കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്റെ ക്യാപ്റ്റനായി സഞ്ജു ഇന്നിറങ്ങും, പൃഥ്വിരാജിനും ടൊവിനോയ്ക്കും ജേഴ്‌സി സമ്മാനം

Google Oneindia Malayalam News

കൊച്ചി: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ഇന്ന് ആദ്യ മത്സരത്തില്‍ ക്യാപ്റ്റനായി ഇറങ്ങും. രാജസ്ഥാന്‍ റോയല്‍സിനെയാണ് സഞ്ജു നയിക്കുന്നത്. എന്നാല്‍ സഞ്ജുവിന് ആശംസകള്‍ അറിയിച്ച് നടന്‍മാരായ പൃഥ്വിരാജും ടൊവിനോ തോമസും രംഗത്തെത്തി. ഇരുവര്‍ക്കും സഞ്ജു രാജസ്ഥാന്‍ ടീമിന്റെ ജേഴ്‌സി അയച്ച് നല്‍കിയിട്ടുണ്ട്. പൃഥ്വിരാജിനും മകള്‍ അല്ലിക്കും ഇവരുടെ പേര് പതിപ്പിച്ച ജഴ്‌സിയാണ് സമ്മാനിച്ചിരിക്കുന്നത്. പൃഥ്വിയും ടൊവിനോ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ സമ്മാനങ്ങള്‍ക്ക് നന്ദി അറിയിച്ചിട്ടുണ്ട് ഇരുവരും.

1

ജഴ്‌സുകള്‍ക്കും സമ്മാനത്തിനും നന്ദി സഞ്ജു സാംസണ്‍. ഒപ്പം രാജസ്ഥാന്‍ റോയല്‍സിനും നന്ദി അറിയിക്കുന്നു. നിങ്ങള്‍ക്ക് എന്റെയും എല്ലാ വിധ പിന്തുണയുമുണ്ടാവും. നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ആര്‍പ്പുവിളിക്കും. രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ താങ്ങള്‍ക്ക് ലഭിച്ച അവസരം ഞങ്ങള്‍ക്കൊല്ലം അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. ജീവിതത്തെ കുറിച്ചും ക്രിക്കറ്റിനെ കുറിച്ചും നമുക്ക് കൂടുതല്‍ സംസാരിക്കാമെന്നും പൃഥ്വിരാജ് ട്വീറ്റ് ചെയ്തു. രാജസ്ഥാനെ ശ്രദ്ധിക്കാന്‍ പ്രധാന കാര്യം സഞ്ജു സാംസണിന്റെ സാന്നിധ്യമാണ്. സമയം കിട്ടുമ്പോഴെല്ലാം അവരുടെ കളികള്‍ കാണാറുണ്ട്. ഈ ജഴ്‌സികള്‍ നന്ദി സഞ്ജു, താങ്കളുടെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ റോയല്‍സ് കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്നും ടൊവിനോ ആശംസിച്ചു.

അതേസമയം ഈ സീസണില്‍ രാജസ്ഥാന്റെ ഓപ്പണര്‍മാര്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്ന് സഞ്ജു പറയുന്നു. അവര്‍ക്ക് ആവശ്യമുള്ള സമയമെടുത്ത് കളിക്കാമെന്നും സഞ്ജു പറഞ്ഞു. കഴിഞ്ഞ തവണ അഞ്ച് താരങ്ങളെയാണ് രാജസ്ഥാന്‍ ഓപ്പണിംഗില്‍ പരീക്ഷിച്ചത്. ടൂര്‍ണമെന്റില്‍ ഇത്തവണ ഓപ്പണര്‍മാരെ അധികം മാറ്റില്ല. അവര്‍ക്ക് സമയം അനുവദിക്കും. സ്ഥിരത ടീമില്‍ ഇത്തവണ പ്രകടമാകും. ബാക്കിയെല്ലാം ഓപ്പണിംഗിനെ ആശ്രയിച്ചാണ്. ടീമിന് നല്ല രീതിയില്‍ ഓപ്പണിംഗ് വന്നാല്‍ ബാക്കിയൊന്നും പേടിക്കാനില്ലെന്നും സഞ്ജു പറഞ്ഞു.

2012ല്‍ ഐപിഎല്ലിലാണ് സഞ്ജു ഐപിഎല്ലില്‍ അരങ്ങേറിയത്. 2013 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സഞ്ജു. രാജസ്ഥാന്‍ രണ്ട് വര്‍ഷം വിലക്കപ്പെട്ടപ്പോള്‍ മാത്രമാണ് സഞ്ജു മറ്റൊരു ടീമിന് വേണ്ടി കളിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ സ്റ്റീവ് സ്മിത്തായിരുന്നു രാജസ്ഥാനെ നയിച്ചത്. എന്നാല്‍ അവസാന സ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തത്. ഇതോടെയാണ് സ്മിത്തിനെ മാറ്റി ഈ സീസണില്‍ സഞ്ജുവിനെ ടീം ക്യാപ്റ്റനാക്കിയത്. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെയാണ് സഞ്ജുവിന്റെ ആദ്യ മത്സരം.

English summary
ipl 2021: rajastahn royals captain sanju samson gifter jersey to prithviraj and tovino thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X