• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐപിഎല്‍ ലേലം: വിറ്റതും വില്‍ക്കാത്തതുമായ താരങ്ങൾ ഇവർ

ചെന്നൈ: ഐപിഎല്‍ താരലേലം സമാപിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14 ആം പതിപ്പിന് മുന്നോടിയായി ടീമിലെ പഴുതുകളും വിള്ളലുകളും അടച്ച ആത്മവിശ്വാസത്തിലാണ് ഫ്രാഞ്ചൈസികള്‍. കൂട്ടത്തില്‍ ചിലരാകട്ടെ സ്‌ക്വാഡിനെ ഉടച്ചുവര്‍ക്കുകയും ചെയ്തു.

മുന്‍ രാജസ്താന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കുന്നത് കണ്ടാണ് ലേലം തുടങ്ങിയത്. പക്ഷെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് വേണ്ടിയായിരുന്നു ആദ്യത്തെ പോര്. മാക്‌സ്‌വെല്ലിനെ ടീമിലെത്തിക്കാനായി ബാംഗ്ലൂരും ചെന്നൈയും പണം വാരിയെറിഞ്ഞു. ഒടുവില്‍ ബാംഗ്ലൂര് വിളിച്ച 14.25 കോടി രൂപയ്ക്ക് മുകളില്‍ പോകാന്‍ ചെന്നൈയ്ക്ക് സാധിച്ചില്ല.

ക്രിസ് മോറിസിന് വേണ്ടിയാണ് രാജസ്താന്‍ നല്ലൊരു ശതമാനം പൈസയും ചിലവഴിച്ചത്. മോറിസിനെ കൊണ്ടുവന്നപ്പോഴേക്കും രാജസ്താന്റെ അക്കൗണ്ടിലെ 16.25 കോടി രൂപ തീര്‍ന്നു. ഐപിഎല്‍ താരലേലത്തില്‍ ആദ്യമായാണ് ഒരു താരത്തിന് ഇത്രയും വില ലഭിക്കുന്നത്. ഓസ്‌ട്രേലിയന്‍ പേസര്‍ ജൈ റിച്ചാര്‍ഡ്‌സണിനെ 14 കോടിക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്‌സും ചിത്രത്തില്‍ നിറഞ്ഞു. 9.25 കോടി രൂപയ്ക്ക് കൃഷ്ണ ഗൗതമിനെ വാങ്ങാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും വാശികാട്ടിയെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

പിന്നാലെ ന്യൂസിലാന്‍ഡ് പേസര്‍ കൈല്‍ ജാമിസണിന് വേണ്ടി ബാംഗ്ലൂരും രംഗത്തിറങ്ങി. ഒടുവില്‍ ബാംഗ്ലൂരിന് 15 കോടി മുടക്കേണ്ടി വന്നു ജാമിസണിനെ പിടിച്ചെടുക്കാന്‍. ആദ്യ റൗണ്ടില്‍ വിറ്റുപോകാതെ നിന്ന കേദാര്‍ ജാദവും ഹര്‍ഭജന്‍ സിങ്ങും അവസാന നിമിഷം വിറ്റുപോയെന്ന കാര്യവും ശ്രദ്ധേയം.

ജാദവിനെ സണ്‍റൈസേഴ്‌സ് 2 കോടിക്ക് വാങ്ങി. ഹര്‍ഭജനെ കൊല്‍ക്കത്തയും ഇതേ വിലയ്ക്ക് കൈക്കലാക്കി. ഈ അവസരത്തില്‍ 2021 ഐപിഎല്‍ ലേലത്തില്‍ വിറ്റുപോയതും വില്‍ക്കാതെ പോയതുമായ താരങ്ങളുടെ പൂര്‍ണ പട്ടിക ചുവടെ കാണാം.

