Get Updates
Get notified of breaking news, exclusive insights, and must-see stories!

‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’;വിവാദത്തിൽ അടൂരിനെതിരെ പാർവ്വതി തിരുവോത്ത്

തിരുവനന്തപുരം; ഒഎൻവി പുരസ്കാര വിവാദത്തിൽ ഒഎൻവി കൾച്ചറൽ സൊസൈറ്റി ചെയർമാനുമായ അടൂരിനെതിരെ നടി പാർവ്വതി തിരുവോത്ത് .സ്വഭാവ ഗുണം നോക്കി കൊടുക്കാനുള്ള പുരസ്കാരമല്ല ഒഎൻവി പുരസ്കാരം എന്ന പ്രതികരണത്തിനെതിരെയാണ് നടി പാർവ്വതി തിരുവോത്ത് രംഗത്തെത്തിയത്. മനുഷ്യത്തം നോക്കമല്ലോ അതോ അതും നോക്കണ്ടേയെന്നായിരുന്നു പാർവ്വതിയുടെ പ്രതികരണം. അടൂരിന്റെ പ്രതികരണം പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടായിരുന്നു പാർവ്വതി കുറിച്ചത്.

80 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയ ഐഎന്‍എസ് ഷര്‍ദുല്‍ കപ്പല്‍: ചിത്രങ്ങള്‍ കാണാം

adoor and parvathy

മീടു ആരോപണവിധേയനായ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകാനുള്ള സമിതി തിരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നപ്പോഴായിരുന്നു നടപടിയെ ന്യായീകരിച്ച് അടൂർ രംഗത്തെത്തിയത്. എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. അല്ലെങ്കില്‍ പിന്നെ സ്വഭാവ ഗുണത്തിന് പ്രത്യേക അവാര്‍ഡ് കൊടുക്കണം. വൈരമുത്തുവിന്റെ എഴുത്തുകള്‍ മികവുള്ളവയായത് കൊണ്ടാണ് ജൂറി അദ്ദേഹത്തെ പരിഗണിച്ചതെന്നും അടൂർ പറഞ്ഞിരുന്നു.

അതേസമയം അടൂരിന്റെ പരാമർശത്തിനെതിരെ എഴുത്തുകാരായ എൻഎസ് മാധവനും കെആർ മീരയും രംഗത്തെത്തിയിരുന്നു. ഒരു ജൂറി അംഗത്തിന്റെ ഭർത്താവിനെതിരെ #MeToo ആരോപണം ഉള്ളതിനാൽ 2018 ലെ സാഹിത്യത്തിനുള്ള നോബൽ റദ്ദാക്കിയ സംഭവം ഓർമിപ്പിച്ച് കൊണ്ടായിരുന്നു എൻഎസ് മാധവന്റെ പ്രതികരണം. മീരയും രൂക്ഷമായ രീതിയിലായിരുന്നു അടൂരിന്റെ പരാമർശത്തോട് പ്രതികരിച്ചത്.അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ‍ താന്‍ ആരുമല്ല.പക്ഷേ, സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ 'സ്വഭാവഗുണമില്ലായ്മ' അല്ല മനുഷ്യത്വമില്ലായ്മയാണ് എന്നായിരുന്നു മീര പറഞ്ഞത്.കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍‍ഡ്‍ പരിഗണിക്കാന്‍‍ അപേക്ഷ‍ിക്കുന്നുവെന്നും മീര ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം പ്രതിഷേധം ശക്തമായതോടെ അവാർഡ് നിർണ്ണയ സമിതിയുടെ നിർദേശ പ്രകാരം തിരുമാനം പുനപരിശോധിക്കാൻ ഒഎൻവി കൾച്ചറൽ അക്കാദമി നിശ്ചയിച്ചതായി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

നന്ദിത ശ്വേതയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+