• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐപിഎല്‍: സിക്‌സറുകളുടെ പൂരം... നിലം തൊടാതെ പറത്തി സഞ്ജു സാംസണ്‍, അതിവേഗ അര്‍ധസെഞ്ച്വറി

Google Oneindia Malayalam News

ദുബായ്: രാജസ്ഥാനില്‍ പ്രമുഖ താരങ്ങളൊന്നുമില്ല. ഇത്തവണ തിളങ്ങില്ല എന്ന് പറഞ്ഞവരൊക്കെ ഒന്ന് അമ്പരന്നു. സഞ്ജു സാംസണ്‍ ക്രീസില്‍ വന്നതോടെ പന്തിന് നിലത്ത് നില്‍ക്കാന്‍ തന്നെ അവസരമില്ലായിരുന്നു. തലങ്ങും വിലങ്ങുമാണ് ചെന്നൈ ബൗളര്‍മാരെ സാംസണ്‍ പ്രഹരിച്ചത്. യുഎഇയിലെ വമ്പന്‍ സ്റ്റേഡിയത്തില്‍ എട്ട് സിക്‌സറുകള്‍ ഇതുവരെ പറത്തിയിട്ടുണ്ട് സാംസണ്‍. അതിവേഗ അര്‍ധ സെഞ്ച്വറിയും ഈ സീസണില്‍ ഇതോടെ സഞ്ജുവിന്റെ പേരിലാണ്. 19 പന്തിലാണ് സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരിക്കലും വിചാരിക്കാത്ത കടന്നാക്രമണമാണ് സഞ്ജുവില്‍ നിന്നുണ്ടായത്.

ധോണി കളി മാറ്റിമറിക്കാനായി സ്പിന്നര്‍മാരെ കൊണ്ടുവന്നപ്പോള്‍ അവരും പ്രഹരമേറ്റു വാങ്ങുന്നതാണ് കണ്ടത്. ദീപക് ചാഹറിനെ സിക്‌സറടിച്ചാണ് സഞ്ജു തുടങ്ങിയത്. പിന്നെ അങ്ങോട്ട് സിക്‌സറുകളുടെ മേളമായിരുന്നു. കഴിഞ്ഞ കളിയിലെ ഗംഭീര പ്രകടനത്തില്‍ പ്രശംസ നേടിയ പിയൂഷ് ചൗളയുടെ ആദ്യ ഓവറില്‍ തന്നെ രരണ്ട് സിക്‌സറുകളാണ് പിറന്നത്. പിന്നീടെത്തിയ രവീന്ദ്ര ജഡേജയ്ക്കും റഇത് തന്നെയായിരുന്നു അവസ്ഥ. ലുങ്കി എന്‍ഗിഡി അടക്കമുള്ള ഒരു താരങ്ങളും സഞ്ജുവിന് മുന്നില്‍ പിടിച്ചു നിന്നില്ല.

നീളമുള്ള ബൗണ്ടറിയില്‍ അധികവും സ്‌ട്രെയിറ്റ് സിക്‌സറുകള്‍ക്കാണ് സഞ്ജു ശ്രമിച്ചത്. എന്നാല്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട സിക്‌സറുകളും. യുഎഇയിലെ പിച്ചുകളില്‍ റണ്ണൊഴുകില്ലെന്ന് പറഞ്ഞ് ആദ്യമായി തെറ്റിയ മത്സരം കൂടിയാണിത്. രാജസ്ഥാന്‍ നിരയില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ കളിച്ചിരുന്നില്ല. അതുകൊണ്ട് ടീമിന് വലിയ പ്രാധാന്യം ആരും കല്‍പ്പിച്ചിരുന്നില്ല. അപ്രതീക്ഷിതമായി സ്റ്റീവ്ന്‍ സ്മിത്ത് ടീമില്‍ എത്തിയത് രാജസ്ഥാന്റെ ആത്മവിശ്വാസത്തെയും നന്നായി ഉയര്‍ത്തിയിരുന്നു. സഞ്ജുവിനെ ആക്രമണത്തിന്റെ ചുമതല ഏല്‍പ്പിച്ചതും ഫലം കണ്ടു. സഞ്ജുവിന്റെ തന്നെ അതിവേഗ സെഞ്ച്വറിയുമാണിത്.

ഈ സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി മാര്‍ക്കസ് സ്റ്റോയിനിസിന്റെ പേരിലാണ്. പഞ്ചാബിനെതിരെ 20 പന്തിലായിരുന്നു സ്റ്റോയിനിസ് അര്‍ധ സെഞ്ച്വറി കുറിച്ചത്. അതിനെയാണ് സഞ്ജു മറികടന്നത്. ഈ പ്രകടനം ഇന്ത്യന്‍ ടീമിലേക്കുള്ള സഞ്ജുവിന്റെ വരവിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മഹേന്ദ്ര സിംഗ് ധോണി വിരമിച്ച സാഹചര്യത്തില്‍ വിക്കറ്റ് കീപ്പിംഗ് ബാറ്റ്‌സ്മാന്‍ സ്ഥാനത്തേക്കുള്ള പോരാട്ടം ശക്തമായിരിക്കുകയാണ്. സഞ്ജു വെടിക്കെട്ട് ബാറ്റിംഗ് നടത്തിയത് കൊണ്ട് ടി20യില്‍ വ്യത്യസ്ത പരീക്ഷിക്കാന്‍ ഇന്ത്യ തയ്യാറായേക്കും.

English summary
IPl 2020: sanju samson hits fastest fifty in ipl 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X