 1. കരുണ്‍ നായര്‍ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 50 ലക്ഷം
 2. അലക്‌സ് ഹേല്‍സ് - ആരും വാങ്ങിയില്ല
 3. ജേസണ്‍ റോയി - ആരും വാങ്ങിയില്ല
 4. സ്റ്റീവ് സ്മിത്ത് - ഡല്‍ഹി ക്യാപിറ്റല്‍സ് - 2.2 കോടി
 5. എവിന്‍ ലൂയിസ് - ആരും വാങ്ങിയില്ല
 6. ആരോണ്‍ ഫിഞ്ച് - ആരും വാങ്ങിയില്ല
 7. ഹനുമാ വിഹാരി - ആരും വാങ്ങിയില്ല
 8. ഗ്ലെന്‍ മാക്‌സ്‌വെല്‍ - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - 14.25 കോടി
 9. കേദാര്‍ ജാദവ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - 2 കോടി
 10. ഷാക്കിബ് അല്‍ ഹസന്‍ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 3.2 കോടി
 11. മോയിന്‍ അലി - ചെന്നൈ സൂപ്പര്‍ കിങ്‌സ് - 7 കോടി
 12. ശിവം ദൂബെ - രാജസ്താന്‍ റോയല്‍സ് - 4.4 കോടി
 13. ക്രിസ് മോറിസ് - രാജസ്താന്‍ റോയല്‍സ് - 16.25 കോടി
 14. ഡേവിഡ് മലാന്‍ - പഞ്ചാബ് കിങ്‌സ് - 1.5 കോടി
 15. ഗ്ലെന്‍ ഫിലിപ്‌സ് - ആരും വാങ്ങിയില്ല
 16. അലക്‌സ് കാരി - ആരും വാങ്ങിയില്ല
 17. സാം ബില്ലിങ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് - 2 കോടി
 18. കുശാല്‍ പെരേര - ആരും വാങ്ങിയില്ല
 19. ആദം മില്‍നെ - മുംബൈ ഇന്ത്യന്‍സ് - 3.2 കോടി
 20. മുസ്തഫിസുര്‍ റഹ്മാന്‍ - രാജസ്താന്‍ റോയല്‍സ് - 1 കോടി
 21. ജൈ റിച്ചാര്‍ഡ്‌സണ്‍ - പഞ്ചാബ് കിങ്‌സ് - 14 കോടി
 22. നതാന്‍ കോള്‍ട്ടര്‍നൈല്‍ - മുംബൈ ഇന്ത്യന്‍സ് - 5 കോടി
 23. ഷെല്‍ഡണ്‍ കോട്രല്‍ - ആരും വാങ്ങിയില്ല
 24. ഉമേഷ് യാദവ് - ഡല്‍ഹി ക്യാപിറ്റല്‍സ് - 1 കോടി
 25. ആദില്‍ റഷീദ് - ആരും വാങ്ങിയില്ല
 26. രാഹുല്‍ ശര്‍മ - ആരും വാങ്ങിയില്ല
 27. മുജീബ് ഉര്‍ റഹ്മാന്‍ - സണ്‍റൈസേഴ്‌സ് - 1.5 കോടി
 28. ഹര്‍ഭജന്‍ സിങ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 2 കോടി
 29. ഇഷ് സോധി - ആരും വാങ്ങിയില്ല
 30. പിയൂഷ് ചൗള - മുംബൈ ഇന്ത്യന്‍സ് - 2.4 കോടി
 31. ഖായിസ് അഹമ്മദ് - ആരും വാങ്ങിയില്ല
 32. ഹിമാന്‍ഷു റാണ - ആരും വാങ്ങിയില്ല
 33. സി ഹരിനാഥ് നിഷാന്ത് - ആരും വാങ്ങിയില്ല
 34. സച്ചിന്‍ ബേബി - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - 20 ലക്ഷം
 35. രാഹുല്‍ ഗേലോട്ട് - ആരും വാങ്ങിയില്ല
 36. രജത് പാട്ടിദാര്‍ - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - 20 ലക്ഷം
 37. ഹിമ്മത് സിങ് - ആരും വാങ്ങിയില്ല
 38. വിഷ്ണു സോളാങ്കി - ആരും വാങ്ങിയില്ല
 39. അതിത് ഷേത് - ആരും വാങ്ങിയില്ല
 40. റിപല്‍ പട്ടേല്‍ - ഡല്‍ഹി ക്യാപിറ്റല്‍സ് - 20 ലക്ഷം
 41. ഷാരൂഖ് ഖാന്‍ - പഞ്ചാബ് കിങ്‌സ് - 5.25 കോടി
 42. ആയുഷ് ബഡോനി - ആരും വാങ്ങിയില്ല
