ട്രംപ് പറഞ്ഞത് നടന്നാല്‍ സൗദിക്കും യുഎഇക്കും സുവർണ്ണകാലം: വരുമാനം കുമിഞ്ഞ് കൂടും; പക്ഷെ ഇന്ത്യ തീരുമാനിക്കണം
റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന് ട്രംപ് ഏകപക്ഷീയമായി അവകാശപപെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മാത്രവുമല്ല അമേരിക്ക തീരുവ ഭീഷണി അടക്കം ഉയർത്തിയിട്ടും റഷ്യ ഇപ്പോഴും ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയില്‍ വിതരണക്കാരായി തുടരുകയാണ്.
ട്രംപ് പറയുന്നത് പോലെ ഇന്ത്യ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിർത്തുകയാണെങ്കില്‍ അത് ഏറ്റവും അധികം ഗുണം ചെയ്യുക ഇറാഖും സൌദി അറേബ്യയും യു എ ഇയും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കായിരിക്കും. റഷ്യയുടെ വരവോടെ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട ഇറാഖും സൌദിയുമൊക്ക വീണ്ടും ഇന്ത്യയുടെ പ്രധാന ക്രൂഡ് ഇറക്കുമതിക്കാരായി മാറും.

അമേരിക്കയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും സെപ്തംബറില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 34 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു. മൊത്തം 4.5 മില്യൺ ബാരൽ പെർ ഡേ (ബിപിഡി) ക്രൂഡ് ഇറക്കുമതിയിൽ 1.6 മില്യൺ ബിപിഡി റഷ്യയിൽ നിന്നാണ് ഇന്ത്യൻ റിഫൈനറികൾ സ്വീകരിച്ചത്. എന്നാൽ, ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റഷ്യൻ ഓയിൽ ഇറക്കുമതിയിൽ 10% ഇടിവ് രേഖപ്പെടുത്തി.
സർക്കാർ ഉടമസ്ഥതയിലുള്ള റിഫൈനറികൾ റഷ്യൻ ഇറക്കുമതി 45% കുറച്ചപ്പോൾ, പ്രൈവറ്റ് ഓപ്പറേറ്റർമാർ സെപ്തംബറിൽ മോസ്കോയിൽ നിന്നുള്ള ക്രൂഡ് സോഴ്സിംഗ് ഏറ്റവും ഉയർന്ന നിലയിലെത്തിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്.
റഷ്യന്‍ എണ്ണക്കുള്ള പാശ്ചാത്യ ഉപരോധം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്താണ് അമേരിക്ക ഇത് കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. ഉക്രൈന്‍ യുദ്ധത്തില്‍ നിന്നും റഷ്യ പിന്മാറണമെങ്കില്‍ അവരുടെ വരുമാനം നിലയ്ക്കേണ്ടത് പ്രധാനമാണ്. യുദ്ധം അടക്കുള്ള കാര്യങ്ങള്‍ക്കായി റഷ്യ പ്രധാനമായും ഫണ്ട് കണ്ടെത്തുന്നത് ആകട്ടെ ക്രൂഡ് ഓയില്‍ കയറ്റുമതിയിലൂടേയും.
ഈ സാഹചര്യത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി അവസാനിപ്പിക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന് തയ്യാറാകാതിരുന്ന പ്രതികാര നടപടിയെന്നോണമാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 25 ശതമാനം അധിക താരിഫ് അമേരിക്ക ഏർപ്പെടുത്തുന്നത്. ഇതോടെ 50 ശതമാനം എന്ന എക്കാലത്തേയും ഉയർന്ന താരിഫിലാണ് ഇന്ത്യ-റഷ്യ വ്യാപാരം.
ഇന്ത്യ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങുക മാത്രമല്ല അത് ശുദ്ധീകരിച്ച് യൂറോപ്പ് അടക്കമുള്ല വിവിധ മേഖലകളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് "ഇന്ത്യ റഷ്യൻ ഓയിൽ വൻതോതിൽ വാങ്ങുന്നു... ഓപ്പൺ മാർക്കറ്റിൽ വലിയ ലാഭത്തിന് വിൽക്കുന്നു," എന്ന് ട്രംപ് തുറന്നടിച്ചത്. ഇനിയും ഇത് തുടർന്നാല്‍ തീരുവ 100 ശതമാനം വരെ ഉയർത്തുമെന്ന കടുത്ത നിലപാടും അദ്ദേഹം സ്വീകരിച്ചു.
ഇന്ത്യ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പൂർണമായി നിർത്തിയാൽ, അത് ആഗോള ഓയിൽ വിപണിയിൽ വലിയ മാറ്റങ്ങളും ഉണ്ടാക്കും. തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ റഷ്യന്‍ ഇറക്കുമതി നിർത്തിയാൽ, ഇന്ത്യ പരമ്പരാഗത വിതരണക്കാരായ അറബ് രാജ്യങ്ങൾ (സൗദി അറേബ്യ, യുഎഇ, ഇറാഖ് തുടങ്ങിയവ) ലേക്ക് തിരിയും. ഇത് അറബ് രാജ്യങ്ങൾക്ക് നിരവധി സാമ്പത്തിക ഗുണങ്ങൾ നൽകാം. എന്നാല്‍ മറുവശത്ത് ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരാനുള്ള സാഹചര്യവും നിലനില്‍ക്കുന്നു.
