Get Updates
Get notified of breaking news, exclusive insights, and must-see stories!

വമ്പന്‍ നേട്ടം കൊയ്ത് സൗദി അറേബ്യ; ലാഭം കൂട്ടി അരാംകോ, ഇന്ത്യയില്‍ ഞെരുക്കം വര്‍ധിച്ചു

സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോയുടെ ലാഭ വിവരങ്ങള്‍ പുറത്ത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ കമ്പനിക്ക് 25 ശതമാനം ലാഭം വര്‍ധിച്ചു. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവാണ് സൗദിക്ക് നേട്ടമായത്. എന്നാല്‍ ഇതേ കാരണം കൊണ്ട് ഇന്ത്യ കടുത്ത വെല്ലുവിളി നേരിടുകയാണ്. നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുകയും ചെയ്തു. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി.

ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ ലാഭ വിവരം അരാംകോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ക്രൂഡ് ഓയില്‍ വില കുത്തനെ വര്‍ധിച്ചത് നേട്ടമായി എന്ന് കമ്പനി സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറായിരുന്നു. ഇപ്പോള്‍ 100 ഡോളറിന് മുകളിലാണ് വില. ഇറാനും അമേരിക്കയും കൊമ്പുകോര്‍ക്കല്‍ തുടരുന്നതിനാല്‍ ഇനിയും വില കൂടിയേക്കും.

saudi aramco profit rises

ഹോര്‍മുസ് പാത ഇറാന്‍ അടച്ചതാണ് ക്രൂഡ് ഓയില്‍ വില കൂടാന്‍ കാരണം. സൗദി അറേബ്യയുടെ എണ്ണ കപ്പലുകള്‍ ഏഷ്യയിലേക്ക് പോയിരുന്നത് ഹോര്‍മുസ് വഴിയായിരുന്നു. ഈ പാത അടച്ചതോടെ അല്‍പ്പം പ്രതിസന്ധിയിലായ സൗദി അറേബ്യ അതിവേഗം ബദല്‍ മാര്‍ഗം കണ്ടെത്തി. ഇപ്പോള്‍ ചെങ്കടല്‍ വഴിയാണ് അരാംകോ സ്വീകരിക്കുന്നത്.

ഫെബ്രുവരി 28നാണ് യുദ്ധം തുടങ്ങിയത്. മാര്‍ച്ചില്‍ ബ്രെന്റ് ക്രൂഡ് ബാരല്‍ വില 119 ഡോളര്‍ വരെ എത്തിയരുന്നു. ഇത് സൗദിക്ക് നേട്ടമായി. മാത്രമല്ല, കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് പൈപ്പ് ലൈന്‍ വഴി എണ്ണ ചെങ്കടലില്‍ എത്തിക്കുകയായിരുന്നു സൗദി. ഓരോ ദിവസവും 70 ലക്ഷം ബാരലാണ് ഉല്‍പ്പാദിപ്പിച്ചതും കയറ്റുമതി ചെയ്തതും. പൈപ്പ് ലൈന്‍ വഴി കയറ്റുമതി ചെയ്യാവുന്നതിന്റെ പരമാവധി അളവാണിത്.

അരാംകോ ലാഭം ഇനിയും കൂടുമെന്ന് പ്രതീക്ഷ

2025ല്‍ അരാംകോയുടെ ലാഭം 12 ശതമാനം ഇടിഞ്ഞിരുന്നു. ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് പ്രധാന കാരണം. ഈ വര്‍ഷം ലാഭം വര്‍ധിപ്പിക്കാന്‍ പല വിധ പദ്ധതികള്‍ തയ്യാറാക്കി മുന്നോട്ട് പോകുന്നതിനിടെയാണ് യുദ്ധം ആരംഭിച്ചത്. ഇതോടെ ക്രൂഡ് വില കുത്തനെ കൂടിയത് സൗദിക്ക് നേട്ടമായി. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങള്‍ ഉള്‍പ്പെടുന്ന പാദവര്‍ഷത്തിലും അരാംകോ ലാഭം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

യമനിലെ ഹൂത്തികള്‍ ചെങ്കടലില്‍ തടസം സൃഷ്ടിക്കാന്‍ തുടങ്ങിയാല്‍ സൗദി അറേബ്യക്ക് തിരിച്ചടി നേരിടും. ഇറാനെ പിന്തുണയ്ക്കുന്ന ഹൂത്തികള്‍ പക്ഷേ, ഇതുവരെ ചെങ്കടല്‍ തടഞ്ഞിട്ടില്ല. ഇസ്രായേല്‍-ഹമാസ് യുദ്ധ വേളയില്‍ ഹൂത്തികള്‍ ചെങ്കടലില്‍ തടസം സൃഷ്ടിച്ചിരുന്നു എങ്കിലും ഇറാന്‍-ഇസ്രായേല്‍-യുഎസ് യുദ്ധ വേളയില്‍ അവര്‍ പ്രത്യക്ഷത്തില്‍ ഇടപെട്ടിട്ടില്ല.

ഇന്ത്യ കൂടുതല്‍ പ്രതിസന്ധിയിലേക്ക്

അതിനിടെ, യുദ്ധം താല്‍ക്കാലികമായി നിലച്ചിട്ടുണ്ടെങ്കിലും ജിസിസിയിലെ പല രാജ്യങ്ങളിലും ദുരൂഹ ആക്രമണങ്ങള്‍ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുകയും കപ്പലിന് നേരെ ആക്രമണമുണ്ടാകുകയും ചെയ്തു. ഈ സംഭവത്തില്‍ സൗദി അറേബ്യ ഇറാനെതിരെ രംഗത്തുവന്നു. അറബ് ലീഗും ഇറാന്റെ നീക്കത്തെ അപലപിച്ചു.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയത് ഇന്ത്യന്‍ എണ്ണ കമ്പനികളെ നഷ്ടത്തിലാക്കി. ഓരോ ദിവസവും കോടികളാണ് കമ്പനികളുടെ നഷ്ടം. പെട്രോള്‍, ഡീസല്‍, വാതക വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് കമ്പനികള്‍ പറയുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വൈകാതെ ഉണ്ടായേക്കും. രാജ്യം നേരിടുന്ന പ്രതിസന്ധി സൂചിപ്പിക്കുന്നതായിരുന്നു നരേന്ദ്ര മോദിയുടെ നിയന്ത്രണം വേണമെന്ന കഴിഞ്ഞ ദിവസത്തെ അഭ്യര്‍ഥന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+