Get Updates
Get notified of breaking news, exclusive insights, and must-see stories!

നെതര്‍ലാന്റിനെ തരിപ്പണമാക്കി ഇന്ത്യ, പന്തെറിഞ്ഞ് കോലിയും ഗില്ലും സൂര്യയും... കോലിക്ക് ഒരു വിക്കറ്റ്

ബെംഗളൂരു: ലോകകപ്പിലെ എല്ലാ മത്സരങ്ങളും ആധികാരികമായി വിജയിച്ച് സെമി പ്രവേശനം ആഘോഷമാക്കി ഇന്ത്യ. അവസാന ലീഗ് മത്സരത്തില്‍ നെതര്‍ലാന്റിനെ 160 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 എന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാന്റ് 47.5 ഓവറില്‍ 250 റണ്‍സെടുത്തപ്പോഴേക്കും എല്ലാവരും പുറത്തായി. ലോകകപ്പിലെ ഒമ്പത് മത്സരങ്ങളും ജയിച്ച് 18 പോയന്റുമായി ഒന്നാമന്‍മാരായാണ് ഇന്ത്യ സെമിയില്‍ എത്തിയിരിക്കുന്നത്. നെതര്‍ലാന്റ് നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു. ബുധനാഴ്ച ആദ്യ സെമിയില്‍ ന്യൂസിലാന്റ് ആണ് ഇന്ത്യയുടെ എതിരാളികള്‍. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലാന്റിന് തുടക്കത്തിലെ ഓപ്പണര്‍ വെസ്ലി ബാറേസിയെ നഷ്ടമായി.

ICC World Cup 2023

പിന്നീട് മാക്‌സും കോളിനും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റെടുക്കാന്‍ തുടങ്ങി. നെതര്‍ലാന്റിനായി തേജ നിദമനരു അര്‍ധസെഞ്ച്വറി നേടി. അതേസമയം ബൗളിംഗില്‍ ഇന്ത്യ വിരാട് കോലി, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ പരീക്ഷിച്ചതും ശ്രദ്ധേയമായി. വിരാട് കോലി ഒരു വിക്കറ്റെടുക്കുകയും ചെയ്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ബാറ്റെടുത്തവരെല്ലാം നെതര്‍ലാന്റ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചപ്പോള്‍ നിശ്ചിത ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് എടുത്തത്. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യരും കെ എല്‍ രാഹുലും മിന്നുന്ന സെഞ്ച്വറി നേടിയപ്പോള്‍ രോഹിതും ഗില്ലും കോലിയും അര്‍ധ സെഞ്ച്വറി കണ്ടെത്തി.

ICC World Cup 2023

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ ബാറ്റിംഗ് വിരുന്നാണ് കാണികള്‍ക്കായി ഒരുക്കിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും പതിവ് പോലെ മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 100 റണ്‍സാണ് ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. രോഹിത് 54 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സുമടക്കം 61 റണ്‍സെടുത്തപ്പോള്‍ ശുഭ്മാന്‍ ഗില്‍ 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സുമടക്കം 51 റണ്‍സ് നേടി.

പിന്നാലെയെത്തിയ വിരാട് കോലിയും നിലയുറപ്പിച്ചതോടെ നെതര്‍ലാന്റ് ബൗളര്‍മാര്‍ വിയര്‍ത്തു. ശ്രേയസ് അയ്യര്‍ക്കൊപ്പം 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് 51 റണ്‍സെടുത്ത വിരാട് കോലി മടങ്ങിയത്. കോലിയെ പുറത്താക്കിയ ആഹ്ലാദം നെതര്‍ലാന്റിന് അധിക നേരം നീണ്ടുനിന്നില്ല. പിന്നാലെയെത്തിയ കെ എല്‍ രാഹുല്‍ ശ്രേയസിന് ഉറച്ച പങ്കാളിയായി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 208 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

ശ്രേയസ് അയ്യര്‍ 94 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും അടക്കം 128 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. കെ എല്‍ രാഹുല്‍ 64 പന്തില്‍ 11 ഫോറും നാല് സിക്‌സും അടക്കം 102 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+