കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിളച്ചുമറിഞ്ഞ് മദ്ധ്യപ്രദേശ്,മുഖ്യമന്ത്രി ഉപവാസസമരത്തില്‍,'മോദി'മാജിക് ഫലം കാണുമോ..?

  • By Anoopa
Google Oneindia Malayalam News

ഭോപ്പാല്‍: കര്‍ഷകരോഷം തിളച്ചുമറിയുന്ന മദ്ധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുമ്പോള്‍ മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ ഉപവാസസമരത്തിലേക്ക്. കേന്ദ്രനേതൃത്വത്തോട് ആലോചിക്കാതെ വിഷയത്തില്‍ തീരുമാനങ്ങളൊന്നും എടുക്കരുതെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകപ്രശ്‌നം പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

മദ്ധ്യപ്രദേശിലേക്ക് ബിജെപി നേതാക്കള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി രാജ്യത്തെ കര്‍ഷകര്‍ അവഗണിക്കപ്പെട്ട അവസ്ഥയില്‍ ആണെന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനെത്താതെ യോഗ ചെയ്യാന്‍ പോയ കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍സിങ് അടക്കമുള്ളവരുടെ നടപടികള്‍ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. വിദേശസന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ഒരു 'മോദി മാജിക്ക്' ആണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. മന്ദസേര്‍ വെടിവെപ്പ് രാജ്യത്ത് സംഭവിച്ച പ്രധാന പ്രശ്‌നമാണെന്നതില്‍ ബിജെപിക്കുള്ളിലും തര്‍ക്കമില്ല.

shivraj-singh-chouha

നോട്ട് നിരോധനം ആയുധമാക്കി പ്രതിപക്ഷം പ്രചാരണം നടത്തിയപ്പോഴും അതേത്തുടര്‍ന്നു നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി മിന്നുന്ന വിജയം കണ്ടിരുന്നു. ഈ 'മോദി മാജിക്' തന്നെയാണ് മദ്ധ്യപ്രദേശിലും ബിജെപി പ്രതീക്ഷിക്കുന്നത്. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു വേണ്ടി കൊണ്ടുവന്ന പ്രത്യേക പദ്ധതികള്‍ മുന്‍നിര്‍ത്തിയായിരിക്കും ബിജെപി പ്രചാരണം നടത്തുക.

English summary
Shivraj Singh Chouhan on fast,BJP pins its hope on PM Narendra Modi to counter belligerent Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X