Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ സ്വര്‍ണം നോട്ടമിടുന്നു; ദുബായില്‍ സ്വര്‍ണം കിട്ടാതാകുമോ? ഖനികള്‍ പിടിക്കാന്‍ നീക്കം

റിയാദ്: സ്വര്‍ണത്തിന്റെ ഹബ്ബായി അറിയപ്പെടുന്ന നഗരമാണ് ദുബായ്. ഇവിടേക്ക് സ്വര്‍ണം വരുന്നത് കൂടുതലും ആഫ്രിക്കയില്‍ നിന്നാണ്. എന്നാല്‍ ഈ വഴി വൈകാതെ അടയുമോ എന്നാണ് ആശങ്ക. സൗദി അറേബ്യ ആഫ്രിക്കയിലെ സ്വര്‍ണ ഖനികള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്. ഇത് ദുബായ്ക്ക് വെല്ലുവിളിയാകുമെന്ന് വിലയിരുത്തുന്നു.

സൗദി ധാതു വിഭവ മന്ത്രി ബന്തര്‍ ബിന്‍ ഇബ്രാഹീം അല്‍ ഖുറായിഫും സുഡാന്‍ ഖനന വകുപ്പ് മന്ത്രി നൂറുല്‍ ദയിം താഹയും റിയാദില്‍ ചര്‍ച്ച നടത്തി. മറ്റു പല രാജ്യങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിനിടെ ആയിരുന്നു ചര്‍ച്ച. സുഡാനിലെ സ്വര്‍ണ ഖനികളുമായി ബന്ധപ്പെട്ട് സൗദിയും സുഡാന്‍ പ്രതിനിധികളും കരാര്‍ ഒപ്പുവച്ചു. സുതാര്യമായ ഖനനവും വില്‍പ്പനയുമാണ് കരാറിന്റെ കാതല്‍.

saudi arabia gold market

കഴിഞ്ഞ വര്‍ഷം സുഡാന്‍ ഉല്‍പ്പാദിപ്പിച്ചത് 70 ടണ്‍ സ്വര്‍ണമാണ്. രാജ്യം ആഭ്യന്തര സംഘര്‍ഷത്തില്‍ തുടരവെയാണിത്. അതേസമയം, യുഎഇ ആഫ്രിക്കയില്‍ നിന്നുള്ള സ്വര്‍ണം ഇറക്കുമതി ഓരോ വര്‍ഷവും വര്‍ധിപ്പിക്കുന്നുണ്ട്. 2024ല്‍ ആഫ്രിക്കയില്‍ നിന്ന് യുഎഇ ഇറക്കുമതി ചെയ്തത് 748 ടണ്‍ ആണ്. 2023നേക്കാള്‍ 18 ശതമാനം കൂടുതലാണ്.

2023ല്‍ സുഡാനില്‍ നിന്ന് യുഎഇ ഇറക്കുമതി ചെയ്തത് 17 ടണ്‍ സ്വര്‍ണമായിരുന്നു. 2024ല്‍ ഇത് 29 ടണ്‍ ആയി ഉയര്‍ന്നു. ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് സ്വര്‍ണം എത്തുന്നുണ്ട്. ആഫ്രിക്കന്‍ സ്വര്‍ണം കള്ളക്കടത്തിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പോകുന്നുമുണ്ട്. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ വിപണി സുഡാന്‍ തേടുന്നത്. സൗദി എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു.

ദുബായ്ക്ക് പുറമെ സൗദി കൂടി എത്തിയാല്‍...

യുഎഇക്ക് പുറമെ സൗദി അറേബ്യയിലെ വിപണിയിലേക്ക് കൂടി സ്വര്‍ണം അയക്കാന്‍ സുഡാന് സാധിച്ചാല്‍ വില പേശാന്‍ അവര്‍ക്ക് കഴിയും. കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഈ വഴി സ്വീകരിക്കുകയും ചെയ്യും. ആഫ്രിക്കയിലെ സ്വര്‍ണ വ്യാപാര രംഗത്ത് ദുബായ്ക്കുള്ള മേധാവിത്വം തകരാന്‍ ഇത് ഇടയാക്കിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

സുഡാനിലെ ആഭ്യന്തര യുദ്ധം ശക്തമാകാന്‍ ഒരു കാരണം സ്വര്‍ണ ഖനികളാണ്. ഇവയുടെ നിയന്ത്രണം പിടിക്കാനുള്ള ചില ശക്തികളുടെ നീക്കമാണ് സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ സൗദി അറേബ്യയ്ക്കും യുഎഇക്കും രണ്ട് നിലപാടാണുള്ളത് എന്നതും എടുത്തു പറയണം. ആഫ്രിക്കന്‍ വിപണിയില്‍ കൂടുതല്‍ ഇടപെടാനാണ് സൗദി അറേബ്യയുടെ തീരുമാനം. ഇത് പല വ്യവസായികള്‍ക്കും ആശങ്കയുണ്ടാക്കും.

സൗദി അറേബ്യ ആഫ്രിക്കന്‍ വിപണിയില്‍ സജീവമായാല്‍ ദുബായിലേക്ക് പഴയ പോലെ സ്വര്‍ണം എത്തണം എന്നില്ല. ഒരുപക്ഷേ, വിലയില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. ഇത് ഉപഭോക്താക്കളെ ബാധിക്കുമോ എന്ന് കണ്ടറിയണം. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസി സമൂഹം സ്വര്‍ണം വാങ്ങുന്നതിന് പ്രധാനമായും ആശ്രയിക്കുന്ന നഗരമാണ് ദുബായ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+