Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയുടെ ചുവടുമാറ്റം: നേട്ടം കൊയ്ത് ഇന്ത്യന്‍ കമ്പനികള്‍, കൈ നിറയെ തൊഴില്‍ അവസരങ്ങള്‍

റിയാദ്: സൗദി അറേബ്യയുടെ ഏറ്റവും പ്രധാന വരുമാനമാർഗം എണ്ണയാണ്. എന്നാൽ കിരീടാവകാശി ബിൻ സൽമാന് കീഴിൽ മറ്റ് പല മേഖലകളിലൂടേയും സൗദിയുടെ വരുമാനം ഉയർത്താനുള്ള നടപടികൾ രാജ്യം നടത്തിവരുന്നുണ്ട്. ഇത്തരത്തിൽ എണ്ണ ഇതര മേഖലകളിലുള്ള സൗദിയുടെ നിക്ഷേപങ്ങൾ ഇന്ത്യയ്ക്കടക്കം വലിയ അവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പറയുകയാണ് ദുബായ് ആസ്ഥാനമായുള്ള ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ.

അടിസ്ഥാന സൗകര്യങ്ങൾ, ഉൽപ്പാദനം, ടൂറിസം, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ സൗദി നടത്തുന്ന നിക്ഷേപങ്ങൾ ഇന്ത്യൻ കമ്പനികളെ സംബന്ധിച്ച് ഏറെ ഗുണകരമാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി. വൻകിട നിക്ഷേപ പദ്ധതികൾ ഇന്ത്യയുടെ ഉൽപ്പാദന മേഖലയ്ക്ക് കരുത്ത് പകരും. ഇന്ത്യൻ നിർമ്മാതാക്കളേയും വിതരണക്കാരേയും സംബന്ധിച്ച് സൗദി അറേബ്യയുമായി ദീർഘകാല പങ്കാളിത്തം ഉറപ്പാക്കാനു്ള അവസരങ്ങളും ഇതോടെ സൃഷ്ടിക്കപ്പെടുമെന്നും കമ്പനി അധികൃതർ പ്രതികരിച്ചു.

saudiindia

സൗദി അറേബ്യയെ ആഗോള വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ചെങ്കടല്‍ ടൂറിസം പദ്ധതി ഇന്ത്യൻ നിർമ്മാണ, സാങ്കേതിക കമ്പനികൾക്ക് തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും സൃഷ്ടിക്കും. 'പശ്ചിമേഷ്യയിലെ സാമ്പത്തിക മുന്നേറ്റങ്ങളിൽ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന രാജ്യങ്ങളാണ് സൗദിയും ഇന്ത്യയും. ഈ സാഹചര്യത്തിൽ നിക്ഷേപ പദ്ധതികളിലൂടെ സൗദിയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള അവസരമാണ് ഇന്ത്യയെ സംബന്ധിച്ച് കൈവന്നിരിക്കുന്നത്', ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ ഗ്രൂപ്പ് സിഇഒ സത്യ മേനോൻ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയും സൗദി അറേബ്യയുടെ വിഷൻ 2030-നുള്ള പിന്തുണയും വ്യാപാരം, നിക്ഷേപം, ബിസിനസ് പങ്കാളിത്തം എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും റിയാദിൽ നടന്ന ഇന്റർനാഷ്ണൽ പ്രൊക്യുവർമെന്റ് ആൻറ് സപ്ലൈ ചെയിൻ കോൺഫറൻസിൽ അദ്ദേഹം വിശദീകരിച്ചു. 'വ്യവസായ ലോകം അതിവേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. ശക്തമായൊരു വിതരണശൃംഖലയുടെ ആവശ്യകതയാണ് ഇത് വിളിച്ചോതുന്നത്. അതോടൊപ്പം തന്നെ വെല്ലുവിളികളോടും അവസരങ്ങളോടും പൊരുത്തപ്പെടേണ്ടതിൻ്റെ പ്രാധാന്യവും ഇത് എടുത്തുകാട്ടുന്നു', സൗദി സപ്ലൈ ചെയിൻ ഉപമുഖ്യമന്ത്രി മറീ അൽ-ഖഹ്താനി പറഞ്ഞു.

അതേസമയം എണ്ണ ഇതരമേഖലകളിൽ സൗദി നടത്തുന്ന നിക്ഷേപങ്ങൾ ആഗോള പങ്കാളിത്തത്തിനുള്ള വിപുലമായ അവസരങ്ങൾ കൂടിയാണ് സൃഷ്ടിക്കുന്നതെന്ന് ബ്ലൂ ഏഷ്യൻ കോപറേഷൻ ചെയർമാൻ അബ്ദുൾ അസീസ് പ്രതികരിച്ചു. ആഗോള നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കി നൂതന ആശയങ്ങളും തന്ത്രങ്ങളും പങ്കുവെയ്ക്കുന്നതിനുള്ള വേദിയാണ് ഐപിഎസ്സിയിലൂടെ സധ്യനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

8 വർഷങ്ങൾക്ക് മുൻപാണ് സൗദി അറേബ്യയുടെ വിഷൻ 2030ക്ക് തുടക്കം കുറിച്ചത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അവതരിപ്പിച്ച പദ്ധതി രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും നിക്ഷേപവും പ്രയോജനപ്പെടുത്തി സൗദിയെ വലിയൊരു മാറ്റത്തിന്റെ പാതയിലേക്ക് നയിക്കാനാണ് ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+