കോവിഡ്: റെയില്‍വേയ്ക്ക് വന്‍ നഷ്ടം, 36000 കോടി രൂപയുടെ ബാധ്യത, പിടിച്ച് നിര്‍ത്തിയത് ചരക്ക് നീക്കം
ദില്ലി: കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യന്‍ റെയില്‍വേയ്ക്കുണ്ടായത് വന്‍ സാമ്പത്തിക നഷ്ടം. 36000 കോടി രൂപയുടെ ബാധ്യതയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന് ഈ കാലയളവില്‍ ഉണ്ടായെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. യാത്രാ സര്‍വീസുകള്‍ തടസ്സപ്പെട്ടപ്പോള്‍ ചരക്ക് തീവണ്ടികളാണ് ഈ കാലത്ത് റെയിൽവേയ്ക്ക് അല്‍പമെങ്കിലും പിടിച്ച് നില്‍ക്കാന്‍ സഹായിച്ചതെന്നും കേന്ദ്രമന്ത്രി റാവുസാഹേബ് ധൻവേ വ്യക്തമാക്കി. ഈ പ്രതിസന്ധിയില്‍ നിന്നും റെയില്‍വേ പടിപടിയായി കരകയറി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍

നിലവിൽ നിർമ്മാണത്തിലിരിക്കുന്ന മുംബൈ-നാഗ്പൂർ എക്സ്പ്രസ് വേയിൽ ഒരു ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ജൽന റെയിൽവേ സ്റ്റേഷനിൽ പുതുതായി നിര്‍മ്മിക്കുന്ന അണ്ടര്‍ബ്രിഡ്ജിന്‍റെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു റെയിൽവേ സഹമന്ത്രി. "പാസഞ്ചർ ട്രെയിൻ വിഭാഗം എപ്പോഴും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് യാത്രക്കാരെ ബാധിക്കുന്നതിനാൽ, ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല. പകർച്ചവ്യാധി സമയത്ത് മാതം റെയിൽവേയ്ക്ക് 36,000 കോടി രൂപയുടെ നഷ്ടമുണ്ടായി," അദ്ദേഹം പറഞ്ഞു.

"ഗുഡ്സ് ട്രെയിനുകൾ മാത്രമാണ് ഇപ്പോഴും വരുമാനം ഉണ്ടാക്കുന്നത്. പകർച്ചവ്യാധി സമയത്ത്, ഈ ട്രെയിനുകൾ സാധനങ്ങൾ കൊണ്ടുപോകുന്നതിലും ആളുകൾക്ക് ആശ്വാസം നൽകുന്നതിലും പ്രധാന പ്രധാന പങ്ക് വഹിച്ചു. മുംബൈ - നാഗ്പൂർ എക്സ്പ്രസ്‌വേയിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണ്,'" മന്ത്രി കൂട്ടിച്ചേർത്തു.

റെയിൽവേ വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഏറ്റെടുത്തു. ഇത് നവി മുംബൈയെ ദില്ലിയുമായി ബന്ധിപ്പിക്കും. നന്ദേഡ്, മൻമാഡ് സ്റ്റേഷനുകൾക്കിടയിലെ ട്രാക്കുകൾ രണ്ട് വരിയാക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി. അതോടൊപ്പം തന്നെ ജൽന-ഖാംഗാവ് റെയിൽവേ ലൈൻ പ്രായോഗികമാണോ അല്ലയോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ഭാഗത്തുനിന്നും തന്നെ ആക്രമിക്കുന്നു. എന്നാൽ വിമർശനങ്ങൾ നേരിടുമ്പോള്‍ ഞാൻ കൂടുതല്‍ ശക്തനാകുന്നുവെന്നും തന്‍റെ വിമര്‍ശകര്‍ക്ക് പരോക്ഷ മറുപടിയെന്നോണം അദ്ദേഹം പറഞ്ഞു. മന്ത്രിക്കെതിരെ സംസ്ഥാനത്ത് നിന്നും രാഷ്ട്രീയ എതിരാളികള്‍ വിമര്‍ശനം ശക്തമാക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പരിപാടിയില്‍ മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെയും പങ്കെടുത്തിരുന്നു.
ഓണം ലുക്കില്‍ അടിച്ചു പൊളിച്ച് അനു സിത്താര: ചിത്രങ്ങള്‍ വൈറല്‍

മാനസിക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ ചികിത്സയ്ക്കായി സംസ്ഥാന സർക്കാർ ജൽനയിൽ ഒരു ആശുപത്രി അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മറാത്ത്വാഡ മേഖലയിലെ ആളുകള്‍ക്ക് ഗുണം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. ഈ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.

അതേസമയം ജൂൺമാസത്തില്‍ 112.65 ദശലക്ഷം ടണ്‍ നേട്ടം കൈവരിക്കാന്‍ ഇന്ത്യൻ റെയിൽവേയുടെ ചരക്കുനീക്ക വിഭാഗത്തിന് സാധിച്ചിരുന്നു. കോവിഡ് പ്രതസന്ധിയുടെ ഭീഷണിയില്ലാതിരുന്ന 2019 ജൂൺ മാസത്തേക്കാൾ (101.31 മില്യൺ ടൺ ) 11.19 % അധികമാണ് ഇത്. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ (93.59 മില്യൺ ടൺ ) 20.37 ശതമാനം അധികം ചരക്കുനീക്കം ആണ് ഈ മാസം റിപ്പോർട്ട് ചെയ്തത്.
ഓണത്തിന് പുത്തന്‍ ലുക്കില്‍ നിമിഷ സജയന്‍: ഗംഭീരമായെന്ന് ആരാധകര്‍












Click it and Unblock the Notifications