കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: സെവാഗിന്റെ റെക്കോര്‍ഡിനൊപ്പമെത്തി മാര്‍ക്കസ് സ്റ്റോയിനിസ്, 20 പന്തില്‍ 50 അടിച്ച് നേട്ടം!!

Google Oneindia Malayalam News

ദുബായ്: ഐപിഎല്ലില്‍ ഇത്തവണ വെടിക്കെട്ട് കാണുന്നില്ല എന്ന പരാതിക്ക് ഒരു ദിവസത്തെ ആയുസ്സ് മാത്രമാണ് ഉണ്ടായത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മാര്‍ക്കസ് സ്റ്റോയിനിസിന്റെ 20 പന്തില്‍ ഫിഫ്റ്റി ടീമിന് തന്നെ ഉണര്‍വ് നല്‍കുന്നതായിരുന്നു. 17 ഓവറില്‍ നൂറ് റണ്‍സെന്ന നിലയില്‍ പതറി നിന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ 150 എന്ന സ്‌കോര്‍ കടത്തിയത് സ്‌റ്റോയിനിസിന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. അവസാന മൂന്ന് ഓവറില്‍ 57 റണ്‍സാണ് സ്‌റ്റോയിനിസ് അടിച്ച് കൂട്ടിയത്. ഒരുപക്ഷേ ഡല്‍ഹിയുടെ മത്സരഫലത്തെ തന്നെ ഈ ഇന്നിംഗ്‌സ് മാറ്റി മറിച്ചേക്കും.

1

തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് വീണ ഡല്‍ഹി സമ്മര്‍ദത്തിലായിരുന്നു. പിന്നീട് എത്തിയത് റിഷഭ് പന്തും ശ്രേയസ് അയ്യരുമായിരുന്നു. ഇവര്‍ രണ്ടുപേരും നന്നായി തന്നെ കളിച്ചാണ് ഡല്‍ഹിയുടെ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്. ഇവര്‍ പുറത്തായ ശേഷമാണ് സ്റ്റോയിനിസ് എത്തി കളിമാറ്റിയത്. 18ാം ഓവറില്‍ 13 റണ്‍സടിച്ച സ്‌റ്റോയിനിസ് വെടിക്കെട്ടിനെ കുറിച്ച് സൂചന നല്‍കിയിരുന്നു. 19ാം ഓവറില്‍ 14 റണ്‍സും പിറന്നു. അവസാന ഓവറില്‍ 30 റണ്‍സ് പിറന്നതോടെ വിജയിക്കാനുള്ള റണ്‍സാണ് ഡല്‍ഹിക്ക് ലഭിച്ചത്.

18ാം ഓവറില്‍ ക്രിസ് ജോര്‍ദാനെ തുടരെ ഒരു സിക്‌സും ബൗണ്ടറിയും അടിച്ചാണ് സ്‌റ്റോയിനിസ് വെടിക്കെട്ട് തുടങ്ങിയത്. ഷെല്‍ഡണ്‍ കോട്രെലിനെതിരെ തുടരെ മൂന്ന് ബൗണ്ടറിയും താരം നേടിയിരുന്നു. അവസാന ഓവറില്‍ രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയും സ്‌റ്റോയിനിസ് പറത്തി. ഡല്‍ഹിക്ക് വേണ്ടി മൂന്നാമത്തെ വേഗമേറിയ അര്‍ധ സെഞ്ച്വറിയാണ് സ്റ്റോയിനിസ് കുറിച്ച്. വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡിനൊപ്പമാണ് താരമെത്തിയിരിക്കുന്നത്. ആദ്യ മത്സത്തില്‍ തന്നെ ഇത്തരമൊരു നേട്ടം സ്വന്തമാക്കാനും സ്റ്റോയിനിസിന് സാധിച്ചു.

17 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്രിസ് മോറിസിന്റേതാണ് ഡല്‍ഹി നിരയിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി. റിഷഭ് പന്ത് 2019സ് മുംബൈ ഇന്ത്യന്‍സിനെതിരെ 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. ഇതും ഡല്‍ഹിക്ക് വേണ്ടിയായിരുന്നു. അതേസമയം ടീമിന് വേണ്ടി ശ്രേയസും റിഷഭും ഉണ്ടാക്കിയ കൂട്ടുകെട്ടാണ് നിര്‍ണായകമായത്. വളരെ കടുപ്പമേറിയ സമയത്തായിരുന്നു ഈ കൂട്ടുകെട്ട് വന്നത്. 130 റണ്‍സ് ഒക്കെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ വിചാരിച്ചതിനേക്കാള്‍ സ്‌കോര്‍ നേടാനായി. വിക്കറ്റിന് പുറത്തേക്ക് എറിയാനാണ് പല ബൗളര്‍മാരും ശ്രമിക്കുന്നത്. അതില്‍ നന്നായി ശ്രദ്ധിച്ചത് കൊണ്ടാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചതെന്നും സ്‌റ്റോയിനിസ് പറഞ്ഞു.

English summary
IPl 2020: marcus stoinis fastest fifty comes from 20 balls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X