Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യന്‍ എണ്ണ 'കത്തിപ്പടര്‍ന്നു'; മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്; ട്രംപിന് മറുപടിയുമായി ഇന്ത്യയും റഷ്യയും

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊളുത്തിവിട്ട റഷ്യന്‍ എണ്ണ വിവാദം കത്തിപടരുന്നു. ട്രംപിന്റെ പരാമര്‍ശം ഇന്ത്യയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി ഇന്ത്യ ഉടന്‍ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് വാഗ്ദാനം ചെയ്തുവെന്ന ട്രംപിന്റെ അവകാശവാദമാണ് ഇപ്പോള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രധാന വാര്‍ത്തയായി വന്നിരിക്കുന്നത്. സംഭവത്തില്‍ ട്രംപിന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി.

ഇന്ത്യ സ്വീകരിക്കുന്ന ഊര്‍ജ നയങ്ങള്‍ രാജ്യത്തിന്റെ താല്‍പര്യങ്ങളും ആഗോള വിപണിയിലെ ചലനങ്ങളും അനുസരിച്ചാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍വീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു. ട്രംപിന്റെ പരാമര്‍ശം വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായത്.

modi-trump-rahul

ഇന്ത്യക്ക് പിന്നാലെ റഷ്യയും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വിശ്വാസത്തിന്റെ അടിത്തറയിലാണ് നിലനില്‍ക്കുന്നതെന്നും റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വളരെ പ്രധാനമാണെന്നും റഷ്യന്‍ അംബാസിഡര്‍ ഡെനിസ് അലിപോവ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ താരിഫുകളും ഉപരോധങ്ങളും സൂചിപ്പിക്കുന്നത് ബഹുമുഖ ലോകത്തെ അംഗീകരിക്കാന്‍ അവര്‍ മടിക്കുന്നു എന്നാണെന്നും ഇത് കാലഹരണപ്പെട്ട നയങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അസ്ഥിരമായ വിപണി സാഹചര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഊര്‍ജ വിലയിലെ സ്ഥിരതയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ഊര്‍ജ്ജ നയത്തിന്റെ ലക്ഷ്യങ്ങള്‍. ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ട്രംപ് ഭരണകൂടം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്ക ഇന്ത്യയുടെ മേല്‍ അധികം തീരുവ ചുമത്തിയതിന് പിന്നാലെയാണ് എണ്ണം വാങ്ങുന്നത് നിര്‍ത്താമെന്ന് മോദി പറഞ്ഞതായി ട്രംപ് അവകാശപ്പെടുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ താന്‍ സന്തുഷ്ടനല്ലെന്നും ട്രംപ് പറഞ്ഞിരുന്നു. മോദിയെ നേരിട്ട് പരാമര്‍ശിച്ച ട്രംപിന്റെ വെളിപ്പെടുത്തലില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

വിഷയത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. മോദിക്ക് ട്രംപിനെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ എക്‌സിലെ കുറിപ്പ് ഇങ്ങനെയായിരുന്നു.

ഇന്ത്യ റഷ്യന്‍ വാങ്ങുന്നില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിച്ചു. തുടര്‍ച്ചയായി അവഗണിക്കപ്പെടുമ്പോഴും അഭിനന്ദന സന്ദേശങ്ങള്‍ അയച്ചു.
അമേരിക്കയിലേക്ക് ഉള്ള ഇന്ത്യന്‍ ധനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കി. ഓപ്പറേഷന്‍ സിന്ധൂര്‍ വിവാദത്തില്‍ ട്രംപിന്റെ അവകാശവാദങ്ങളെ എതിര്‍ക്കുന്നില്ല - ഇതൊക്കെയാണ് മോദിക്കെതിരെ ആരോപണമായി രാഹുല്‍ ഉന്നയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+