയില്‍ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ചൂണ്ടിക്കാട്ടി.

2002ല്‍ സൗദി അറേബ്യ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സൂചിപ്പിച്ചാണ് ഖത്തര്‍ അമീര്‍ ഇക്കാര്യം പറഞ്ഞത്. അറബ് ലീഗിന്റെ പിന്തുണയോടെയായിരുന്നു സൗദിയുടെ അന്നത്തെ നീക്കം. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചടക്കിയ അറബ് രാജ്യങ്ങളുടെ പ്രദേശങ്ങള്‍ മടക്കി നല്‍കണം എന്നായിരുന്നു ഇതിലെ പ്രധാന നിബന്ധന. പകരം എല്ലാ രാജ്യങ്ങളും ഇസ്രായേലിനെ അംഗീകരിക്കാമെന്നും ഉപാധി വച്ചു. എന്നാല്‍ ഇസ്രായേല്‍ ഇത് തള്ളുകയായിരുന്നു.

നടപടി പ്രതീക്ഷിക്കുന്നു എന്ന് ഇറാന്‍

ഇസ്രായേലിനെതിരെ കടുത്ത നടപടി വേണം എന്നാണ് പാകിസ്താനും ഇറാനും ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന യോഗമായിരിക്കും ദോഹയിലേത് എന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഖത്തറില്‍ അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. ഇന്ന് രാഷ്ട്ര നേതാക്കളുടെ ചര്‍ച്ചയാണ്.

ഇസ്രായേലുമായി യാതൊരു ബന്ധവും മുസ്ലിം രാജ്യങ്ങള്‍ക്ക് ഉണ്ടാകരുത് എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ ആവശ്യപ്പെട്ടു. മുസ്ലിം രാജ്യങ്ങള്‍ ഐക്യത്തോടെ നില്‍ക്കണം. ദോഹയിലെ യോഗത്തില്‍ ശക്തമായ തീരുമാനം പ്രതീക്ഷിക്കുന്നു എന്നും ഖത്തറിലേക്ക് വരുന്നതിന് തൊട്ടുമുമ്പ് പെഷസ്‌കിയാല്‍ ഇറാനില്‍ വച്ച് പറഞ്ഞു. ഇസ്രായേലിനെതിരെ കടുത്ത തീരുമാനം ദോഹ ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+