Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ സമ്മതിച്ചു; ക്രൂഡ് ഓയില്‍ വരുമാനം ഇടിഞ്ഞു, 4 വര്‍ഷത്തെ ഏറ്റവും താഴ്ച, ഇതാണ് കാരണം

റിയാദ്: ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് അംഗങ്ങൡ പ്രധാനിയും സൗദിയാണ്. എന്നാല്‍ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം കുറയുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ബുധനാഴ്ച പുറത്തുവിട്ട ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ നാലു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം ഇത്രയും കുറയുന്നത് ആദ്യമാണ്. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ 21 ശതമാനം വരുമാനം കുറഞ്ഞിട്ടുണ്ട്. ഇത് സൗദിയുടെ ബൃഹദ് പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കും. എന്താണ് വരുമാനം കുറയാന്‍ കാരണം എന്നറിയാമോ...

saudi arabia oil revenue down-

കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ കണക്കുമായി ഒത്തുനോക്കുമ്പോഴാണ് 21 ശതമാനം വരുമാനം കുറഞ്ഞത്. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ കണക്കുമായി നോക്കുമ്പോള്‍ ഏപ്രിലില്‍ 7 ശതമാനം വരുമാനം കുറഞ്ഞിട്ടുണ്ട്. അതായത്, എണ്ണ വരുമാനത്തെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യത്തിന് ഈ വരുമാന നഷ്ടം വലിയ തിരിച്ചടിയാണ്. 1650 കോടി ഡോളറാണ് ഏപ്രില്‍ മാസത്തില്‍ എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം.

തിരിച്ചടിയായ ഘടകം ഇതാണ്

ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ ഏപ്രില്‍ മാസത്തില്‍ കുറഞ്ഞിരുന്നു. ഇതാണ് സൗദിയുടെ ക്രൂഡ് വരുമാനം കുറയാന്‍ കാരണം. എന്തുകൊണ്ടു വില കുറഞ്ഞു എന്ന് ചോദിച്ചാല്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അമേരിക്കയുടെ താരിഫ് ഭീഷണി ശക്തമായ സമയമായിരുന്നു അത്. ലോക രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നത് കുത്തനെ കുറയ്ക്കുകയും ചെയ്തു. ഇത് എണ്ണവില കുറച്ചു.

കൂടാതെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങള്‍ വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടിയതും ഏപ്രിലിലാണ്. നേരത്തെ ധാരണയിലെത്തിയതിലും അധികമായി ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. അപ്രതീക്ഷിതമായ ഈ നീക്കവും വിപണിയില്‍ എണ്ണവില കുറയാന്‍ കാരണമായി. ഇതിന്റെ നേട്ടം ഇന്ത്യയും ചൈനയുമുണ്ടാക്കിയെങ്കിലും സൗദിക്ക് പക്ഷേ, തിരിച്ചടിയായി.

വാര്‍ഷിക അവലോകനം നടത്തിയാല്‍ സൗദി അറേബ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ 10.9 ശതമാനം കുറവാണ് ഏപ്രിലിലുണ്ടായത്. 2024 ഏപ്രിലില്‍ 77 ശതമാനമായിരുന്നു സൗദി അറേബ്യയുടെ കയറ്റുമതി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇത് 67 ശതമാനമായി താഴ്്ന്നു. ഏപ്രിലിന് പുറമെ മെയ് മാസത്തിലും സമാനമായ തിരിച്ചടി സൗദി അറേബ്യയുടെ സാമ്പത്തിക രംഗം നേരിട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ജൂണ്‍ മാസത്തില്‍ ചിത്രം അല്‍പ്പം മാറി.

ഇനിയും കടം എടുത്തേക്കും

ഇസ്രായേല്‍ ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ജൂണില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ എണ്ണരാജ്യങ്ങള്‍ക്ക് വരുമാനം കൂടും. എന്നാല്‍ കൂടുതല്‍ കയറ്റുമതി ചെയ്യാന്‍ സാധിച്ചിട്ടില്ല എന്ന പ്രതിസന്ധിയുണ്ട്. കാരണം ഇറാന്‍ ഹോര്‍മുസ് പാത തടയുമെന്ന മുന്നറിയിപ്പ് വന്നതോടെ പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതി പ്രതിസന്ധിയിലായിരുന്നു.

സൗദി അറേബ്യ നിലവില്‍ ബജറ്റ് കമ്മി പ്രതിസന്ധി നേരിടുന്നുണ്ട്. അതിന് പുറമെയാണ് ഏപ്രിലിലെ കയറ്റുമതി വരുമാനം കുറഞ്ഞിരിക്കുന്നത്. കേന്ദ്ര ബാങ്കിന്റെ വിദേശ കറന്‍സി കരുതല്‍ ധനം ഉപയോഗിക്കുന്നതിനേക്കാള്‍ സൗദി കൂടുതല്‍ താല്‍പ്പര്യമെടുക്കുന്നത് വിപണിയില്‍ നിന്ന് കടമെടുക്കാനാണ്. ക്രൂഡ് ഓയില്‍ വില മികച്ച രീതിയില്‍ ഉയര്‍ന്നില്ലെങ്കില്‍ സൗദി കൂടുതല്‍ കടമെടുക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+