യുഎഇക്ക് സുഡാനില്‍ എന്ത് കാര്യം: വിമാനങ്ങളില്‍ ആയുധം എത്തിച്ചു? ഇടപെടാന്‍ സന്നദ്ധത അറിയിച്ച് തുർക്കി
യു എ ഇയും സുഡാനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് തുർക്കി. പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗൻ സുഡാൻ പരമാധികാര കൗൺസിൽ മേധാവി ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനെ അറിയിച്ചു. സുഡാന്‍ ഭരണകൂടത്തിനെതിരായ നിലപാട് സ്വീകരിച്ച് പോരാടുന്ന അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന് (ആർ എസ് എഫ്) നിരന്തരം ആയുധങ്ങള്‍ നല്‍കി യു എ ഇയാണ് യുദ്ധം നീണ്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്ന വാദം ബുർഹാന്റെ നേതൃത്വത്തിലുള്ള സുഡാന്‍ സൈന്യം ആവർത്തിക്കുന്നതിന് ഇടയിലാണ് തുർക്കിയുടെ പ്രശ്ന പരിഹാര ശ്രമം.
സുഡാന്റെ ആരോപണം യു എ ഇ പൂർണ്ണമായും തള്ളുകയാണ്. മാത്രവുമള്ള ആർ എസ് എഫുമായുള്ള സമാധാന ചർച്ചകള്‍ക്ക് സൈന്യം തയ്യാറാകുന്നില്ലെന്നും യു എ ഇ ആരോപിക്കുന്നു. രണ്ട് വർഷം മുമ്പാണ് രാജ്യത്തെ സായുധ സേനയും അര്‍ധസൈനിക വിഭാഗ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള സംഘർഷം സുഡാനില്‍ ആരംഭിക്കുന്നത്. രൂക്ഷമായ ആഭ്യന്തര യുദ്ധത്തിലേക്ക് ഈ സംഘർഷം പിന്നീട് നയിച്ചത്. ഈ യുദ്ധത്തില്‍ പ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന് യുഎഇ ആയുധം വിതരണം ചെയ്യുന്നുവെന്ന റിപ്പോർട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

സുഡാനിലെ ആഭ്യന്തര യുദ്ധം യു എ ഇയും സൗദി അറേബ്യയും തമ്മിലുള്ള ബലാബലത്തിനും സാക്ഷ്യം വഹിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിനെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന ഒരു പാലം പോലെ സ്ഥിതി ചെയ്യുന്ന രാജ്യമാണ് സുഡാന്‍. സമൃദ്ധമായ പ്രകൃതി വിഭവങ്ങളുള്ള രാജ്യത്ത് യു എ ഇക്കും സൗദി അറേബ്യക്കും തങ്ങളുടേതായ സാമ്പത്തിക ലക്ഷ്യങ്ങളുമുണ്ട്. ഇരു രാജ്യങ്ങളും ഈ യുദ്ധത്തെ മിഡിൽ ഈസ്റ്റിൽ തങ്ങളുടെ ആധിപത്യ പദവി ഉറപ്പിക്കാനുള്ള അവസരമായി കാണുന്നു. യു എ ഇ, ആർ എസ് എഫിനെ പിന്തുണയ്ക്കുമ്പോള്‍ സൗദി അറേബ്യയുടെ പിന്തുണ ബുർഹാനാണ്.
സൊമാലിയയും എത്യോപ്യയും തമ്മിലുള്ള തർക്കത്തിന് മധ്യസ്ഥത വഹിച്ചതുപോലെ, സുഡാനും യു എ ഇയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ തുർക്കി ഇടപെടാമെന്നാണ് എർദോഗൻ വെള്ളിയാഴ്ച വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കുന്നതിൽ തുർക്കിയുടെ ഏത് പങ്കിനെയും സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ സുഡാൻ പരമാധികാര കൗൺസില്‍ തുർക്കി സുഡാനിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും ആവശ്യപ്പെട്ടു.
"സുഡാനീസ് ജനതയേയും അവരുടെ തിരഞ്ഞെടുപ്പിനെയും പിന്തുണയ്ക്കുന്ന തുർക്കി പ്രസിഡൻ്റിൻ്റെയും സർക്കാരിൻ്റെയും നിലപാടിൽ അല്‍ ബുർഹാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു," പ്രസ്താവനയിൽ പറയുന്നു. സുഡാൻ പരമാധികാര കൗൺസില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, യു എ ഇയില്‍ നിന്നുള്ള ഡസൻ കണക്കിന് ചരക്ക് വിമാനങ്ങൾ സുഡാന്‍ നഗരമായ ഛാഡിലെ ഒരു എയർസ്ട്രിപ്പില്‍ ഇറങ്ങിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് പുറത്ത് വിട്ടിരുന്നു. അർദ്ധ സൈനിക വിഭാഗത്തിനുള്ള ആയുധങ്ങളായിരുന്നു ഇതിലെന്നാണ് യുഎൻ വിദഗ്ധരും നയതന്ത്രജ്ഞരും സംശയിക്കുന്നത്.
2023 ഏപ്രിലിൽ യുദ്ധം ആരംഭിച്ചതിനുശേഷം യുഎഇയിൽ നിന്നുള്ള കുറഞ്ഞത് 86 വിമാനങ്ങളെങ്കിലും കിഴക്കൻ ഛാഡിലെ അംജറാസിലെ ഒരു എയർസ്ട്രിപ്പിലേക്ക് എത്തിയെന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ വ്യക്തമാക്കുന്നത്. ഇതില്‍ മുക്കാൽ ഭാഗവും ലിബിയയിലെ ഒരു യുദ്ധപ്രഭുവിന് യു എ ഇ ആയുധങ്ങൾ കടത്തിയതായി യുഎൻ ആരോപിക്കുന്ന കമ്പനിയുടെ വിമാനങ്ങളാണെന്നും റോയിട്ടേഴ്സ് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ആയുധങ്ങളല്ല, ആഭ്യന്തര സംഘർഷത്തിന്റെ ഇരകളായ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സഹായങ്ങളാണ് ഛാഡ് വഴി എത്തിക്കുന്നതെന്നാണ് യു എ ഇ വ്യക്തമാക്കുന്നത്. റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന് ചാഡ് എയർസ്ട്രിപ്പ് വഴി യുഎഇ സൈനിക സാമഗ്രികൾ നൽകുന്നുവെന്ന വിശ്വസനീയമായ ആരോപണങ്ങൾ ഉദ്ധരിച്ച യുഎൻ വിദഗ്ധ സമിതിയുടെ റിപ്പോർട്ടും ജനുവരിയിൽ യു എ ഇ തള്ളിയിരുന്നു.
-
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം











Click it and Unblock the Notifications