• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐപിഎല്‍: രാജസ്ഥാന്റെ തകര്‍പ്പനടിയില്‍ വീണ് ചെന്നൈ.... 16 റണ്‍സ് വിജയം, സഞ്ജുവിന്റെ വെടിക്കെട്ട്!!

Google Oneindia Malayalam News

ദുബായ്: ഐപിഎല്ലിലെ ഗ്ലാമര്‍ പോരാട്ടത്തത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 16 റണ്‍സ് വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. മികച്ച തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. ഷെയ്ന്‍ വാട്‌സണും മുരളി വിജയും ചേര്‍ന്ന് ആദ്യവ ിക്കറ്റില്‍ 56 റണ്‍സ് ചേര്‍ത്തു. വാട്‌സണ്‍ 21 പന്തില്‍ 33 റണ്‍സെടുത്തു. നാല് സിക്‌സറും ഒരു ബൗണ്ടറിയും താരം പറത്തി. മുരളി വിജയ് മൂന്ന് ബൗണ്ടറിയടിച്ച് 21 റണ്‍സ് നേടി. തേവാത്തിയ വാട്‌സണെ മടക്കിയതോടെ ചെന്നൈ സ്‌കോര്‍ പതിയെ താഴോട്ട് നീങ്ങുകയായിരുന്നു.

തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയോടെ ഫാഫ് ഡുപ്ലെസി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 37 പന്തില്‍ 72 റണ്‍സെടുത്ത ഡുപ്ലെസി അവസാനം വരെ പോരാടി. ഏഴ് സിക്‌സറും ഒരു ബൗണ്ടറിയും ഡുപ്ലെസിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ആരാധകര്‍ക്ക് എംഎസ് ധോണിയുടെ വെടിക്കെട്ടും ഇന്നിംഗ്‌സിലുണ്ടായിരുന്നു. ടോം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ ധോണി മൂന്ന് സിക്‌സറാണ് തുടരെ അടിച്ചത്. പക്ഷേ ലക്ഷ്യം എത്തിപ്പിടിക്കാനായില്ല. രാജസ്ഥാന്‍ നിരയില്‍ തേവാത്തിയ നാലോവറില്‍ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചര്‍, ഗോപാല്‍, ടോം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ സിക്‌സറുകള്‍ കളം വാണ ബാറ്റിംഗ് പ്രകടനം കൂടിയാണ് റോയല്‍സ് പുറത്തെടുത്തത്. അടിയെന്ന് പറഞ്ഞാല്‍ ഒടുക്കത്തെ അടിയായി പോയി. ഇങ്ങനൊന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രതീക്ഷിച്ചിരുന്നില്ല. ടോസ് നേടിയ സിഎസ്‌കെ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. യശസ്വി ജെസ്വാള്‍ ആറ് റണ്‍സുമായി മടങ്ങിയതോടെ രാജസ്ഥാന്‍ എവിടെയും എത്തില്ലെന്നാണ് പ്രതീക്ഷിച്ചത്. പിന്നീടാണ് സഞ്ജു സാംസണ്‍ സംഹാര താണ്ഡമാടുകയായിരുന്നു.

തുടക്കത്തില്‍ തന്നെ സിഎസ്‌കെ ബൗളര്‍മാരെ തലങ്ങും വിലങ്ങും സാംസണ്‍ അടിച്ച് തൂക്കി. 19 പന്തിലാണ് സഞ്ജു അര്‍ധ സെഞ്ച്വറി കുറിച്ചത്. ഈ സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി കൂടിയാണ് താരം കുറിച്ചത്. 32 പന്തില്‍ 74 റണ്‍സുമായി സാംസണ്‍ ടീമിന്റെ ടോപ് സ്‌കോറര്‍ ആവുകയും ചെയ്തു. ഒമ്പത് സിക്‌സറും ഒരു ബൗണ്ടറിയും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സ്റ്റീവന്‍ സ്മിത്തുമായി 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരം ഉണ്ടാക്കിയത്. സ്മിത്ത് നാല് ബൗണ്ടറിയും നാല് സിക്‌സറുമായി കളം നിറഞ്ഞ് നിന്നു. 47 പന്തില്‍ 69 റണ്‍സായിരുന്നു സ്മിത്തിന്റെ സമ്പാദ്യം.

സഞ്ജുവിനെ എന്‍ഗിഡിയാണ് പുറത്താക്കിയത്. വന്‍ അടിക്ക് ശ്രമിച്ചായിരുന്നു പുറത്തായത്. എന്നാല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ സ്‌കോര്‍ വേഗം കുറഞ്ഞു. ഡേവിഡ് മില്ലര്‍ പന്ത് നേരിടുന്നതിന് മുമ്പ് തന്നെ റണ്ണൗട്ടായി. അനാവശ്യമായ രണ്ടാം റണ്‍സിനോടിയാണ് താരം പുറത്തായത്. ഉത്തപ്പയും തേവാത്തിയയും വൈകാതെ മടങ്ങി. എന്നാല്‍ അവസാനത്തെ ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ വെടിക്കെട്ട് തന്നെ അരങ്ങേറി. നാല് സിക്‌സര്‍ അടക്കം 30 റണ്‍സാണ് ഈ ഓവറില്‍ അടിച്ചെടുത്തത്. ഇതോടെ പ്രതീക്ഷിച്ചതിനും അപ്പുറത്തേക്കുള്ള സ്‌കോര്‍ രാജസ്ഥാന്‍ സ്വന്തമാക്കി. ഈ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.

English summary
IPl 2020: rajasthan royals beat chennai super kings by 16 runs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X