 43. വെങ്കടേഷ് അയ്യര്‍ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 20 ലക്ഷം
 44. വിവേക് സിങ് - ആരും വാങ്ങിയില്ല
 45. കൃഷ്ണപ്പ ഗൗതം - ചെന്നൈ സൂപ്പര്‍ കിങ്‌സ് - 9.25 കോടി
 46. വിഷ്ണു വിനോദ് - ഡല്‍ഹി ക്യാപിറ്റല്‍സ് - 20 ലക്ഷം
 47. ഷെല്‍ഡണ്‍ ജാക്‌സണ്‍ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 20 ലക്ഷം
 48. കേദാര്‍ ദേവ്ധര്‍ - ആരും വാങ്ങിയില്ല
 49. മുഹമ്മദ് അസറുദ്ദീന്‍ - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - 20 ലക്ഷം
 50. അവി ബരോട്ട് - ആരും വാങ്ങിയില്ല
 51. മുജ്താബ യൂസഫ് - ആരും വാങ്ങിയില്ല
 52. അങ്കിത് രജ്പൂത് - ആരും വാങ്ങിയില്ല
 53. ലുക്മാന്‍ മെരിവാല - ഡല്‍ഹി ക്യാപിറ്റല്‍സ് - 20 ലക്ഷം
 54. കുല്‍ദീപ് സെന്‍ - ആരും വാങ്ങിയില്ല
 55. റൈലി മെരിഡത്ത് - പഞ്ചാബ് കിങ്‌സ് - 8 കോടി
 56. തുഷാര്‍ ദേശ്പാണ്ഡെ - ആരും വാങ്ങിയില്ല
 57. എം സിദ്ധാര്‍ത്ഥ് - ഡല്‍ഹി ക്യാപിറ്റല്‍സ് - 20 ലക്ഷം
 58. കരണ്‍വീര്‍ സിങ് - ആരും വാങ്ങിയില്ല
 59. ജഗദീഷ് സുചിത് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - 30 ലക്ഷം
 60. കെസി കരിയപ്പ - രാജസ്താന്‍ റോയല്‍സ് - 20 ലക്ഷം
 61. സന്ദീപ് ലാമിച്ഛാനെ - ആരും വാങ്ങിയില്ല
 62. മിഥുന്‍ സുദേശന്‍ - ആരും വാങ്ങിയില്ല
 63. തേജസ് ബറോക്ക - ആരും വാങ്ങിയില്ല
 64. റോവ്മാന്‍ പവല്‍ - ആരും വാങ്ങിയില്ല
 65. ഷോണ്‍ മാര്‍ഷ് - ആരും വാങ്ങിയില്ല
 66. കോറി ആന്‍ഡേഴ്‌സണ്‍ - ആരും വാങ്ങിയില്ല
 67. ഡെവണ്‍ കോണ്‍വേ - ആരും വാങ്ങിയില്ല
 68. ഡാരന്‍ ബ്രാവോ - ആരും വാങ്ങിയില്ല
 69. റാസി വാന്‍ ഡര്‍ ഡസ്സന്‍ - ആരും വാങ്ങിയില്ല
 70. ചേതേശ്വര്‍ പൂജാര - ചെന്നൈ സൂപ്പര്‍ കിങ്‌സ് - 50 ലക്ഷം
 71. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ - ആരും വാങ്ങിയില്ല
 72. പവന്‍ നേഗി - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 50 ലക്ഷം
 73. കൈല്‍ ജാമിസണ്‍ - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - 15 കോടി
 74. ബെന്‍ കട്ടിങ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 75 ലക്ഷം
 75. ടോം കറന്‍ - ഡല്‍ഹി ക്യാപിറ്റല്‍സ് - 5.25 കോടി
 76. ഗുര്‍കീറത്ത് സിങ് - ആരും വാങ്ങിയില്ല
 77. മാര്‍നസ് ലബ്യുഷെയന്‍ - ആരും വാങ്ങിയില്ല
 78. മോയിസസ് ഹെന്റിക്ക്‌സ് - പഞ്ചാബ് കിങ്‌സ് - 4.2 കോടി
 79. വരുണ്‍ ആരോണ്‍ - ആരും വാങ്ങിയില്ല
 80. ഓഷേന്‍ തോമസ് - ആരും വാങ്ങിയില്ല
 81. മോഹിത് ശര്‍മ - ആരും വാങ്ങിയില്ല
 82. ബില്ലി സ്റ്റാന്‍ലേക്ക് - ആരും വാങ്ങിയില്ല
 83. മിച്ചല്‍ മക്ലനാഗന്‍ - ആരും വാങ്ങിയില്ല
 84. ജേസണ്‍ ബെറന്‍ഡോഫ് - ആരും വാങ്ങിയില്ല
 85. നവീന്‍ ഉള്‍ ഹഖ് - ആരും വാങ്ങിയില്ല
 86. കരണ്‍ ശര്‍മ - ആരും വാങ്ങിയില്ല
