ഐപിഎല്‍ താരലേലം: 16.25 കോടിക്ക് മോറിസ് രാജസ്താനില്‍, പണം വാരിയെറിഞ്ഞ് ബാംഗ്ലൂര്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14 ആം പതിപ്പിന് മുന്നോടിയായി താരലേലം സമാപിച്ചു. ചെന്നൈയിൽ നടന്ന ആകാംക്ഷഭരിതമായ ലേലത്തിൽ ദക്ഷിണാഫ്രിക്കൻ ഓൾറൌണ്ടർ ക്രിസ് മോറിസാണ് ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റുപോയത്. മോറിസിനായി രാജസ്താൻ റോയൽസ് 16.25 കോടി രൂപ മുടക്കി. 15 കോടിക്ക് കൈൽ ജാമിസണിനെയും 14.25 കോടിക്ക് ഗ്ലെൻ മാക്സ് വെല്ലിനെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. ജൈ റിച്ചാർഡ്സണിനായി പഞ്ചാബ് കിങ്സ് 14 കോടി ചിലവഴിച്ചപ്പോൾ കൃഷ്ണപ്പ ഗൌതമിനെ ടീമിലെത്തിക്കാൻ 9.25 കോടി രൂപ ചെന്നൈ എറിഞ്ഞു.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം

ആദ്യ റൌണ്ടിൽ വാങ്ങാൻ ആളില്ലായിരുന്നെങ്കിലും രണ്ടാം റൌണ്ടിൽ കേദാർ ജാദവ് 2 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദിലെത്തി. ഹർഭജൻ സിങ്ങിനെ ഇതേ വിലയ്ക്ക് കൊൽക്കത്തയും സ്വന്തം പാളയത്തിൽ കൊണ്ടുവന്നു. പുതിയ സീസണിൽ അർജുൻ ടെണ്ടുൽക്കർ മുംബൈ ഇന്ത്യൻസിനായി അണിനിരക്കും. 20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് മുംബൈ യുവതാരത്തെ ടീമിലെത്തിച്ചത്.
ഐപിഎല്‍ താരലേലത്തില്‍ നിന്നുള്ള വിവരങ്ങള്‍ ചുവടെ അറിയാം.












Click it and Unblock the Notifications