Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം സൗദി അറേബ്യക്ക് പണികൊടുത്തു; ഇപ്പോഴിതാ ഇന്ത്യയില്‍ യുഎഇക്കും: നാഫ്തയില്‍ റഷ്യ ഒന്നാമത്

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ നാമമാത്ര സ്ഥാനം മാത്രമുണ്ടായിരുന്ന ഒരു കാലത്ത് റഷ്യ. അക്കാലങ്ങളില്‍ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യത്തിന്റെ മൊത്തം ക്രൂഡ് വ്യാപാരത്തിന്റെ 2 ശതമാനത്തോളം മാത്രവുമായിരുന്നു. എന്നാല്‍ 2022 ലെ ഉക്രൈന്‍ അധിനിവേശത്തോടെ ഈ സാഹചര്യം കീഴ്മേല്‍ മറിഞ്ഞു. പാശ്ചാത്യ ഉപരോധത്തിന്റെ സാഹചര്യത്തില്‍ റഷ്യ ഇന്ത്യന്‍ കമ്പനികള്‍ക്ക് വിലക്കിഴിവില്‍ വലിയ തോതില്‍ എണ്ണ നല്‍കാന്‍ തുടങ്ങി. ഇതോടെ പരമ്പരാഗത വ്യാപാര പങ്കാളികളായ അറബ് രാഷ്ട്രങ്ങളെ മറികടന്ന് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതിക്കാരായും അവർ മാറി.

റഷ്യ ഇന്ത്യയിലേക്ക് വന്‍തോതില്‍ ക്രൂഡ് കയറ്റി അയച്ചതോടെ തിരിച്ചടി നേരിട്ടത് ഇറാഖിനും സൗദി അറേബ്യക്കുമായിരുന്നു. ഇതില്‍ തന്നെ ഏറ്റവും വലിയ ഇടിവ് നേരിട്ടത് സൗദി അറേബ്യയും. ഇപ്പോഴിതാ സമാനമായ രീതിയില്‍ നാഫ്ത ഇന്ധന വിതരണത്തിലും അറബ് രാഷ്ട്രത്തിന് പണി കൊടുത്തിരിക്കുകയാണ് റഷ്യ. കഴിഞ്ഞ വർഷം ഇന്ത്യയുടെ നാഫ്ത ഇറക്കുമതിയില്‍ യു എ ഇയെ മറികടന്ന് റഷ്യ ഏറ്റവും വലിയ പങ്കാളിയായി മാറിയെന്നാണ് പുതിയ വാർത്ത.

uae-modi

റഷ്യയുടെ വിലക്കിഴിവ് തന്നെയാണ് ഇവിടേയും ഇന്ത്യന്‍ റിഫൈനറികളെ ആകർഷിച്ചത്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ഇന്ത്യ ഏകദേശം 3 ദശലക്ഷം ടൺ നാഫ്തയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത് എന്നാണ് ഓയിൽഎക്‌സിന്റെയും കെപ്ലറിന്റെയും ഡാറ്റ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായാ റോയിട്ടേഴ് റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാലയളവില്‍ ഇന്ത്യ ആകെ ഇറക്കുമതി ചെയ്ത നാഫ്തയുടെ പകുതിയില്‍ അധികവും എത്തിയത് റഷ്യയില്‍ നിന്നാണ്.

2023-24 കാലയളവില്‍ റഷ്യയില്‍ നിന്നുള്ള നാഫ്ത ഇറക്കുമതി കേവലം 14-16 ശതമാനം മാത്രമായിരുന്നു. എന്നാല്‍ വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ കമ്പനികള്‍ കൂടുതലായി റഷ്യയെ ആശ്രയിക്കാന്‍ തുടങ്ങി. റഷ്യന്‍ എണ്ണയുടെ വില മിഡിൽ ഈസ്റ്റേൺ ക്രൂഡിനേക്കാൾ ഈ ആഴ്ച ടണ്ണിന് 14-15 ഡോളർ കുറവാണെന്നും വ്യാപാര സ്രോതസ്സുകളുടെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

അബുദാബി നാഷണൽ ഓയിൽ കമ്പനിയായിരുന്നു നേരത്തെ ഇന്ത്യയിലേക്ക് പ്രധാനമായും നാഫ്ത വിതരണം ചെയ്തത്. 2023-2024 ലെ കാലയളവില്‍ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്തായിരുന്നു യു എ ഇയെങ്കില്‍ തൊട്ടടുത്ത വർഷം അത് വെറും 20 ശതമാനമായി കുറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+