1. ഡിമാൻഡും കയറ്റുമതി വർധന
ഇന്ത്യ റഷ്യൻ ഓയിൽ ഒഴിവാക്കിയാൽ, ദിവസേന ഏകദേശം 1.6-2 മില്യൺ ബാരൽ ക്രൂഡിനായി പ്രധാനമായും അറബ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. യുദ്ധത്തിനു മുൻപ്, ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവയായിരുന്നു ഇന്ത്യയുടെ പ്രധാന വിതരണക്കാർ. പുതിയ സാഹചര്യത്തില്‍ ഇന്ത്യൻ റിഫൈനറികൾ ഈ രാജ്യങ്ങളുമായുള്ള വാർഷിക കരാറുകൾ വഴി അധിക സപ്ലൈ അഭ്യർത്ഥിക്കാം. ഇത് അറബ് രാജ്യങ്ങളുടെ കയറ്റുമതി അളവ് വർധിപ്പിക്കും, പ്രത്യേകിച്ച് OPEC+ അംഗങ്ങളായ സൗദി, യുഎഇ എന്നിവയ്ക്ക് സ്പെയർ പ്രൊഡക്ഷൻ കപ്പാസിറ്റി (ദിവസേന 2-3 മില്യൺ ബാരൽ) ഉണ്ട്. തല്‍ഫലമായി അറബ് രാജ്യങ്ങളുടെ ഓയിൽ വരുമാനം ഉയരും, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും.
2. ആഗോള ഓയിൽ വിലയിലെ ഉയർച്ച
നിലവില്‍ റഷ്യ ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഉത്പാദകരാണ് (ദിവസേന 5 മില്യൺ ബാരൽ കയറ്റുമതി). ഇന്ത്യ റഷ്യൻ ഓയിൽ ഇറക്കുമതി നിർത്തിയാൽ, ആഗോള വിതരണത്തില്‍ വലിയ ക്ഷാമം ഉണ്ടാകും. അതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 100-120 ഡോളറിലേക്ക് ഉയരാം. ഇത് അറബ് രാജ്യങ്ങൾക്ക് ഗുണകരമാണ്, കാരണം അവരുടെ ഓയിൽ ഉയർന്ന വിലയ്ക്ക് വിൽക്കാം. ഉദാഹരണത്തിന്, റഷ്യൻ ഡിസ്കൗണ്ട് ഇല്ലാതാകുമ്പോൾ, ഇന്ത്യയുടെ ഇറക്കുമതി ബിൽ 9-12 ബില്യൺ ഡോളർ ഉയരുമെങ്കിലും, അറബ് രാജ്യങ്ങൾക്ക് ഇത് അധിക ലാഭമായി മാറും. OPEC+ ന്റെ പ്രൊഡക്ഷൻ കട്ടുകൾക്കിടയിലും, ഡിമാൻഡ് വർധന അവരുടെ മാർക്കറ്റ് ഷെയറു ശക്തിപ്പെടുത്തും.
3. മാർക്കറ്റ് ഷെയർയും ദീർഘകാല ബന്ധങ്ങൾ
അറബ് രാജ്യങ്ങൾക്ക് ഇന്ത്യയുമായുള്ള പരമ്പരാഗത ബന്ധങ്ങൾ ശക്തിപ്പെടും. യുദ്ധത്തിനു മുൻപ് ഗൾഫ് രാജ്യങ്ങളായിരുന്നു ഇന്ത്യക്ക് 63% ക്രൂഡ് ഓയിലും നൽകിയിരുന്നത്. ഇപ്പോൾ അത് 46% ആയി കുറഞ്ഞു. റഷ്യൻ ഇറക്കുമതി നിർത്തിയാൽ, ഈ ഷെയർ തിരിച്ചെത്തും, അറബ് രാജ്യങ്ങൾക്ക് സ്ഥിരമായ ഡിമാൻഡ് ഉറപ്പാക്കും. കൂടാതെ, ഇന്ത്യൻ റിഫൈനറികൾ (റിലയൻസ് പോലുള്ളവ) അറബ് ക്രൂഡിന് അനുയോജ്യമാണ്, ഇത് ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കും. ഇത് അറബ് രാജ്യങ്ങളുടെ ഓയിൽ-ഡിപൻഡന്റ് സമ്പദ്‌വ്യവസ്ഥകളെ സഹായിക്കും, പ്രത്യേകിച്ച് സൗദി, യുഎഇ പോലുള്ളവയ്ക്ക് വൈവിധ്യവൽക്കരണ പദ്ധതികൾക്ക് അധിക ഫണ്ട് നൽകുകയും ചെയ്യും.












Click it and Unblock the Notifications