 87. ഉത്കര്‍ഷ് സിങ് - പഞ്ചാബ് കിങ്‌സ് - 20 ലക്ഷം
 88. കെഎല്‍ ശ്രീജിത്ത് - ആരും വാങ്ങിയില്ല
 89. ജലജ് സക്‌സേന - പഞ്ചാബ് കിങ്‌സ് - 30 ലക്ഷം
 90. വൈഭവ് അറോറ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 20 ലക്ഷം
 91. ബെന്‍ ഡ്വാര്‍ഷൂസ് - ആരും വാങ്ങിയില്ല
 92. ജി പെരിയസ്വാമി - ആരും വാങ്ങിയില്ല
 93. ഫാബിയന്‍ അലന്‍ - പഞ്ചാബ് കിങ്‌സ് - 75 ലക്ഷം
 94. ഡാനിയല്‍ ക്രിസ്റ്റ്യന്‍ - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - 4.8 കോടി
 95. ലിയാം ലിവിങ്‌സ്റ്റണ്‍ - രാജസ്താന്‍ റോയല്‍സ് - 75 ലക്ഷം
 96. തിസാര പെരേര - ആരും വാങ്ങിയില്ല
 97. ബെന്‍ മക്‌ഡെമോട്ട് - ആരും വാങ്ങിയില്ല
 98. മാത്യു വെയ്ഡ് - ആരും വാങ്ങിയില്ല
 99. സീന്‍ ആബോട്ട് - ആരും വാങ്ങിയില്ല
 100. സിദ്ധേഷ് ലാഡ് - ആരും വാങ്ങിയില്ല
 101. തേജീന്ദര്‍ ധില്ലണ്‍ - ആരും വാങ്ങിയില്ല
 102. പ്രേരക് മങ്കദ് - ആരും വാങ്ങിയില്ല
 103. സുയാഷ് പ്രഭുദേശായി - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - 20 ലക്ഷം
 104. കെഎസ് ഭരത് - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - 20 ലക്ഷം
 105. ജോഷ് ഇംഗ്ലിസ് - ആരും വാങ്ങിയില്ല
 106. എം ഹരിശങ്കര്‍ റെഡ്ഢി - ചെന്നൈ സൂപ്പര്‍ കിങ്‌സ് - 20 ലക്ഷം
 107. സിമര്‍ജിത് സിങ് - ആരും വാങ്ങിയില്ല
 108. കുല്‍ദിപ് യാദവ് - രാജസ്താന്‍ റോയല്‍സ് - 20 ലക്ഷം
 109. സ്‌കോട്ട് കുഗ്ലെജിന്‍ - ആരും വാങ്ങിയില്ല
 110. ജയിംസ് നീഷാം - മുംബൈ ഇന്ത്യന്‍സ് - 50 ലക്ഷം
 111. വെയ്ന്‍ പാര്‍നല്‍ - ആരും വാങ്ങിയില്ല
 112. റീസ് ടോപ്ലി - ആരും വാങ്ങിയില്ല
 113. ക്രിസ് ഗ്രീന്‍ - ആരും വാങ്ങിയില്ല
 114. ഇസുരു ഉഡാന - ആരും വാങ്ങിയില്ല
 115. യുധ്വീര്‍ ചരാക് - മുംബൈ ഇന്ത്യന്‍സ് - 20 ലക്ഷം
 116. അജയ് ദേവ് ഗൗഡ - ആരും വാങ്ങിയില്ല
 117. കെ ഭഗത് വര്‍മ - ചെന്നൈ സൂപ്പര്‍ കിങ്‌സ് - 20 ലക്ഷം
 118. ജാക്ക് വൈല്‍ഡര്‍മത് - ആരും വാങ്ങിയില്ല
 119. ഹര്‍ഷ് ത്യാഗി - ആരും വാങ്ങിയില്ല
 120. ടിം ഡേവിഡ് - ആരും വാങ്ങിയില്ല
 121. മാര്‍ക്കോ ജാന്‍സണ്‍ - മുംബൈ ഇന്ത്യന്‍സ് - 20 ലക്ഷം
 122. പ്രത്യുഷ് സിങ് - ആരും വാങ്ങിയില്ല
 123. സൗരഭ് കുമാര്‍ - പഞ്ചാബ് കിങ്‌സ് - 20 ലക്ഷം
 124. സി ഹരി നിഷാന്ത് - ചെന്നൈ സൂപ്പര്‍ കിങ്‌സ് - 20 ലക്ഷം
 125. അകാശ് സിങ് - രാജസ്താന്‍ റോയല്‍സ് - 20 ലക്ഷം
 126. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ - മുംബൈ ഇന്ത്യന്‍സ് - 20 ലക്ഷം

English summary
IPL 2021 Auction: Here's The Complete List Of Sold And Unsold Players With Bidding Amount. Read in Malayalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X