കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: ഒരു മാസം വിരാട് കോലി എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു, അത് ഗുണം ചെയ്‌തെന്ന് ദേവദത്ത്

Google Oneindia Malayalam News

ദുബായ്: ഒറ്റ രാത്രി കൊണ്ട് ഐപിഎല്ലില്‍ സെന്‍സേഷനായിരിക്കുകയാണ് ദേവദത്ത് പടിക്കല്‍. മലയാളിയുടെ കൂടെ അഭിമാനമായ ദേവദത്ത് തന്റെ വിജയത്തില്‍ വിരാട് കോലിയുടെ പങ്കുണ്ടെന്ന് പറയുന്നു. മത്സരത്തില്‍ 42 പന്തില്‍ 56 റണ്‍സടിച്ചിരുന്നു ദേവദത്ത്. ആര്‍സിബിക്കായി അരങ്ങേറ്റം കുറിക്കുമെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആകെ ചങ്കിടിപ്പിലായിരുന്നു. ഹൈദരാബാദിനെതിരെയാണ് ഞാന്‍ കളിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. ആശങ്കകള്‍ ഉണ്ടായിരുന്നുവെന്നും ദേവദത്ത് പറഞ്ഞു.

1

ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ഈ പേടി ഉണ്ടായിരുന്നു. എന്നാല്‍ നല്ല രീതിയില്‍ തന്നെ തുടങ്ങാന്‍ സാധിച്ചു. ആദ്യ രണ്ട് പന്ത് കളിച്ചപ്പോള്‍ തന്നെ എനിക്ക് നന്നായി കളിക്കുമെന്ന് ബോധ്യപ്പെട്ടു. അത് നല്ലൊരു ഇന്നിംഗ്‌സിലേക്ക് നയിച്ചെന്നും ദേവദത്ത് പറഞ്ഞു. യുസവേന്ദ്ര ചഹലുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം ദേവദത്ത് പറഞ്ഞത്. കഴിഞ്ഞ ഒരു മാസമായി നമ്മള്‍ ഇവിടെ പരിശീലനം നടത്തുന്നുണ്ട്. വിരാട് കോലി ഞാനുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും പടിക്കല്‍ പറഞ്ഞു.

അതേസമയം കോലിക്കൊപ്പം സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ സംസാരിക്കാറുണ്ട്. ഒരുപാട് ചോദ്യങ്ങളാണ് അദ്ദേഹത്തിന് മുന്നില്‍ എനിക്ക് ചോദിക്കാനുണ്ടായിരുന്നതെന്നും ദേവദത്ത് പറഞ്ഞു. ആര്‍സിബി നിരയില്‍ ഒരുപ്രതീക്ഷയും ഇല്ലാതെയുള്ളതായിരുന്നു ഓപ്പണിംഗ് ജോഡി. എന്നാല്‍ ഇത് ക്ലിക്കാവുകയും ചെയ്തു. ആദ്യ വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചിനോടൊത്ത് 90 റണ്‍സാണ് പടിക്കല്‍ ചേര്‍ത്തത്. ഭുവനേശ്വര്‍ കുമാറും, റാഷിദ് ഖാനും അടങ്ങുന്ന ബൗളിംഗ് നിരയെ കൂസാതെ തകര്‍ത്തടിച്ച ദേവദത്ത് ഹൈദരാബാദിനെ ശരിക്കും സമ്മര്‍ദത്തിലാക്കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള പ്രശംസയാണ് ദേവദത്തിന് ലഭിക്കുന്നത്. 2019ല്‍ കര്‍ണാടക പ്രീമിയര്‍ ലീഗാണ് ദേശീയ തലത്തില്‍ ദേവദത്തിനെ അറിയപ്പെടുന്ന താരമാക്കി മാറ്റിയത്. ഈ ടൂര്‍ണമെന്റില്‍ എമര്‍ജിംഗ് പ്ലെയര്‍ അവാര്‍ഡും താരം താരം സ്വന്തമാക്കിയിരുന്നു. ആര്‍സിബി ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറായ മൈക്ക് ഹീസണാണ് ടീമില്‍ ദേവദത്തിനെ തുടരാന്‍ അനുവദിച്ചത്. ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ദേവദത്ത് നടത്തിയത്. വിജയ് ഹസാരെ 50 ഓവര്‍ ടൂര്‍ണമെന്റില്‍ 609 റണ്‍സാണ് അടിച്ചത്.

English summary
IPl 2020: virat kohli helped me a lot says devdutt padikkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X