Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ദിവസം പോലും ജോലി ചെയ്തില്ല: എന്നിട്ടും ജീവനക്കാരന് ലഭിച്ചത് 26 ലക്ഷം രൂപ; യുഎഇയില്‍ നടന്നത്

ജോലിയില്‍ നിന്നും പിരിച്ച് വിട്ടതിനെ തുടർന്നോ, അല്ലെങ്കില്‍ അർഹമായ ആനുകൂല്യങ്ങള്‍ തടഞ്ഞ് വെച്ചതിന് എതിരായോയൊക്കെ കമ്പനികള്‍ക്കെതിരെ കേസ് നടത്തി വിജയം നേടിയ നിരവധി ആളുകളുകളുണ്ടാകും. ഇവരില്‍ പലരും ആ കമ്പനിയില്‍ ദീർഘകാലം ജോലി ചെയ്തവരുമായിരിക്കും. എന്നാല്‍ ഒരു ദിവസം പോലെ ജോലിചെയ്യാത്ത ഒരു ജീവനക്കാരന്‍ കമ്പനിക്കെതിരെ പോരാടി ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി നേടിയ ഒരു വാർത്തയാണ് യു എ ഇയില്‍ നിന്നും വരുന്നത്.

തൊഴിൽ കരാറില്‍ ഒപ്പിട്ടിട്ടും ജോലി ആരംഭിക്കാൻ അനുവദിക്കാതിരുന്ന ഒരു ജീവനക്കാരന്റെ പരാതിയില്‍ കമ്പനിക്കെതിരെ കോടതി നടപടി സ്വീകരിക്കുകയായിരുന്നു. ജീവനക്കാരന് നഷ്ടപരിഹാരമായി 110,400 ദിർഹം (ഏകദേശം 26 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നല്‍കണമെന്നാണ് അബുദാബി ലേബർ കോടതി വിധിച്ചിരിക്കുന്നത്.

uae-

തൊഴിൽ കരാറുകൾ ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കമ്പനികള്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും കോടതി വ്യക്തമാക്കി. പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ജീവനക്കാരൻ, 2024 നവംബർ 11 മുതൽ 2025 ഏപ്രിൽ 7 വരെയുള്ള കാലയളവിൽ തന്റെ ശമ്പളം നിയമവിരുദ്ധമായി തടഞ്ഞുവച്ചുവെന്ന് ആരോപിച്ചുകൊണ്ട് കമ്പനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതോടെയാണ് നിയമനടപടികളുടെ തുടക്കം.

കോടതി രേഖകൾ പ്രകാരം, ജീവനക്കാരൻ കമ്പനിയുമായി ഒരു നിശ്ചിതകാല തൊഴിൽ കരാറിൽ ഒപ്പുവച്ചിരുന്നു. അതിൽ പ്രതിമാസം 7200 ദിർഹം അടിസ്ഥാന ശമ്പളവും മൊത്തം 24,000 ദിർഹം പ്രതിമാസ വേതന പാക്കേജും ഉൾപ്പെടുന്നുണ്ട്. എന്നിട്ടും കമ്പനി ജീവനക്കാരനെ ജോലി ആരംഭിക്കാന്‍ അനുവദിക്കുകയോ ശമ്പളം നല്‍കാനോ തയ്യാറായില്ല.

ജോലി ആരംഭിക്കുന്നതിനുള്ള കാലതാമസം കമ്പനിയുടെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന് അബുദാബി ലേബർ കോടതി കണ്ടെത്തി. ശമ്പള റിപ്പോർട്ട്, ഒപ്പിട്ട തൊഴിൽ കരാർ, കേസ് മാനേജ്മെന്റ് സിസ്റ്റം വഴി സമർപ്പിച്ച മറ്റ് തെളിവുകൾ എന്നിവ കോടതി പരിശോധിച്ചു. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ജോലി ആരംഭിക്കുന്നതിൽ തടസ്സം സൃഷ്ടിച്ചത് കമ്പനിയാണെന്ന് വ്യക്തമായത്.

ജീവനക്കാരൻ "ജോലിക്ക് ഹാജരാകാതിരുന്നതിനാലും അവധിയെടുത്തതിനാലും" ശമ്പളത്തിന് അർഹനല്ലെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ, ജീവനക്കാരന്റെ അസാന്നിധ്യത്തെക്കുറിച്ച് ഔപചാരികമായ ഒരു അന്വേഷണം നടന്നതിനോ കമ്പനിയുടെ വാദങ്ങളെ പിന്തുണയ്ക്കുന്ന രേഖകൾ ഉള്ളതിനോ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ കാലയളവിൽ എട്ട് ദിവസം അവധിയെടുത്തതായി ജീവനക്കാരനും സമ്മതിച്ചു. ഈ ദിവസത്തെ വേതനം അന്തിമ നഷ്ടപരിഹാര തുകയിൽ നിന്ന് കുറയ്ക്കുകയും ചെയ്തു. ഇതും കിഴിച്ചാണ് നാല് മാസവും 18 ദിവസവും ഉൾപ്പെടുന്ന ശമ്പളമായ 110400 ദിർഹം നൽകാൻ കോടതി കമ്പനിയോട് നിർദേശിച്ചത്.

യുഎഇ തൊഴിൽ നിയമങ്ങളാണ് കോടതി വിധിയുടെ അടിസ്ഥാനം, പ്രത്യേകിച്ച് 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ (33). ഈ നിയമപ്രകാരം തൊഴിൽ ബന്ധങ്ങൾ നിയന്ത്രിക്കുകയും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അംഗീകരിച്ച സംവിധാനങ്ങൾക്കനുസൃതമായി ശമ്പളം കൃത്യസമയത്ത് നൽകാൻ തൊഴിലുടമകളെ നിർബന്ധിക്കുകയും ചെയ്യുന്നു. കൂടാതെ, സിവിൽ ഇടപാടുകൾ നിയമത്തിലെ ആർട്ടിക്കിൾ 912 ഉദ്ധരിച്ച കോടതി, ശമ്പളം തൊഴിലാളിയുടെ അവകാശമാണെന്നും, എഴുത്തുമൂലമുള്ള വിട്ടുവീഴ്ചയോ നിയമപരമായ അംഗീകാരമോ ഇല്ലാതെ അത് തടഞ്ഞുവയ്ക്കാൻ കഴിയില്ലെന്നും വ്യക്തമാക്കുന്നു.

യു എ ഇയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിയമവ്യവസ്ഥയെ കുറിച്ചുള്ള ചർച്ചകള്‍ക്കും ഈ വിധി കാരണമായിട്ടുണ്ട്. ജോലി ആരംഭിക്കുന്നതിന് മുമ്പുതന്നെ തൊഴിൽ കരാറുകൾ പാലിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും കോടതി ഊന്നിപ്പറഞ്ഞു. കരാറിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ അത് ശക്തമായ നടപടികള്‍ക്ക് കാരണമാകുമെന്ന ഓർമ്മപ്പെടുത്തല്‍ കൂടിയായിട്ടും ഈ വിധിയെ പലരും ചൂണ്ടിക്കാണിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+