യുഎഇയിലും പൊന്നിന്റെ വില മുകളിലേക്ക് തന്നെ, റെക്കോഡ് തൊട്ടു; കേരളത്തേക്കാള്‍ കുറവ് തന്നെ!
ആഗോള വിപണിയിലെ സ്വര്‍ണവിലയിലെ വര്‍ധനവ് യുഎഇയിലും പ്രതിഫലിക്കുന്നു. യുഎസ് താരിഫ് സംബന്ധിച്ച അനിശ്ചിതത്വവും ലോകമെമ്പാടുമുള്ള ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും നിക്ഷേപകരെ സുരക്ഷിത നിക്ഷേപം എന്നതിലേക്ക് തള്ളിവിടുന്നതിനാല്‍ സ്വര്‍ണ വില പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തും എന്നാണ് വിശകലന വിദഗ്ധരെല്ലാം തന്നെ അഭിപ്രായപ്പെടുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വം മറികടക്കാന്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറിയതോടെ വെള്ളിയാഴ്ച മഞ്ഞ ലോഹം ഔണ്‍സിന് 3000 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, പലിശ നിരക്ക് കുറയ്ക്കല്‍, കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകള്‍ എന്നിവ കാരണം 2025 ന്റെ ആദ്യ പാദത്തില്‍ സ്വര്‍ണ വില 3000 ഡോളറിലെത്തുമെന്ന് നേരത്തെ തന്നെ പ്രവചനമുണ്ടായിരുന്നു.

വാരാന്ത്യത്തില്‍ സ്വര്‍ണ്ണം ഔണ്‍സിന് 0.23 ശതമാനം ഉയര്‍ന്ന് 2986.65 ഡോളറില്‍ ആണ് ക്ലോസ് ചെയ്തത്. ദുബായില്‍ വെള്ളിയാഴ്ച സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 24 കാരറ്റിന് 360.75 ദിര്‍ഹം, ഗ്രാമിന് 22 കാരറ്റിന് 335.75 ദിര്‍ഹം, 21 കാരറ്റിന് 322.0 ദിര്‍ഹം, ഗ്രാമിന് 18 കാരറ്റിന് 276.0 ദിര്‍ഹം എന്നിങ്ങനെയായിരുന്നു വില. യുഎസ് സമ്പദ്വ്യവസ്ഥയുടെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കൂടുതല്‍ വര്‍ധിപ്പിക്കാനാണ് സാധ്യത.
തൊഴില്‍ വിപണി തണുപ്പിക്കുന്നതും പണപ്പെരുപ്പം മന്ദഗതിയിലാകുന്നതും ഫെഡറല്‍ റിസര്‍വിനെ അടുത്ത യോഗത്തില്‍ കൂടുതല്‍ കടുത്ത നിലപാടിലേക്ക് തള്ളിവിടും. ഇത് സ്വര്‍ണ വിലയെ പുതിയ റെക്കോര്‍ഡുകളിലേക്ക് നയിക്കും എന്നാണ് ടിക്ക്മില്ലിലെ മാനേജിംഗ് പ്രിന്‍സിപ്പല്‍ ജോസഫ് ദാഹ്രി പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി ചെയ്യുന്ന ഷാംപെയ്ന്‍, വൈന്‍ തുടങ്ങിയ മദ്യത്തിന് 200 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ഇതോടെ വിപണിയിലെ അനിശ്ചിതത്വം വര്‍ധിച്ചു. ഇത് അപകടസാധ്യത ഒഴിവാക്കുന്നതിനും സ്വര്‍ണ്ണം പോലുള്ള സുരക്ഷിതമായ ആസ്തികള്‍ക്കുള്ള ആവശ്യം വര്‍ധിപ്പിക്കുന്നതിനും കാരണമായി എന്ന് ദാഹ്രി പറഞ്ഞു. സമീപകാലത്തെ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത് താരിഫ് ഭീഷണികള്‍ തന്നെയാണ് എന്ന് പെപ്പര്‍സ്റ്റോണിലെ ഗവേഷണ തന്ത്രജ്ഞനായ അഹമ്മദ് അസിരിയും സാക്ഷ്യപ്പെടുത്തുന്നു.
കാനഡയിലും മെക്‌സിക്കോയിലും ഏപ്രില്‍ 2 ന് പ്രതീക്ഷിക്കുന്ന താരിഫുകള്‍ക്ക് പുറമേ ചില യൂറോപ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 200 ശതമാനം വരെ താരിഫ് ചുമത്തുമെന്ന് വൈറ്റ് ഹൗസ് സൂചന നല്‍കിയിട്ടുണ്ട്. ഇത് യുഎസിനെയും ആഗോള സാമ്പത്തിക വളര്‍ച്ചാ സാധ്യതകളെയും ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നു. വ്യാപാര പിരിമുറുക്കങ്ങള്‍ക്കൊപ്പം, യുഎസ് ഡോളറിന്റെ ദുര്‍ബലതയില്‍ നിന്നും സ്വര്‍ണത്തിന് ശക്തമായ പിന്തുണ ലഭിക്കുന്നു.
ഡോളര്‍ വ്യാപാരം 104 ലെവലിനു താഴെയാകുമ്പോള്‍ സ്വര്‍ണം കൂടുതല്‍ ശക്തിപ്രാപിക്കും എന്നും ഇത് അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കുന്നു എന്നും അസിരി പറഞ്ഞു. വിപണി വികാരം രൂപപ്പെടുത്തുന്നതില്‍ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും നിര്‍ണായക പങ്ക് വഹിക്കുന്നു. ഉക്രെയ്നും റഷ്യയും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിക്ഷേപകരുടെ വികാരം മെച്ചപ്പെടുത്തും.
ഇത് സ്വര്‍ണത്തിന്റെ ബുള്ളിഷ് പ്രവണതയെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, കരാര്‍ സംബന്ധിച്ച് ഇനിയും തീരുമാനമാകേണ്ടതുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് സൃഷ്ടിക്കുന്ന അവ്യക്തത സ്വര്‍ണ വില വീണ്ടും ഉയര്‍ത്തിയേക്കാവുന്ന പുതിയ അനിശ്ചിതത്വത്തിന് ഇടം നല്‍കുകയാണ് എന്നും ദാഹ്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications