Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത്തിന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍സിയും പോകുമോ? പന്ത് ബിസിസിഐയുടെ കോര്‍ട്ടില്‍; സാധ്യത ഇങ്ങനെ

മുംബൈ: എല്ലാം പെട്ടെന്നായിരുന്നു. മുംബൈ ക്യാപ്റ്റനെ പ്രഖ്യാപിച്ചപ്പോഴുള്ള ആരാധകരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. രോഹിത് ശര്‍മയെ അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ടീം ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹര്‍ദിക്കിനെ വന്‍ വില കൊടുത്ത് വാങ്ങിയപ്പോള്‍ തന്നെ ഈ സൂചന ലഭിച്ചിരുന്നു. ഇപ്പോഴിതാ ഔദ്യോഗിക പ്രഖ്യാപനവും വന്നിരിക്കുകയാണ്.

എന്നാല്‍ രോഹിത്തിന്റെ ടി20-ഏകദിന ക്യാപ്റ്റന്‍സിയും ഒരുപക്ഷേ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മുംബൈ ഇന്ത്യന്‍സ് മാറ്റത്തിന്റെ പാതയിലാണെന്ന് ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്. ഹര്‍ദിക്കിന് കീഴില്‍ പുതിയൊരു ടീമിനെയാണ് അവര്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഇവിടെ ബിസിസിഐയ്ക്കും പുതിയൊരു ടീമിനെ ആവശ്യമാണ്. എന്നാല്‍ സീനിയര്‍ താരങ്ങളെ എങ്ങനെ മാറ്റും എന്ന ചിന്ത അവര്‍ക്കുണ്ട്.

rohit-sharma-hardik-pandya

മുംബൈയുടെ തീരുമാനം ബിസിസിഐയുടെ മനസ്സ് മാറ്റുമെന്ന് ഉറപ്പാണ്. വിരാട് കോലി ടീം സെലക്ഷനിലേക്ക് പ്രഥമ ചോയ്‌സല്ലെന്ന് നേരത്തെ ബിസിസിഐ അറിയിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ രോഹിത്തിന് ക്യാപ്റ്റന്‍സി വൈകാതെ തന്നെ നഷ്ടപ്പെടാനാണ് സാധ്യത. വരുന്ന ലോകകപ്പില്‍ രോഹിത് കിരീടം നേടിയാലും ഇല്ലെങ്കിലും പുറത്ത് പോകേണ്ടി വരും. ഇതില്‍ കിരീടം നേടിയാല്‍ അഭിമാനത്തോടെ പടിയിറങ്ങാം. ഇല്ലെങ്കില്‍ കോലിയെ പോലെ ഐസിസി കിരീടങ്ങളില്ലാതെ പടിയിറങ്ങേണ്ട അവസ്ഥ രോഹിത്തിനുമുണ്ടാവും.

ഏകദിന ക്യാപ്റ്റന്‍സിയും അതുപോലെ രോഹിത്തിന് നഷ്ടമാവും.രോഹിത്തിന്റെ പ്രായം മുംബൈയ്ക്കും അതുപോലെ ബിസിസിഐയ്ക്കും പ്രശ്‌നമാണ്. 36കാരനായ ഒരാള്‍ ടീമിനെ നയിക്കുന്നതാണ് പ്രശ്‌നം. അതേസമയം മുംബൈയിലെ ക്യാപ്റ്റന്‍സി പോയതോടെ രോഹിത്തിന് റിലാക്‌സ് ചെയ്യാനാവും. ഇനി ഹര്‍ദിക്കിന്റെ മാത്രം ബാധ്യതയാണത്. എംഎസ് ധോണി വിരാട് കോലിക്ക് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി കൈമാറിയത് പോലൊരു നീക്കമാണ് ഇപ്പോള്‍ നടന്നതെന്നാണ് ആരാധകര്‍ കരുതുന്നത്.

കോലി ഇന്ത്യന്‍ ടീമിനെ നയിച്ചെങ്കിലും ധോണിയുടെ വലിയ പിന്തുണ വിക്കറ്റിന് പിന്നിലുണ്ടായിരുന്നു. അത് വലിയ രീതിയില്‍ കോലിയെ സഹായിച്ചിരുന്നു. മികച്ച തീരുമാനങ്ങളെടുക്കുന്നതില്‍ ഇത് കോലിക്ക് ഗുണകരമായി വന്നിരുന്നു. അതുപോലെ ഹര്‍ദിക് ക്യാപ്റ്റനായത് രോഹിത്തിന് ഗുണകരമാണ്. നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ നിര്‍ദേശിക്കാന്‍ രോഹിത്തിന് സാധിക്കും.

ഐപിഎല്‍ ഒരു കളിക്കാരനെ സംബന്ധിച്ച് ഒരു കളിക്കാരന്റെ ഊര്‍ജം കൂടുതലായി ആവശ്യമുള്ള ടൂര്‍ണമെന്റാണ്. അവിടെ ക്യാപ്റ്റനായി തുടരുന്നത് രോഹിത്തിന് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലെ ഫോക്കസ് നഷ്ടപ്പെടാന്‍ ഇടയാക്കും. കാരണം പ്രായം ഇപ്പോള്‍ 36ല്‍ എത്തി നില്‍ക്കുകയാണ്. നേരത്തെ തന്നെ രോഹിത്തില്‍ ഈ ക്ഷീണം പ്രകടമാണ്.

മുംബൈ ക്യാപ്റ്റന്‍സി ഇല്ലാതായതോടെ രോഹിത്തിന് വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഫോക്കസ് ചെയ്യാം. ഐസിസി ട്രോഫിയെന്ന നേട്ടത്തോടെ പടിയിറങ്ങാന്‍ ഇത് രോഹിത്തിനെ സഹായിക്കും. അതേസമയംരോഹിത്ത് 2022 ടി20 ലോകകപ്പിന് ശേഷം ഇതുവരെ ടി20 മത്സരം കളിച്ചില്ല എന്നതും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. രോഹിത്തിന്റെ ഫോം മാത്രമാണ് അദ്ദേഹത്തെ ടീമില്‍ തുടരാന്‍ ഇപ്പോള്‍ സഹായിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+