Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ കോടതിയുടെ കടുത്ത നടപടി; മൂന്ന് ബംഗ്ലാദേശികള്‍ക്ക് ജീവപര്യന്തം, 54 പേരെ നാടുകടത്തും

ദുബായ്: യുഎഇയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് ബംഗ്ലാദേശി പൗരന്മാര്‍ക്ക് ശിക്ഷ. അബുദാബി ഫെഡറല്‍ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം നിരവധി ബംഗ്ലാദേശ് പൗരന്മാരെ പ്രതിഷേധം സംഘടിപ്പിച്ചതിനും ഗതാഗതം തടസപ്പെടുത്തിയതിനും അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വിചാരണ നടപടികള്‍ വേഗത്തിലാക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുവെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തു, കലാപത്തിന് പ്രേരിപ്പിച്ചു എന്നിവയാണ് ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതികള്‍ക്കെതിരായ കുറ്റം. 53 പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവും ഒരാള്‍ക്ക് 11 വര്‍ഷം തടവുമാണ് ശിക്ഷ. ഇവര്‍ നിയമ വിരുദ്ധമായി യുഎഇയില്‍ പ്രവേശിച്ചു എന്നാണ് കണ്ടെത്തല്‍. മാത്രമല്ല, പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്തു. വിശദമായ വിവരങ്ങള്‍ ഇങ്ങനെ...

uae court verdict against bangladeshis

പ്രതികളുടെ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ നാടുകടത്താന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളുടെ മൊബൈല്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങല്‍ കണ്ടുകെട്ടും. പ്രതിഷേധത്തിന്റെ വീഡിയോ പ്രതികള്‍ പ്രചരിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബംഗ്ലാദേശികളെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് യുഎഇയിലെ ബംഗ്ലാദേശികളും പ്രകടനം നടത്തിയത്.

യുഎഇയിലെ തെരുവുകളില്‍ കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രതികള്‍ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. പ്രതികള്‍ക്കെതിരായ അന്വേഷണം എത്രയും വേഗം തീര്‍ക്കാനും വിചാരണ പൂര്‍ത്തിയാക്കാനും കഴിഞ്ഞ ദിവസം യുഎഇ അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഡോ. ഹമദ് സെയ്ഫുല്‍ ശംസ് ഉത്തരവിട്ടിരുന്നു. 30 അംഗ സംഘമാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായവരെല്ലാം പ്രതിഷേധത്തിന്റെ ഭാഗമായവരാണെന്ന് സ്ഥിരീകരിച്ച ശേഷമായിരുന്നു വിചാരണ.

പ്രതിഷേധം സംഘടിപ്പിച്ചു, പൊതു സുരക്ഷ അപായപ്പെടുത്തി, സമാനമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചു, പ്രതിഷേധം ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു, പൊതു-സ്വകാര്യ മുതല്‍ നശിപ്പിച്ചു, ഗതാഗതം തടസപ്പെടുത്തി എന്നിവ ഉള്‍പ്പെടെയാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.

പ്രതികള്‍ കുറ്റം ചെയ്യുന്നതിന് സാക്ഷിയായവരും കോടതിയില്‍ ഹാജരായി. അതേസമയം, കുറ്റകൃത്യം ചെയ്യുക എന്ന ഉദ്ദേശത്തോടെയല്ല ഒത്തുകൂടിയത് എന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. അതിനുള്ള തെളിവില്ല. എല്ലാവരെയും വെറുതെ വിടണമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകനെ നിയമിച്ചത് കോടതി തന്നെയാണ്.

ബംഗ്ലാദേശില്‍ പുതിയ സംവരണം നടപ്പാക്കാനുള്ള നീക്കമാണ് വിദ്യാര്‍ഥി പ്രതിഷേധത്തിന് കാരണം. ശൈഖ് ഹസീന സര്‍ക്കാരുമായി ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗം നല്‍കുന്നതിനാണ് സംവരണം എന്നായിരുന്നു വിമര്‍ശനം. ഇതിനെതിരെ പ്രതിപക്ഷവും വിദ്യാര്‍ഥികളും രംഗത്തുവന്നു. ഇവര്‍ക്കെതിരെ പോലീസ് വെടിവച്ചതോടെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ഏറ്റവും ഒടുവില്‍ ബംഗ്ലാദേശ് സുപ്രീംകോടതി സംവരണ തോത് കുറച്ചതോടെ സമരം ശക്തി കുറഞ്ഞിരിക്കുകയാണ്. ബംഗ്ലാദേശില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു യുഎഇയിലെ പ്രതിഷേധം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+