ഇറങ്ങിക്കളിക്കാന്‍ തന്നെ തീരുമാനിച്ച് സൗദി അറേബ്യ: ക്രൂഡ് ഓയില്‍ ഉത്പാദനം ജാഗ്രതയോടെ വർധിപ്പിക്കാന്‍ ഒപെക്
ക്രൂഡ് ഓയിൽ ഉൽപ്പാദന ക്വോട്ട വീണ്ടും വർധിപ്പിച്ച് ഒപെക്+. 2025 നവംബർ മുതൽ ക്രൂഡ് ഓയിൽ ഉൽപ്പാദന ക്വോട്ട 137000 ബാരൽ പ്രതിദിനം (ബിപിഡി) എന്ന നിരക്കില്‍ വർധിപ്പിക്കാനാണ് സൗദി അറേബ്യയും റഷ്യയും അടങ്ങുന്ന അംഗരാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ തങ്ങളുടെ വിഹിതം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോൾ തന്നെ ദുർബലമായ ഡിമാൻഡ് പ്രവചനങ്ങൾ കണക്കിലെടുത്ത് ജാഗ്രതയോടെയുള്ള നീക്കവുമാണ് കൂട്ടായ്മ നടത്തുന്നത്.
"ആഗോള സാമ്പത്തിക മേഖല സ്ഥിരതയുള്ളതും, എണ്ണയുടെ ശേഖരം കുറവായതിനാൽ വിപണി ആരോഗ്യകരമായ നിലയിലുമാണ്. ഈ സാഹചര്യത്തിൽ, ഒക്ടോബറിലെ ഉൽപ്പാദന നിലയിൽ നിന്ന് 137000 ബി പി ഡിയുടെ വർധനവ് നടപ്പാക്കാൻ എട്ട് അംഗരാജ്യങ്ങൾ തീരുമാനിച്ചു," ഒപെക്+ ഓൺലൈൻ യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

നിലവിലെ വർധനവ് വിദഗ്ധർ പ്രതീക്ഷിച്ചതിലും കുറവാണ്. ആഗോള ഡിമാൻഡ് ദുർബലമായതിനാൽ എണ്ണവിലയിൽ ഇടിവ് ഉണ്ടാകാതിരിക്കാനാണ് ഈ ജാഗ്രത. അതായത് ഡിമാന്‍ഡ് കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ വിതരണം നടത്തി വില വലിയ തോതില്‍ കുറയാതിരിക്കാന്‍ സംഘടന പ്രത്യേകമായി ശ്രദ്ധിക്കുന്നു. . "500,000 ബിപിഡി വരെ ഉൽപ്പാദനം വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് വിപണി അസ്വസ്ഥമായിരുന്നു. സ്ഥിരത നിലനിർത്തിക്കൊണ്ട് വിപണി വിഹിതം വീണ്ടെടുക്കാൻ ഒപെക്+ ശ്രദ്ധാപൂർവം നീങ്ങുകയാണ്," റിസ്റ്റാഡ് എനർജിയിലെ വിശകലന വിദഗ്ധനായ ജോർജ് ലിയോണിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ മുതൽ, സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, കസാഖ്സ്ഥാൻ, ഒമാൻ, അൾജീരിയ എന്നീ എട്ട് അംഗരാജ്യങ്ങൾ 25 ലക്ഷം ബിപിഡിയിലധികം ക്വോട്ട വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം ഉയർന്ന വില നിലനിർത്താൻ വിതരണം പരിമിതപ്പെടുത്തുകയായിരുന്നു ഒപെകിന്റെ ലക്ഷ്യം. എന്നാൽ, ഏപ്രിൽ മുതൽ യുഎസ്, ബ്രസീൽ, കാനഡ, ഗയാന, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എതിരാളികളിൽ നിന്ന് വിപണി വിഹിതം തിരിച്ചുപിടിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ആഗോള വിപണിയില്‍ എണ്ണയ്ക്ക് സമീപകാലങ്ങളില്‍ കാര്യമായ ഡിമാൻഡ് ഉണ്ടാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 2025-2026 കാലയളവിൽ ഡിമാൻഡ് 700,000 ബിപിഡി മാത്രം വർധിക്കുമെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) പ്രവചിക്കുന്നത്. എന്നാൽ, ഒപെക് 2025-ൽ 1.3 ദശലക്ഷം ബി പി ഡിയും 2026-ൽ 1.4 ദശലക്ഷം ബി പി ഡിയും വളർച്ച പ്രവചിക്കുന്നു.
ക്രൂഡ് വിലയില്‍ ഒരാഴ്ചക്കിടെ 8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വെള്ളിയാഴ്ച ഒരു ബാരലിന് 65 ഡോളറിൽ താഴെയാണ് വ്യാപാരം നടക്കുന്നത്. ഒപെക്+ ഉൽപ്പാദനം വർധിപ്പിക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം. വില കുറയുന്നത് സൗദി അറേബ്യയുടേയും റഷ്യയുടെ വരുമാനത്തില്‍ കാര്യമായ ഇടിവ് വരുത്തുമെങ്കിലും വിപണിയിലെ സാന്നിധ്യം ശക്തമായി തന്നെ നിലനിർത്തുകയെന്നതിന് ഇരുവരും പ്രധാന്യം കൊടുക്കുന്നു.
സൗദി അറേബ്യക്ക് പിന്നിൽ ഒപെകിലെ രണ്ടാമത്തെ വലിയ ഉൽപ്പാദകനായ റഷ്യയെ സംബന്ധിച്ച് യുക്രെയ്‌നിലെ യുദ്ധത്തിന് അടക്കം എണ്ണ വിലയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, യുഎസ്, യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ മൂലം ഉൽപ്പാദനം വർധിപ്പിക്കാനുള്ള ശേഷി പരിമിതമാണ്. നിലവിൽ റഷ്യ പ്രതിദിനം 9.25 ദശലക്ഷം ബിപിഡി ഉൽപ്പാദിപ്പിക്കുന്നു, ഇത് പരമാവധി ശേഷിയായ 9.45 ദശലക്ഷം ബിപിഡിയോട് അടുത്താണ്. യുദ്ധത്തിന് മുമ്പ് ഇത് 10 ദശലക്ഷം ബിപിഡിയായിരുന്നുവെന്നും കണക്കുകള്‍ പറയുന്നു.
ഓഗസ്റ്റ് മുതൽ യുക്രെയ്ൻ റഷ്യൻ റിഫൈനറികൾക്ക് നേരെ നടത്തിയ ആക്രമണങ്ങളെ തുടർന്ന് ആഭ്യന്തര ഉപയോഗവും ശേഖരവും കുറഞ്ഞതിനാൽ റഷ്യയുടെ എണ്ണ കയറ്റുമതി സമീപകാലത്ത് വലിയ തോതില്‍ വർധിച്ചിട്ടുണ്ട്. ഇത് വിദേശ വിപണികളെ കൂടുതൽ ആശ്രയിക്കാൻ റഷ്യയെ പ്രേരിപ്പിക്കുന്നുവെന്നും ഗ്ലോബൽ റിസ്ക് മാനേജ്മെന്റിലെ വിശകലന വിദഗ്ധനായ ആർനെ ലോമാൻ റാസ്മുസ്സെൻ വ്യക്തമാക്കി.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications