Get Updates
Get notified of breaking news, exclusive insights, and must-see stories!

2021 മോഡല്‍ വേണ്ടെന്ന് ഖത്തര്‍ ജനത; ഇനി തിരഞ്ഞെടുപ്പ് ഇല്ല... പുതിയ മാറ്റം ഇങ്ങനെ, ഹിതപരിശോധന ഫലം

ദോഹ: ഖത്തറില്‍ ഭരണഘടനാ ഭേദഗതിയില്‍ നടന്ന ഹിതപരിശോധനയുടെ ഫലം പുറത്ത്. ഭരണഘടനാ ഭേദഗതിയെ പിന്തുണച്ച് 90 ശതമാനം പേരും വോട്ട് ചെയ്തു. ആഭ്യന്തര മന്ത്രിയാണ് ജനങ്ങളുടെ അഭിലാഷം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇനി ഖത്തറില്‍ ശൂറാ കൗണ്‍സിലിലേക്ക് പൊതു തിരഞ്ഞെടുപ്പ് നടക്കില്ല. പകരം നാമനിര്‍ദേശം ചെയ്യും.

ചൊവ്വാഴ്ചയായിരുന്നു ഖത്തറിലെ ഹിതപരിശോധനാ പോളിങ്. 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയിരുന്നു. ഓണ്‍ലൈനായും ഓഫ് ലൈനായും സൗകര്യമുണ്ടായിരുന്നു. എല്ലാവരും അഭിപ്രായം രേഖപ്പെടുത്തണമെന്ന് ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തു. സമ്പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കാന്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഹിതപരിശോധനയോടെ ജിസിസിയിലെ ഈ കൊച്ചു രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയാം...

qatar rederendum result

ഗള്‍ഫ് രാജ്യങ്ങളില്‍ രാജഭരണമാണ് നടക്കുന്നത്. എങ്കിലും കുവൈത്ത് പാര്‍ലമെന്റിലേക്ക് പൊതുതിരഞ്ഞെടുപ്പ് നടക്കാറുണ്ട്. ഖത്തറിലും സമാനമായ രീതിയില്‍ തിരഞ്ഞെടുപ്പിലേക്ക് വഴി തുറക്കുന്ന തീരുമാനം രണ്ട് പതിറ്റാണ്ട് മുമ്പാണ് എടുത്തത്. ശൂറാ കൗണ്‍സിലിലേക്ക് പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ 2003ലെ ഹിതപരിശോധനയില്‍ തീരുമാനിച്ചു.

പക്ഷേ, 2021 വരെ പൊതുതിരഞ്ഞെടുപ്പ് നടന്നില്ല എന്നത് മറ്റൊരു കാര്യം. 2021ല്‍ നടന്ന തിരഞ്ഞെടുപ്പ് ആകട്ടെ, ചില വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. 45 അംഗങ്ങളാണ് ശൂറാ കൗണ്‍സിലില്‍ ഉള്ളത്. മൂന്നില്‍ രണ്ട് സീറ്റുകളിലേക്ക് പൊതുതിരഞ്ഞെടുപ്പ് നടത്താനും ബാക്കി നാമനിര്‍ദേശം ചെയ്യുന്ന രീതി തുടരാനുമാണ് തീരുമാനിച്ചത്.

എന്നാല്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചില്ലെന്നും മാറ്റി നിര്‍ത്തപ്പെട്ടു എന്നും ചില ഗോത്ര വിഭാഗങ്ങള്‍ ആരോപണം ഉന്നയിച്ചു. പുതിയ ഹിതപരിശോധനയില്‍ പൊതുതിരഞ്ഞെടുപ്പ് വേണ്ട എന്ന നിര്‍ദേശത്തിന് ജനങ്ങള്‍ അംഗീകാരം നല്‍കുകയാണ് ചെയ്തത്. അതായത്, ശൂറാ കൗണ്‍സിലിലേക്കുള്ള 45 അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യപ്പെടും. 84 ശതമാനമായിരുന്നു പോളിങ്. ഇതില്‍ 90 ശതമാനം പേര്‍ ഭേദഗതിയെ പിന്തുണച്ചുവെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. എട്ട് ശതമാനത്തിലധികം പേര്‍ എതിര്‍ത്തു. കുറച്ചു വോട്ടുകള്‍ അസാധുവായി. ഇന്നും നാളെയും ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹിതപരിശോധനയില്‍ ഭാഗമായ എല്ലാവരെയും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അഭിനന്ദിച്ചു. പരിമിതമായ അധികാരങ്ങള്‍ മാത്രമാണ് ശൂറാ കൗണ്‍സിലിനുള്ളത്. രാജ്യത്തിന്റെ പൊതു നയങ്ങള്‍ക്കും ബജറ്റിനും അംഗീകാരം നല്‍കുക എന്നതാണ് പ്രധാന ദൗത്യം. പ്രതിരോധം, സുരക്ഷ, സാമ്പത്തിക കാര്യം, നിക്ഷേപ നയം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ശൂറാ കൗണ്‍സിലിന് പങ്കാളിത്തം ഉണ്ടായിരിക്കില്ല.

മറ്റ് ജിസിസി രാജ്യങ്ങളിലെ പോലെ തന്നെ, ഖത്തറിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരോധനമുണ്ട്. അതേസമയം, സന്നദ്ധ സേവന രംഗത്ത് ഒട്ടേറെ പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വലിപ്പം കൊണ്ട് ചെറിയ രാജ്യമാണെങ്കിലും പശ്ചിമേഷ്യയിലെ മിക്ക പ്രശ്‌നങ്ങളിലും പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്ന രാജ്യമാണ് ഖത്തര്‍. അഫ്ഗാന്‍, പലസ്തീന്‍, ഇറാന്‍, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം മധ്യസ്ഥ ചര്‍ച്ചകള്‍ ഖത്തറില്‍ നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+