മറിയുന്നത് 1000 കോടിയിലേറെ: എന്തുകൊണ്ട് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം ഒഴിവാക്കപ്പെടുന്നില്ല
ഏഷ്യാ കപ്പ് ക്രിക്ക് ടൂർണ്ണമെന്റ് ചൊവ്വാഴ്ച ആരംഭിച്ചെങ്കിലും ഇന്ന് വൈകീട്ട് നടക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിലാണ് ഏവരുടേയും ശ്രദ്ധ. പതിവ് പോലെ ഗ്രൗണ്ടിന് പുറത്ത് മത്സരം ചൂടേറിയ ചർച്ചാ വിഷയമായി മാറിക്കഴിഞ്ഞു. ഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂരിന്റേയും പശ്ചാത്തലത്തില്‍ മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ ശക്തമാണ്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ഇതിലും മോശമായ സമയം വേറെ ഉണ്ടാകില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
സാധാരണഗതിയിൽ, ഈ മത്സരത്തിന്റെ മുന്നോടിയായി ഉത്സവാന്തരീക്ഷമാണ്. ആരാധകർ ടിക്കറ്റ് കൗണ്ടറുകളിൽ തടിച്ചുകൂടുകയും, പരിശീലന സെഷനുകളിൽ കളിക്കാർക്ക് ചുറ്റും ആൾക്കൂട്ടം രൂപപ്പെടുകയും, ഹോട്ടൽ ലോബികൾ മാധ്യമപ്രവർത്തകരാല്‍ നിറയുകയും ചെയ്യും. എന്നാൽ നിലവില്‍ അതൊന്നും കാണാനില്ല. വെള്ളിയാഴ്ച ഇന്ത്യയുടെ പരിശീലന സെഷൻ ശാന്തമായ അന്തരീക്ഷത്തിലാണ് നടന്നത്. സ്റ്റാൻഡുകൾ പകുതിയും ശൂന്യമായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഓൺലൈൻ ടിക്കറ്റ് പോർട്ടലുകളിൽ വിൽക്കാത്ത ടിക്കറ്റുകൾ ബാക്കിനിന്നു. ചുരുക്കത്തില്‍ പ്രതിഷേധം വലിയ രീതിയില്‍ തന്നെ മത്സരത്തെ ബാധിച്ചിരിക്കുന്നു.

സോഷ്യൽ മീഡിയയിലും, ആവേശത്തിന് പകരം ബഹിഷ്കരണത്തിനുള്ള ആഹ്വാനമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാന്റെ സൈനിക നിലപാടിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയ പാകിസ്ഥാൻ ക്രിക്കറ്റർമാർ (ഫഹീം അഷ്റഫ്, അബ്രാർ അഹമ്മദ്) ഇപ്പോൾ ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെട്ടതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ തന്നെ മത്സരം ബഹിഷ്കരിക്കണിക്കണമെന്ന ആഹ്വാനം ശക്തമായിരുന്നു. മത്സരത്തോട് അടുത്തതോടെ #BoycottIndvsPak പോലുള്ള ഹാഷ്ടാഗുകൾ വീണ്ടും ട്രെൻഡിംഗ് ആയി. നടന്മാർ, മുൻ സൈനികർ, മാധ്യമപ്രവർത്തകർ, മുൻ ക്രിക്കറ്റർമാർ എന്നിവർ വരെ സമാനമായ ആവശ്യം മുന്‍ നിർത്തി രംഗത്ത് വരുന്നു.
ലോക ക്രിക്കറ്റിലെ ഏറ്റവും ആകർഷകമായ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന അപ്രതീക്ഷിതമായി കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഐപി ലോഞ്ചുകൾ, പ്രൈവറ്റ് എന്‍ട്രി തുടങ്ങിയ വിലകൂടിയ ടിക്കറ്റുകളില്‍ അധികവും വില്‍ക്കാതെ കിടക്കുകയാണ്. എന്നാല്‍ വില കുറഞ്ഞ ഗ്യാലറി ടിക്കറ്റുകളില്‍ അധികവും പതിവ് പോലെ വിറ്റുപോയിട്ടുണ്ട്.
ഇത്തരത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയർന്നിട്ടും ഇന്ത്യ എന്തുകൊണ്ട് പാകിസ്ഥാനെതിരെ കളിക്കുന്നു എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ലളിതമാണ്. പണം എന്നത് തന്നെയാണ് ആ ഉത്തരം. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് തുല്യമായി രീതിയില്‍ മറ്റ് ഒരു മത്സരം വില്‍ക്കാന്‍ സാധിക്കില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനും വ്യക്തമായി അറിയാം. ഇരു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ ടെലിവിഷൻ പ്രേക്ഷകർ കുതിച്ചുയരുന്നു, പരസ്യ സ്ലോട്ടുകൾ ഉയർന്ന നിരക്കിൽ വിറ്റുപോകുന്നു, സ്പോൺസർമാർ കോടികളുമായി തങ്ങളുടെ അവസരത്തിനായി ക്യൂ നില്‍ക്കുന്നു.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയില്‍ ടെലിവിഷനിൽ ലഭിച്ചത് 26 ബില്യൺ മിനിറ്റ് വ്യൂവർഷിപ്പാണ്. അതായത് 2023 ലെ ലോകകപ്പിനേക്കാൾ കൂടുതലാണ് ഇത്. മൂന്ന് ഐ സി സി ടൂർണമെന്റുകൾക്കുള്ള മീഡിയ റൈറ്റ്സ് 1400 കോടി രൂപയാണ്. ഇതിലൂടെ ഓരോ അംഗ രാഷ്ട്രത്തിനും നൂറുകണക്കിന് കോടികളുടെ വരുമാനം ഉറപ്പാണ്. ഇന്ത്യ-പാകിസ്ഥാൻ മത്സരം ഇല്ലെങ്കിൽ വരുമനത്തില്‍ ഞെട്ടിക്കുന്നു ഇടിവുണ്ടാകും. വരുമാനം മുഖ്യമായത് കൊണ്ട് തന്നെ ഐ സി സി പലപ്പോഴും ഈ രണ്ട് ടീമുകളും ഒരേ ഗ്രൂപ്പിൽ വരുന്ന തരത്തിൽ "ക്രമീകരണങ്ങൾ" നടത്താറുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ പാകിസ്ഥാനുമായി നേരിട്ടുള്ള മത്സരങ്ങൾ കളിക്കില്ലെന്നും, പാകിസ്ഥാനിലേക്ക് കായികതാരങ്ങളെ അയക്കില്ലെന്നും, പാകിസ്ഥാൻ ടീമുകളെ ആതിഥ്യം വഹിക്കില്ലെന്നും ഓഗസ്റ്റില്‍ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഏഷ്യാ കപ്പ്, ലോകകപ്പ് തുടങ്ങിയ ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിക്കാൻ ടീമുകള്‍ക്ക് അനുമതിയുണ്ട്. ഏഷ്യാ കപ്പ് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഒരു ഹർജി എത്തിയിരുന്നു. ദേശീയ താൽപ്പര്യത്തിന് മുകളിൽ ക്രിക്കറ്റ് വരരുതെന്നും, 2025-ലെ ദേശീയ കായിക ഭരണ നിയമത്തിലൂടെ ബി സി സി ഐയെ കായിക മന്ത്രാലയത്തിന്റെ കീഴിലാക്കണമെന്നും ഹർജിയില്‍ ഉന്നയിക്കുന്നുണ്ടെങ്കിലും കോടതി ഈ ഹർജി അടിയന്തിരമായി പരിഗണിക്കാൻ വിസമ്മതിച്ചു.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ്












Click it and Unblock the Notifications