യുഎഇ ഒറ്റപ്പെട്ടു; സൗദി അറേബ്യയുമായി സഹകരണം പ്രഖ്യാപിച്ച് സൊമാലിയ, ഗള്‍ഫില്‍ വേറിട്ട നീക്കം
റിയാദ്: സൗദി അറേബ്യയും സൊമാലിയയും സൈനിക സഹകരണത്തിന് ധാരണാപത്രം ഒപ്പുവച്ചു. സൗദി പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാനും സൊമാലിയന്‍ പ്രതിരോധ മന്ത്രി അഹമ്മദ് മുഅല്ലിം ഫിഖിയുമാണ് കരാര്‍ ഒപ്പിട്ടത്. ഇരുരാജ്യങ്ങളും സൈനിക കാര്യങ്ങളില്‍ പൊതുവായ ധാരണയുണ്ടാക്കി മുന്നോട്ട് പോകാനാണ് തീരുമാനം.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സമാനമായ കരാര്‍ സൊമാലിയ ഖത്തറുമായി ഒപ്പുവച്ചിരുന്നു. സൈനിക സഹകരണം, സുരക്ഷ എന്നീ കാര്യങ്ങളില്‍ ഒരുമിച്ച് നീങ്ങാനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചത്. സൊമാലിയയില്‍ നിന്ന് വേര്‍പ്പെട്ട് നില്ക്കുന്ന ഭൂപ്രദേശമായ സൊമാലിലാന്റിനെ ഇസ്രായേല്‍ പ്രത്യേക രാജ്യമായി അംഗീകരിച്ചത് വിവാദമായിരിക്കെയാണ് സൊമാലിയ ജിസിസി രാജ്യങ്ങളുടെ പിന്തുണ തേടിയത്.

സൊമാലിലാന്റ്ിനെ ലോകത്തെ ഒരു രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. യുഎന്നിന്റെ പിന്തുണയുമില്ല. ഈ വേളയിലാണ് കഴിഞ്ഞ ഡിസംബറില്‍ ഇസ്രായേല്‍ അംഗീകാരം നല്‍കിയത്. സൊമാലിലാന്റില് ഇസ്രായേലിന് സൈനിക ക്യാമ്പ് സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, ഗാസയിലെ പലസ്തീന്‍കാരെ സൊമാലിലാന്റിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ടത്രെ.
സൊമാലിലാന്റില് ഇസ്രായേല്‍ സൈനിക ക്യാമ്പ് സ്ഥാപിക്കുന്നത് മേഖലയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണ് എന്ന സൊമാലിയ മുന്നറിയിപ്പ് നല്കുന്നു. എന്തുവില കൊടുത്തും തടയുമെന്നു സൊമാലിയന്‍ പ്രസിഡന്റ് ഹസന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. തൊട്ടുപിന്നാലെയാണ് ഖത്തറുമായി കരാര്‍ ഒപ്പുവച്ചത്. ഇപ്പോള്‍ സൗദിയുമായും സൈനിക കരാറിലെത്തി.
യുഎഇയുമായി സൊമാലിയ ഉടക്കി
യുഎഇയുമായുള്ള എല്ലാ കരാറുകളും സൊമാലിയ റദ്ദാക്കിയിട്ടുണ്ട്. തുറമുഖ പ്രവര്‍ത്തനം, സുരക്ഷ, പ്രതിരോധം എന്നീ രംഗങ്ങളിലെ കരാറുകളെല്ലാം ഇതില്‍പ്പെടും. രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും തുരങ്കം വയ്ക്കുന്ന നീക്കങ്ങള്‍ യുഎഇ നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സൊമാലിയ കരാറുകളില്‍ നിന്ന് പിന്മാറിയത്. സൊമാലിലാന്റില് ഇസ്രായേലിന് വേണ്ട എല്ലാ പിന്തുണയും നല്കുന്ന യുഎഇ ആണ് എന്നാണ് സൊമാലിയയുടെ വിലയിരുത്തല്‍.
സൊമാലിലാന്റിനെ പ്രത്യേക രാജ്യമായി അംഗീകരിച്ച ഇസ്രായേല്‍ നടപടിക്കെതിരെ അറബ്-ഇസ്ലാമിക രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഇതില്‍ ഒപ്പുവയ്ക്കാന്‍ യുഎഇ വിസമതിച്ചതും വാര്‍ത്തയായിരുന്നു. അതേസമയം, സൊമാലിയയുടെ പരമാധികാരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ആഫ്രിക്കന്‍ യൂണിയനുമായി ചേര്‍ന്ന് കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയില്‍ യുഎഇ വ്യക്തമാക്കുകയും ചെയ്തു.
യമനില്‍ സൗദി എതിര്‍ക്കുന്ന എസ്ടിസി നേതാവിനെ രക്ഷപ്പെടാന്‍ യുഎഇ സൈന്യം സഹായിച്ചു എന്ന് സൗദി ആരോപിച്ചിരുന്നു. യമനില്‍ നിന്ന് സൊമാലിലാന്റിലേക്കും അവിടെ നിന്ന് യുഎഇയിലേക്കും അദ്ദേഹത്തെ കൊണ്ടുപോയി എന്നായിരുന്നു സൗദി സഖ്യസേനയുടെ ആരോപണം. ഇക്കാര്യം യുഎഇ നിഷേധിച്ചിരുന്നു. സൊമാലിയയുടെ അയല്‍രാജ്യമായ സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും ചേരിതിരിഞ്ഞ് പോരടിക്കുകയാണ്. സൈന്യത്തിനൊപ്പമാണ് സൗദി. അര്‍ധ സൈന്യത്തിനൊപ്പമാണ് യുഎഇ. സുഡാന് വിഭജിച്ച് ദക്ഷിണ സുഡാന് എന്ന രാജ്യം രൂപീകരിച്ചതിന് പിന്നില്‍ ഇസ്രായേല്‍ ആണ് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ












Click it and Unblock the Notifications