സൗദി അറേബ്യയില്‍ നിന്ന് 130 കോടീശ്വരന്മാര് എത്തി; 50000 പേര്‍ക്ക് ജോലി, 600 കോടിയുടെ കരാര്‍
റിയാദ്/ദമസ്കസ്: സൗദി അറേബ്യയുടെ ഇടപെടലാണ് സിറിയ എന്ന രാജ്യത്തിന് പുതുജീവന്‍ നല്‍കിയത്. ബശ്ശാറുല്‍ അസദ് പ്രസിഡന്റ് പദവി വിട്ട് റഷ്യയിലേക്ക് പലായനം ചെയ്തതോടെ അധികാരം പിടിച്ച വിമതര്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുമായി സഹകരണം ശക്തമാക്കിയിരുന്നു. ഏറെ കാലം അറബ് ലീഗില്‍ നിന്ന് പുറത്തായിരുന്ന ബശ്ശാറിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട സൗദി തന്നെയാണ് വിമതര്‍ അധികാരം പിടിച്ചപ്പോള്‍ പിന്തുണ നല്കിയതും.
13 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം സിറിയയെ പൂര്‍ണമായും തകര്‍ത്തിരുന്നു. സഹായ ഹസ്തവുമായി ആദ്യമെത്തിയത് ഖത്തര്‍ ആണ്. പിന്നീട് മറ്റു രാജ്യങ്ങളുമെത്തി. സൗദി, യുഎഇ, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെത്തി സിറിയയുടെ പുതിയ പ്രസിഡന്റ് അഹമ്മദ് അല്‍ ഷര്‍ആ പിന്തുണ തേടി. മാത്രമല്ല, സൗദിയുടെ സഹകരണത്തോടെ അമേരിക്കയുടെ ഉപരോധവും നീക്കി കിട്ടി. ഇപ്പോഴിതാ സൗദി വന്‍ പദ്ധതി ഒരുക്കുകയാണ്...

പശ്ചിമേഷ്യയിലെ തന്ത്രപ്രധാന രാജ്യമാണ് സിറിയ. അതുകൊണ്ടുതന്നെ സിറിയയുമായുള്ള വ്യാപാര ബന്ധത്തിന് മിക്ക വന്‍ ശക്തി രാജ്യങ്ങളും താല്‍പ്പര്യം കാണിക്കുന്നുണ്ട്. ബശ്ശാറുല്‍ അസദ് പ്രസിഡന്റായിരുന്ന കാലത്ത് ഇറാന്, റഷ്യ തുടങ്ങിയ രാജ്യങ്ങളോടായിരുന്നു താല്‍പ്പര്യം. എന്നാല്‍ ഭരണം മാറിയതോടെ റഷ്യ പുറത്തായി. പകരമെത്തിയത് അമേരിക്കയും യൂറോപ്പുമാണ്.
600 കോടി ഡോളര്‍, 50000 പേര്‍ക്ക് ജോലി
ദമസ്കസിലെക്കും ആലപ്പോയിലേക്കും ഖത്തര്‍ എയര്‍വേയ്സ് വിമാന സര്‍വീസ് തുടങ്ങിയിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് സിറിയയുമായുള്ള വ്യാപാര-സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ വേണ്ടി സൗദിയില്‍ നിന്നുള്ള വ്യവസായികളുടെ വലിയ സംഘം ദമസ്കസിലെത്തിയിരിക്കുന്നത്. 600 കോടി ഡോളറിന്റെ 44 കരാറുകള്‍ സൗദിയുമായി ഒപ്പുവയ്ക്കുമെന്ന് സിറിയയുടെ വാര്‍ത്താ വിതരണ മന്ത്രി ഹംസ അല്‍ മുസ്തഫ പറഞ്ഞു.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് സിറിയ-സൗദി ഇന്‍വെസ്റ്റ്മെന്റ് ഫോറം കഴിഞ്ഞ ദിവസം ദമസ്കസില്‍ നടന്നത്. 50000 പേര്‍ക്ക് ജോലി ഉറപ്പാക്കുന്ന കരാറുകളും ഫോറത്തില്‍ ഒപ്പുവച്ചുവെന്ന് മുസ്തഫ പറഞ്ഞു. സൗദി നിക്ഷേപ മന്ത്രി ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഫാലിഹിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ 130 സൗദി വ്യവസായികളും നിക്ഷേപകരുമുണ്ടായിരുന്നു.
സിറിയയില്‍ സൗദി അറേബ്യയും സൗദിയിലെ കമ്പനികളും വലിയ നിക്ഷേപം നടത്തുമെന്ന് മന്ത്രി അല്‍ ഫാലിഹ് പറഞ്ഞു. സിറിയയുടെ പുനര്‍നിര്‍മാണത്തിലും വികസനത്തിലും മുഖ്യ പങ്ക് വഹിക്കാനാണ് സൗദിയുടെ തീരുമാനം. ചില സൗദി കമ്പനികള്‍ സിറിയയില്‍ ഫാക്ടറികള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ നിക്ഷേപ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും അല്‍ ഫാലിഹ് പറഞ്ഞു.
സിറിയ കൂടുതല്‍ വികസിതമാകുന്നതോടെ പശ്ചിമേഷ്യയില്‍ സുസ്ഥിരത വരുമെന്നാണ് സൗദി കരുതുന്നത്. ഇതുവഴി നിക്ഷേപ അന്തരീക്ഷം മേഖലയില്‍ മൊത്തമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. സംഘര്‍ഷ സാധ്യതകള്‍ ആഗോള നിക്ഷേപകരെ പശ്ചിമേഷ്യയില്‍ നിന്ന് അകറ്റുമെന്നും സൗദി മനസിലാക്കുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സിറിയയുടെ പുനര്‍നിര്‍മാണത്തില്‍ സൗദി മുഖ്യ പങ്ക് വഹിക്കുന്നത്.
-
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം











Click it and Unblock the Notifications