Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍: രണ്ട് സൂപ്പര്‍ ഓവര്‍, ഒടുവില്‍ വിജയം പിടിച്ചെടുത്ത് പഞ്ചാബ്, മുംബൈക്ക് തോല്‍വി!!

ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. ഒരു സൂപ്പര്‍ ഓവര്‍ വരെ ടൈയില്‍ കലാശിച്ച ആദ്യ മത്സരം കൂടിയാണിത്. ഇരുടീമുകളും ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളും 176 റണ്‍സെന്ന സ്‌കോറില്‍ ഒതുങ്ങിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. എന്നാല്‍ സൂപ്പര്‍ ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാനായത്. ബുംറ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റ് വീഴുകയും ചെയ്തു. പകരം മുഹമ്മദ് ഷമിയെറിഞ്ഞ മറ്റൊരു ഗംഭീര ഓവറില്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കും ക്രീസിലുണ്ടായിരുന്നിട്ടും മുംബൈക്ക് വിജയിക്കാനായില്ല. ആ സൂപ്പര്‍ ഓവറും ടൈ ആവുകയായിരുന്നു. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ 11 റണ്‍സടിച്ചപ്പോള്‍ പഞ്ചാബ് നാല് പന്തില്‍ കളി ജയിച്ചു. ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച ക്രിസ് ഗെയിലാണ് കളി പഞ്ചാബിന് അനുകൂലമാക്കിയത്.

1

നേരത്തെ 177 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിനെ കെഎല്‍ രാഹുലിന്റെ ഇന്നിംഗ്‌സാണ് രക്ഷിച്ചത്. 51 പന്തില്‍ 77 റണ്‍സടിച്ച രാഹുല്‍ ഏഴ് ഫോറും മൂന്ന് സിക്‌സറും അടിച്ചു. ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരാന്‍ എന്നിവര്‍ 24 റണ്‍സ് വീതം അടിച്ചു. മായങ്ക് അഗര്‍വാള്‍ പരാജയപ്പെട്ടതാണ് ടീമിന് തിരിച്ചടിയായത്. അവസാന നിമിഷം ദീപക് ഹൂഡ, ക്രിസ് ജോര്‍ദാന്‍ എന്നിവരുടെ വെടിക്കെട്ടാണ് തോല്‍വിയിലേക്ക് വീഴുമായിരുന്ന പഞ്ചാബിന്റെ സ്‌കോര്‍ ടൈ ആക്കിയത്. ഹൂഡ 16 പന്തില്‍ 23 റണ്‍സെടുത്തു.ജോര്‍ദാന്‍ എട്ട് പന്തില്‍ 13 റണ്‍സുമെടുത്തു. അതേസമയം മുംബൈ നിരയില്‍ നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബുംറ ഗംഭീര പ്രകടമാണ് കാഴ്ച്ചവെച്ചത്. രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മുംബൈയുടെ തുടക്കം നല്ലതായിരുന്നു. പഞ്ചാബിന്റെ ബൗളര്‍മാര്‍ നല്ല രീതിയില്‍ തന്നെ പന്തെറിഞ്ഞു. സ്‌കോര്‍ 23ല്‍ നില്‍ക്കെ രോഹിത് ശര്‍മ പുറത്തായി. എട്ട് പന്തില്‍ ഒമ്പത് റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. പിന്നാലെ തന്നെ സൂര്യകുമാര്‍ യാദവ് റണ്‍സെടുക്കും മുമ്പ് മടങ്ങി. ഒരു വശത്ത് ക്വിന്റണ്‍ ഡികോക്ക് അടിച്ചുതകര്‍ക്കുന്നുണ്ടെങ്കിലും വിക്കറ്റ് വീണത് അവരുടെ സ്‌കോറിംഗിനെ നന്നായി ബാധിച്ചു. ഇഷാന്‍ കിഷന്‍ ഏഴ് റണ്‍സെടുത്ത് മടങ്ങിയതോടെ മുംബൈ ശരിക്കും പ്രതിരോധത്തിലായി. പിന്നീട് ക്രുണാല്‍ പാണ്ഡ്യക്കൊപ്പം ഇന്നിംഗ്‌സ് ശരിയാക്കുകയായിരുന്നു ഡികോക്ക്.

43 പന്തില്‍ 53 റണ്‍സാണ് ഡികോക്ക് അടിച്ചത്. മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയും താരം അടിച്ചു. പാണ്ഡ്യ നാല് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചു. ക്രുണാല്‍ മടങ്ങിയതോടെ വന്ന ഹര്‍ദിക് പാണ്ഡ്യയും നിരാശപ്പെട്ടു. എട്ട് റണ്‍സെടുത്ത് മടങ്ങി. ഡികോക്കും കൂടി പുറത്തായതോടെ മുംബൈ 150 റണ്‍സ് കടക്കില്ലെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ കിരോണ്‍ പൊള്ളാര്‍ഡ് കൂള്‍ട്ടര്‍ നൈല്‍ എന്നിവരുടെ വമ്പനടികള്‍ ടീമിനെ സാമാന്യം നല്ല സ്‌കോറിലെത്തിക്കുകയായിരുന്നു.

Recommended Video

cmsvideo
    IPL 2020 : MS Dhoni Does Not Seem Match-Fit | Oneindia Malayalam

    പൊള്ളാര്‍ഡ് 12 പന്തില്‍ 34 റണ്‍സടിച്ചു. നാല് സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു. കൂള്‍ട്ടര്‍ നൈല്‍ 12 പന്തില്‍ 24 റണ്‍സടിച്ചു. നാല് ബൗണ്ടറി ഇന്നിംഗ്‌സിലുണ്ടായിരുന്നു. പഞ്ചാബ് നിരയില്‍ മുഹമ്മദ് ഷമിയും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റെടുത്തു. ബിഷ്‌ണോയിയും ജോര്‍ദാനും ഓരോ വിക്കറ്റ് വീഴ്ത്തി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+