കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: സഞ്ജുവാണോ രാജസ്ഥാന്‍ ടീമിനെ തോല്‍പ്പിച്ചത്? വേണ്ടെന്ന് പറഞ്ഞ ഒരു റണ്‍സ് കളിമാറ്റിയോ?

Google Oneindia Malayalam News

മുംബൈ: ഐപിഎല്ലില്‍ ഇന്നലത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോറ്റെങ്കിലും സഞ്ജു സാംസണിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അവസാന രണ്ട് പന്തില്‍ അഞ്ച് റണ്‍സ് വേണ്ടിയിരിക്കെ സഞ്ജു സിംഗിളിനായി ശ്രമിച്ചിരുന്നില്ല. അഞ്ചാം പന്തില്‍ ബൗണ്ടറിയിലേക്ക് വലിച്ചടിച്ച സഞ്ജു ഓടിയില്ല. നോ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന ക്രിസ് മോറിസ് ഓടി സഞ്ജുവിന് അടുത്തെത്തിയിട്ടും ഓടാന്‍ സഞ്ജു തയ്യാറായിരുന്നില്ല. ഇതോടെ ചിലര്‍ സഞ്ജുവാണ് കളി തോല്‍പ്പിച്ചത് എന്ന് വരെ പറഞ്ഞു. മത്സരത്തില്‍ സഞ്ജു എടുത്ത 119 റണ്‍സിനേക്കാള്‍ വിലപ്പെട്ടതായി വരെ ചിലര്‍ അതിനെ കണ്ടു.

1

സഞ്ജുവാണ് രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ല് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നാല് പന്തില്‍ 2 റണ്‍സ് മാത്രമെടുത്ത മോറിസിനെ സഞ്ജു എങ്ങനെ വിശ്വസിക്കും. അവസാന പന്തില്‍ ബൗണ്ടറി അടിച്ച് മോറിസ് കളി ജയിപ്പിക്കുമെന്ന യാതൊരു വിശ്വാസവും ആര്‍ക്കുമുണ്ടാവില്ല. മത്സരത്തില്‍ താളം കണ്ടെത്താന്‍ മോറിസ് കഷ്ടപ്പെടുന്നുണ്ടായിരുന്നു. നാല് പന്തില്‍ ഒരു ഫുള്‍ടോസുമുണ്ടായിരുന്നു. എന്നിട്ടും ബൗണ്ടറി കണ്ടെത്താന്‍ മോറിസിന് സാധിച്ചിരുന്നില്ല. ഇത്തരമൊരു താരത്തെ വിശ്വസിച്ച് സിംഗിള്‍ എടുക്കണോ, അതോ സ്‌ട്രൈക്ക് സ്വയം നിലനിര്‍ത്തുന്നതായിരുന്നോ നല്ലത്. സഞ്ജു ചെയ്തത് തന്നെയാണ് ഏറ്റവും നല്ല തീരുമാനം.

അതേസമയം സഞ്ജുവിനെ പിന്തുണച്ച് മുന്‍ താരങ്ങളും രംഗത്ത് വന്നു. രാജസ്ഥാന്റെ ക്രിക്കറ്റ് ഡയറക്ടര്‍ കുമാര്‍ സംഗക്കാര, ന്യൂസിലന്‍ഡ് താരം ജിമ്മി നീഷം, മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍, ഇന്ത്യയുടെ മുന്‍ വനിതാ താരം സ്‌നേഹല്‍ പ്രധാന്‍ എന്നിവരാണ് സഞ്ജുവിനെ പിന്തുണച്ചിരിക്കുന്നത്. മത്സരം ഫിനിഷ് ചെയ്യുന്ന സഞ്ജു ഏറ്റെടുക്കുകയാണ് ചെയ്തത്. അവസാന പന്ത് ചെറിയ വ്യത്യാസത്തിലാണ് സിക്‌സാകാതെ പോയത്. ഇത്തരം ഘട്ടങ്ങളില്‍ അദ്ദേഹത്തിന് ഫിനിഷ് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നത് സ്വാഭാവികമാണ്. സഞ്ജുവിനെ ആ റിസ്‌ക് ഏറ്റെടുത്തതില്‍ അഭിനന്ദിക്കണമെന്നും സംഗക്കാര പറഞ്ഞു.

ക്രിസ് മോറിസ് പുതിയ ബാറ്റ്‌സ്മാനായിരുന്നു. അദ്ദേഹം ഫോറടിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ സഞ്ജു സിക്‌സറടിക്കാനുള്ള സാധ്യത വളരെ കൂടുതലുമാണ്. അതുകൊണ്ട് സഞ്ജു എടുത്ത തീരുമാനം ശരിയായിരുന്നു. അവസാന പന്തില്‍ സ്‌ട്രൈക്ക് എടുക്കാനുള്ള തീരുമാനത്തില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. സഞ്ജു ഒരു സിക്‌സടിക്കാന്‍ അതോ മോറിസ് സിക്‌സോ ഫോറോ അടിക്കുന്നതാണോ എളുപ്പം. അത് നിങ്ങളുടെ ചിന്തയെ ആശ്രയിച്ചിരിക്കും. സഞ്ജുവിന്റെ ആ സമയത്തെ പ്രഹരശേഷി കണ്ടവര്‍ക്കറിയാം എന്തുകൊണ്ടാണ് അദ്ദേഹം സിംഗിള്‍ നിഷേധിച്ചതെന്ന്. അതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും ജിമ്മി നീഷാം പറഞ്ഞു.

English summary
IPL 2021: is sanju samson turn down single lead to rajasthan's loss, experts says no
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X