2022 ല്‍ നിയമസഭകള്‍ സമ്മേളിച്ചത് ശരാശരി 21 ദിവസം മാത്രം; ആദ്യ മൂന്നില്‍ കേരളവും
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് ശരാശരി 21 ദിവസമാണ് നിയമസഭകള്‍ സമ്മേളിച്ചിട്ടുള്ളത് എന്ന് റിപ്പോര്‍ട്ട്. 2016 മുതല്‍ സംസ്ഥാന നിയമസഭാ സമ്മേളനത്തിന്റെ എണ്ണം ക്രമാനുഗതമായി കുറഞ്ഞ് വരികയാണ് എന്ന് പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് സമാഹരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസം സമ്മേളിച്ച നിയമസഭ കര്‍ണാടകയിലേതാണ്.
45 ദിവസമാണ് കര്‍ണാടക നിയമസഭ 2022 ല്‍ സമ്മേളിച്ചത്. പശ്ചിമ ബംഗാളും (42 ദിവസം) കേരളവും (41 ദിവസം) ആണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. മിക്ക സംസ്ഥാനങ്ങളിലും ഒരു വര്‍ഷത്തില്‍ രണ്ടോ മൂന്നോ സെഷനുകള്‍ക്കായി മാത്രമാണ് നിയമസഭ സമ്മേളിക്കുന്നത്. ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ നടക്കുന്ന നീണ്ട ബജറ്റ് സമ്മേളനവും മണ്‍സൂണ്‍, ശീതകാല സമ്മേളനങ്ങളും മാത്രമാണ് പല നിയമസഭകളിലും ചേരുന്നത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നിയമസഭ 2022-ല്‍ രണ്ട് സെഷനുകള്‍ മാത്രമാണ് ചേര്‍ന്നത്. ബജറ്റ് സമ്മേളനത്തില്‍ 61 ശതമാനം സിറ്റിംഗുകളും നടന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബജറ്റ് സമ്മേളനത്തില്‍ ആണ് തമിഴ്നാട് നിയമസഭയുടെ 90 ശതമാനത്തില്‍ അധികം സമ്മേളനങ്ങളും നടന്നത്. ഗുജറാത്തും രാജസ്ഥാനും ബജറ്റ് സമ്മേളനത്തില്‍ 80 ശതമാനത്തിലധികം സിറ്റിംഗുകളും നടത്തി.
20 സംസ്ഥാനങ്ങളില്‍ സിറ്റിംഗ് ശരാശരി ദൈര്‍ഘ്യം അഞ്ച് മണിക്കൂറാണ്. മഹാരാഷ്ട്രയില്‍ ഒരു സിറ്റിംഗ് എട്ട് മണിക്കൂര്‍ നീണ്ടുനിന്നപ്പോള്‍ സിക്കിമില്‍ ഇത് രണ്ട് മണിക്കൂര്‍ ആണ്. 2016 നും 2022 നും ഇടയിലുള്ള ആറ് വര്‍ഷം 24 സംസ്ഥാന നിയമസഭകള്‍ ശരാശരി 25 ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതില്ഡ കേരളമാണ് മുന്നില്‍. ശരാശരി 48 സിറ്റിംഗ് ദിനങ്ങളാണ് കേരള നിയമസഭക്ക് ഉണ്ടായിരുന്നത്.
ഒഡീഷ (41 ദിവസം), കര്‍ണാടക (35 ദിവസം) എന്നീ നിയമസഭകളാണ് തൊട്ടുപിന്നില്‍. കൊവിഡ് കാരണം 2020 ലും നിയമസഭ സമ്മേളിക്കുന്നതില്‍ ഇടിവുണ്ടായി. കൊവിഡ് കാരണം 2020 ല്‍ സിറ്റിംഗുകളുടെ എണ്ണം 17 ദിവസമായി കുറഞ്ഞു. 2021 ല്‍ ഇത് 22 ദിവസമായി കൂടുകയും ചെയ്തു. 2016 ല്‍ 24 സംസ്ഥാനങ്ങളിലെ നിയമസഭ ശരാശരി 31 ദിവസവും 2017 ല്‍ 30 ദിവസവും 2018 ല്‍ 27 ദിവസവും 2019 ല്‍ 25 ദിവസവും ആണ് ചേര്‍ന്നത്.
നേരത്തെ ദേശീയ കമ്മീഷന് അംഗങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ അവരുടെ നിയമസഭകള്‍ക്ക് ഏറ്റവും കുറഞ്ഞ സിറ്റിംഗ് ദിവസങ്ങള്‍ നിശ്ചയിക്കണം ശുപാര്‍ശ ചെയ്തിരുന്നു. ഇത് പ്രകാരം കര്‍ണാടക, രാജസ്ഥാന്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ നിയമസഭകള്ക്കായി ഏറ്റവും കുറഞ്ഞ സിറ്റിംഗ് ദിവസങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. എന്നാല്‍ 2016ന് ശേഷം ഈ സംസ്ഥാനങ്ങള്‍ക്കൊന്നും ലക്ഷ്യം കൈവരിക്കാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
2022ല്‍ 20 സംസ്ഥാനങ്ങള്‍ ആണ് ശരാശരി എട്ട് ദിവസത്തേക്ക് ബജറ്റ് ചര്‍ച്ച ചെയ്തത്. തമിഴ്നാട് 26 ദിവസം മുഴുവന്‍ ബജറ്റ് ചര്‍ച്ചകള്‍ക്കായി ചെലവഴിച്ചു.് കര്‍ണാടക (15 ദിവസം), കേരളം (14 ദിവസം), ഒഡീഷ (14 ദിവസം) എന്നിങ്ങനെയാണ് മറ്റ് തൊട്ടുപിന്നിലുള്ള നിയമസഭകളുടെ കണക്ക്. ഡല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങള്‍ രണ്ടു ദിവസം വീതം ബജറ്റ് ചര്‍ച്ച ചെയ്തപ്പോള്‍ നാഗാലാന്‍ഡ് ഒരു ദിവസം കൊണ്ട് ബജറ്റ് ചര്‍ച്ച ചെയ്ത് പാസാക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം സംസ്ഥാന നിയമസഭകള്‍ ഭൂമി, തൊഴില്‍, സാമൂഹിക നീതി തുടങ്ങി വിവിധ വിഷയങ്ങളില്‍ 500-ലധികം ബില്ലുകള്‍ ആണ് പാസാക്കിയത്. ഏറ്റവും കൂടുതല്‍ പാസാക്കിയത് അസമും (85 ബില്ലുകള്‍) തൊട്ടുപിന്നാലെ തമിഴ്നാടും (51) ഗോവയും (38) ആണ്. നിയമസഭകള്‍ പലപ്പോഴും ബില്ലുകള്‍ ചര്‍ച്ചകളും ആലോചനകളും കൂടാതെ വേഗത്തില്‍ ബില്ല് പാസാക്കുകയാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇക്കാലയളവില്‍ 322 ബില്ലുകളില്‍ 56 ശതമാനവും അവതരണ ദിവസമോ അടുത്ത ദിവസമോ ആണ് പാസായത്. ബിഹാര്‍, ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍ അവതരിപ്പിച്ച് ഒരു ദിവസത്തിനുള്ളില്‍ എല്ലാ ബില്ലുകളും പാസാക്കി. കര്‍ണാടക, കേരളം, മേഘാലയ, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ ഭൂരിപക്ഷ ബില്ലുകള്‍ പാസാക്കാന്‍ അഞ്ച് ദിവസത്തിലധികം സമയമെടുത്തു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications