കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്ലിൽ വിക്കറ്റ് കീപ്പർ നായകന്മാരുടെ എണ്ണം കൂടി; ഇതിനെല്ലാം കാരണം ധോണിയെന്ന് ബട്‌ലർ

എന്തുകൊണ്ടാണ് ഐപിഎല്ലിൽ വിക്കറ്റ് കീപ്പർ നായകന്മാരുടെ എണ്ണം കൂടുന്നതെന്നതിന ഉത്തരം കണ്ടെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലിഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർ

Google Oneindia Malayalam News

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം പതിപ്പിലേക്ക് എത്തുമ്പോൾ ആകെയുള്ള എട്ട് ടീമുകളിൽ നാലിന്റെയും നായകന്മാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരാണ്. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മുതൽ റിഷഭ് പന്ത് വരെയുള്ള പട്ടിക ദേശീയ ടീമിന്റെ അഹങ്കാരം കൂടിയാണ്. എന്തുകൊണ്ടാണ് ഐപിഎല്ലിൽ വിക്കറ്റ് കീപ്പർ നായകന്മാരുടെ എണ്ണം കൂടുന്നതെന്നതിന ഉത്തരം കണ്ടെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലിഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർ.

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

പ്രചോദനം ധോണി

പ്രചോദനം ധോണി

ലോകത്തിലെ ഏറ്റവും വലിയ ടി 20 ലീഗായ ഐ‌പി‌എല്ലിൽ വിക്കറ്റ് കീപ്പർ-ക്യാപ്റ്റൻമാരുടെ ആവിർഭാവത്തിന് പ്രചോദനമായത് ഇതിഹാസ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് ജോസ് ബട്‌ലർ വിശ്വസിക്കുന്നു. ഇത്തരത്തിലൊരു ട്രെൻഡ് ഉണ്ടാക്കിയെടുത്തതിന്റെ മുഴുവൻ ക്രെഡിറ്റും ധോണിക്കാണെന്നാണ് ബട്‌ലർ പറയുന്നത്. അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനാണ്, അദ്ദേഹത്തിന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്ന ധാരാളം കളിക്കാരുണ്ടെന്നും ബട്‌ലർ പറഞ്ഞു.

'തല'യെടുപ്പ്

'തല'യെടുപ്പ്

ഇന്ത്യയ്ക്ക് പ്രഥമ ടി20 ലോകകപ്പ് നേടിതന്നുകൊണ്ടാണ് നായകനെന്ന നിലയിലുള്ള കടന്ന് വരവ് എം.എസ് ധോണി അടയാളപ്പെടുത്തിയത്. തൊട്ടടുത്ത വർഷം ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സുമായി കരാറിലെത്തിയ ധോണി നായകസ്ഥാനവും ഏറ്റെടുത്തു. പിന്നീട് ഇങ്ങോട്ട് സിഎസ്കെയെ വിക്കറ്റിന് പിന്നിൽ നിന്ന് മുന്നോട്ട് നയിക്കുന്നത് ധോണിയാണ്.

ചരിത്രമെഴുതി സഞ്ജു

ചരിത്രമെഴുതി സഞ്ജു

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിന്റെ നായകനാകുന്ന ആദ്യ മലയാളി താരമാണ് സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിലെത്തിയ നാൾ മുതൽ ടീമിലെ വിശ്വസ്തനായ സഞ്ജുവിനെ ഏറെ പ്രതീക്ഷയോടെയാണ് രാജസ്ഥാൻ നായകന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നത്. ഷെയ്ൻ വോണും രാഹുൽ ദ്രാവിഡും തുടങ്ങി രാഹനെയും സ്മിത്തും വരെയുള്ള ലോകത്തോര താരങ്ങളുടെ പിൻഗാമിയായി എത്തുന്ന സഞ്ജു രാജസ്ഥാന് രണ്ടാം കിരീടം സമ്മാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കുട്ടിക്രിക്കറ്റിലെ കുട്ടി നായകൻ

കുട്ടിക്രിക്കറ്റിലെ കുട്ടി നായകൻ

ശ്രേയസ് അയ്യരെ രണ്ട് സീസണുകൾക്ക് മുൻപ് നായകനാക്കി ക്രിക്കറ്റ് ആരാധകരെ ഡൽഹി ക്യാപിറ്റൽസ് ഞെട്ടിച്ചിരുന്നു. ഇപ്പോഴിത റിഷഭ് പന്തിനെ ഇറക്കി വീണ്ടും ക്രിക്കറ്റിലെ പരമ്പരാഗത കാഴ്ചപാടുകളെ മാറ്റിയെഴുതിയിരിക്കുകയാണ് ഡൽഹി. അശ്വിനും രഹാനെയും സ്മിത്തും അടക്കം പരിചയ സമ്പന്നരുടെ വലിയ നിരയുണ്ടെങ്കിലും പരുക്കേറ്റ് ടൂർണമെന്റിൽ നിന്ന് പിന്മാറിയ ശ്രേയസിന് പകരം പന്താണ് ഇത്തവണ ടീമിനെ നയിക്കാൻ നിയോഗിക്കപ്പെട്ടത്. ഇന്ത്യൻ ടീമിൽ സ്ഥിര സാനിധ്യമാകാൻ ഒരുങ്ങുന്ന പന്തിന് ഇതൊരു അവസരംകൂടിയാണ്.

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam
ഓൾറൗണ്ടർ നായകൻ

ഓൾറൗണ്ടർ നായകൻ

ടീം ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ധൈര്യപൂർവ്വം ഏറ്റെടുക്കുകയും തന്റെ പരമാവധി അതിനുവേണ്ടി നൽകുകയും ചെയ്യുന്ന ചുരുക്കം താരങ്ങളിലൊരാളാണ് കെ.എൽ രാഹുൽ. അത് ഇന്ത്യൻ ടീമിനുവേണ്ടി ആയാലും ഇന്ത്യൻ പ്രീമിയർ ലീഗിലായാലും വ്യത്യാസമൊന്നുമില്ല. ഏത് ബാറ്റിങ് ഓർഡറിലും കളിക്കാൻ സാധിക്കുന്ന വിക്കറ്റ് കീപ്പറുകൂടിയായ രാഹുലിനെ അപ്രതീക്ഷിതമായാണ് പഞ്ചാബ് നായകനാക്കുന്നത്. ടീമിനെ മുന്നിൽ നിന്ന് നയിച്ച രാഹുൽ മികച്ച പ്രകടനാമണ് പുറത്തെടുത്തത്. ഇത്തവണയും പഞ്ചാബ് നായകൻ രാഹുലാണ്.

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

English summary
Jos Butler says MS Dhoni is the inspiration for increase in number of wicketkeeper captains in IPL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X