നടി ആക്രമിക്കപ്പെട്ട കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതരാരോപണവുമായി വിഡി സതീശൻ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതരാരോപണവുമായി പ്രതിപകഷ നേതാവ് വിഡി സതീശന്‍. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് സതീശന്‍ പറഞ്ഞത്. കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം നേതാക്കളും സര്‍ക്കാരും കൂട്ടുനില്‍ക്കുന്നെന്നും അന്വേഷണം പാതിയില്‍ നിര്‍ത്തിയാണ് കേസ് കോടതിയിലെത്തിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്.തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതരാരോപണവുമായി പ്രതിപകഷ നേതാവ് വിഡി സതീശന്‍. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് സതീശന്‍ പറഞ്ഞത്. കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം നേതാക്കളും സര്‍ക്കാരും കൂട്ടുനില്‍ക്കുന്നെന്നും അന്വേഷണം പാതിയില്‍ നിര്‍ത്തിയാണ് കേസ് കോടതിയിലെത്തിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കേസ് അട്ടിമറിക്കാന്‍ നീക്കംഉണ്ടെന്ന് അതിജീവിത ഉന്നയിച്ച ആരോപണം ഗുരുതരമാണെന്നും ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. തെളിവ് ലഭിച്ചാല്‍ ഇടനിലക്കാരുടെ പേരു വെളിപ്പെടുത്തും. ഈ സര്‍ക്കാര്‍ സ്ത്രീവിരുദ്ധ സര്‍ക്കാരാണ്. കേരള സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് അതിജീവിതയുടെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസന്വേഷണം അടിയന്തരമായി അവസാനിപ്പിച്ച് കുറ്റപത്രം നല്‍കാനുളള നീക്കം ആശങ്കയുണ്ടാക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. നീതി നിഷേധിക്കുമോ എന്ന സംശയമുണ്ട്. കേസില്‍ അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് നേരത്തെ പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ അതിനുളള നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത് കേസ് അട്ടിമറിക്കാനുളള നീക്കമാണെന്ന് അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു.
തനിക്ക് ഈ കേസില്‍ നീതി ഉറപ്പാക്കാനുളള ഇടപെടല്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കേസ് അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് മുകളില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടെന്നുളള സംശയവും അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിലെ പ്രതിയായ ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നആരോപണവും അതിജീവിത ഉന്നയിക്കുന്നു.
നടിയെ ആക്രമിച്ച കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. കാവ്യാ മാധവനെ കേസില്‍ പ്രതി ചേര്‍ക്കില്ലെന്നും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്നുളള ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications