Get Updates
Get notified of breaking news, exclusive insights, and must-see stories!

അറബികള്‍ക്ക് നല്ല കാലം; സൗദി അറേബ്യയുടേയും യുഎഇയുടേയും കളി ഇനി കാണാം: ഇന്ത്യ കൂടുതല്‍ വാങ്ങാന്‍ തുടങ്ങി

ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിവെച്ചതായി സൂചന. റഷ്യൻ എണ്ണയുടെ വിലക്കിഴിവ് കുറഞ്ഞതും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുമാണ് ഇതിന് പിന്നിലെന്ന് വ്യവസായ വൃത്തങ്ങൾ സൂചിപ്പിച്ചതായണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ ആവശ്യായ എണ്ണയുടെ 85 ശതമാനത്തിനും മറ്റ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. പരമ്പരാഗതമായി അറബ് രാഷ്ട്രങ്ങളായിരുന്നു ഇന്ത്യയുടെ എണ്ണ ഇറക്കുമതി രാജ്യങ്ങളെങ്കില്‍ 2022 ല്‍ ആരംഭിച്ച ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെ റഷ്യയായി ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാർ. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ വലിയ വിലക്കിഴിവ് അനുകൂലഘടകമാക്കിയ ഇന്ത്യ റഷ്യയില്‍ നിന്നും വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങുകയായിരുന്നു.

saudi-uae-india-

ഉക്രെയ്നുമായുള്ള യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ റഷ്യക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന ഒന്നാണ് ഇന്ത്യയിലേക്കുള്ള എണ്ണക്കയറ്റുമതി. ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ജുലൈ 14 ന് റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ ഇറക്കുമതി തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. റഷ്യ ഉക്രെയ്നുമായി സമാധാന കരാറിൽ എത്താത്തപക്ഷം ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (HPCL), ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL), മംഗളൂരു റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡ് (MRPL) എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളാണ് കഴിഞ്ഞ ഒരാഴ്ചയായി റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിവെച്ചത്. ഈ കമ്പനികളുടെ വാങ്ങൽ പദ്ധതികളെക്കുറിച്ച് അറിയാവുന്ന നാല് വൃത്തങ്ങളാണ് റോയിട്ടേഴ്സിനോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ദ ഹിന്ദുവിന്റെ റിപ്പോർട്ടില്‍ പറയുന്നു.

റിലയൻസ് ഇൻഡസ്ട്രീസ്, നയാര എനർജി തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് റഷ്യൻ ഓയിൽ ഭീമനായ റോസ്‌നെഫ്റ്റ് ഉൾപ്പെടെയുള്ള റഷ്യൻ സ്ഥാപനങ്ങളുമായി വാർഷിക കരാറുകളുണ്ട്. അതുകൊണ്ടുതന്നെ, റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ഇന്ത്യൻ കമ്പനികൾ ഇവരാണ്. റഷ്യൻ എണ്ണയ്ക്ക് പകരം മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളായ സൌദി അറേബ്യ, യുഎഇ, ഇറാഖ് എന്നിവരെ ഇന്ത്യന്‍ കമ്പനികള്‍ കൂടുതലായി ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്. അബുദാബിയിൽ നിന്നുള്ള മർബാൻ ക്രൂഡിന് പുറമെ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയും ഇന്ത്യയിലേക്ക് അധികമായി എത്താന്‍ തുടങ്ങിയിരിക്കുന്നു.

റഷ്യൻ എണ്ണയ്ക്ക് നൽകിയിരുന്ന വിലക്കിഴിവ് കുറഞ്ഞതാണ് ഇന്ത്യൻ റിഫൈനറികൾ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ മറ്റൊരു കാരണം. 2022-ൽ റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഇത് ആദ്യമായാണ് വിലക്കിഴിവ് ഇത്രയധികം കുറയുന്നത്. മറുവശത്ത് റഷ്യയുടെ കയറ്റുമതി കുറഞ്ഞതും ആവശ്യകത വർധിച്ചതും വിലക്കിഴിവ് കുറയ്ക്കുന്നതിലേക്ക് നയിച്ചു.

ഇന്ത്യ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തിരുന്നത് 2025-ന്റെ ആദ്യ പകുതിയിലാണ് എന്നാണ് ശ്രദ്ധേയം. ആകെ ഇറക്കുമതിയുടെ 35% വും റഷ്യയിൽ നിന്നായിരുന്നു. സ്വകാര്യ റിഫൈനറികൾ ഇറക്കുമതിയുടെ 60% വും, പൊതുമേഖലാ റിഫൈനറികൾ ബാക്കിയുള്ള 40% വും വാങ്ങി. റഷ്യൻ എണ്ണയ്ക്ക് മേലുള്ള യൂറോപ്യൻ യൂണിയന്റെ പുതിയ നിയന്ത്രണങ്ങൾ കാരണം വിദേശ വ്യാപാരവും, ധനസമാഹരണവും കൂടുതല്‍ സങ്കീർണമായേക്കാമെന്നും ഇന്ത്യന്‍ റിഫൈനറികൾ ഭയക്കുന്നുണ്ട്.

അതേസമയം, ഏകപക്ഷീയമായ ഉപരോധങ്ങൾക്കെതിരെയുള്ള തങ്ങളുടെ നിലപാട് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 30-ന് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഓഗസ്റ്റ് 1 മുതൽ 25% തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ ആയുധങ്ങളും എണ്ണയും വാങ്ങിയാൽ ഉപരോധം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

റഷ്യ സമാധാന കരാറിൽ എത്തുന്നതിൽ പരാജയപ്പെട്ടാൽ, റഷ്യൻ ഉത്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് 50 ദിവസത്തിന് പകരം 10-12 ദിവസത്തിനുള്ളിൽ ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പും മുന്നിലുണ്ട്. ഈ പശ്ചാത്തലത്തില്‍ റിലയൻസ് ഇൻഡസ്ട്രീസ് ഒക്ടോബറിൽ അബുദാബിയിൽ നിന്നുള്ള മർബാൻ ക്രൂഡ് വാങ്ങിയത് അസാധാരണമായ ഒരു നീക്കമാണെന്നും ട്രേഡർമാർ വിലയിരുത്തുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+