ആരാധകർ ആവേശത്തിൽ; കുട്ടിക്രിക്കറ്റ് പൂരത്തിന് ഇന്ന് തുടക്കം
കോവിഡ് മൂലം കഴിഞ്ഞ തവണ മാറ്റിവയ്ക്കുകയും പിന്നീട് യുഎഇയിൽ സംഘടിപ്പിക്കുകയും ചെയ്ത പതിമൂന്നാം സീസണിന്റെ ആവേശം കെട്ടടുങ്ങും മുൻപാണ് 14-ാം സീസണിന് തുടക്കമാകുന്നത്
ചെന്നൈ: ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം. ചെന്നൈയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻ കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. രാത്രി 7.30ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

കോവിഡിനെയും നേരിട്ട്
കോവിഡ് മൂലം കഴിഞ്ഞ തവണ മാറ്റിവയ്ക്കുകയും പിന്നീട് യുഎഇയിൽ സംഘടിപ്പിക്കുകയും ചെയ്ത പതിമൂന്നാം സീസണിന്റെ ആവേശം കെട്ടടുങ്ങും മുൻപാണ് 14-ാം സീസണിന് തുടക്കമാകുന്നത്. എന്നാൽ ഇത്തവണയും ടൂർണമെന്റ് കോവിഡ് ഭീതിയിലാണ്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ മാനദണ്ഡങ്ങൾക്ക് ഉള്ളിൽ നിന്നാണ് ഇത്തവണയും ഐപിഎൽ. ഐപിഎല്ലിന് മാത്രമായി വിമാനത്താവളങ്ങളില്‍ പ്രത്യേക ചെക്ക് ഇന്‍ കൗണ്ടറുകള്‍, ദിവസേന കോവിഡ് പരിശോധന, ബയോ ബബിള്‍ ലംഘനം നടക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ നീളുന്നു നടപടികള്‍. ഐപിഎല്ലുമായി ബന്ധപ്പെട്ട് ഇതുവരെ 36 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

ഉദ്ഘാടന മത്സരം
തുടർച്ചയായ മൂന്നാം കിരീടവും കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിൽ ഇറങ്ങുന്ന മുംബൈ ആറാം തവണയും ചാംപ്യന്മാരാകമെന്നും കരുതുന്നു. അതുകൊണ്ട് തന്നെ ആദ്യ മത്സരത്തിലും ജയത്തിൽ കുറഞ്ഞതൊന്നും രോഹിത് നയിക്കുന്ന മുംബൈയുടെ മുന്നിലില്ല. അതേസമയം ഇതുവരെ ഒരു തവണ പോലും കിരീടം സ്വന്തമാക്കാൻ സാധിക്കാത്ത ബാംഗ്ലൂരിനും ഈ സീസണും ആദ്യം മുതലുള്ള മത്സരങ്ങളും നിർണായകമാണ്. താരസമ്പന്നമാണ് ഇരു ടീമുകളും. വീറും വാശിയും നിറഞ്ഞ ഉദ്ഘാടന മത്സരം തന്നെയാണ് ആരാധകരെ കാത്തിരിക്കുന്നതും.

മറ്റ് ടീമുകൾ
മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും പുറമെ ആറു ടീമുകൾ ഇത്തവണയും കിരീട പോരാട്ടത്തിനായി കളത്തിലിറങ്ങു. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ തവണ പ്ലേ ഓഫ് പോലും കാണാതെ പുറത്തായ ചെന്നൈ ഇത്തവണ അരയും തലയും മുറുക്കിയാണ് ഇറ്ങ്ങുന്നത്. ഒയിൻ മോർഗൻ നയിക്കുന്ന കൊൽക്കത്തയും ഇത്തവണ കിരീടം പ്രതീക്ഷകളിൽ മുന്നിലാണ്. ഡേവിഡ് വാർണറാണ് ഹൈദരാബാദിന്റെ നായകൻ. പേര് മാറിയെത്തുന്ന പഞ്ചാബ് കിങ്സിനെ ഇത്തവണയും നയിക്കുന്നത് രാഹുലാണ്. രണ്ട് യുവനായകന്മാരുടെ അരങ്ങേറ്റ സീസൺ കൂടിയാണിത് രാജസ്ഥാൻ റോയൽസിനുവേണ്ടി സഞ്ജുവും ഡൽഹി ക്യാപിറ്റൽസിനെ റിഷഭ് പന്തും നയിക്കും.

ഐപിഎൽ 2021
ആകെ മൊത്തംഎട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലാകെ 60 മത്സരങ്ങളാണ് നടക്കുക. പ്രാഥമിക ഘട്ടത്തിൽ 56 മത്സരങ്ങളും നോക്കൗട്ട് സ്റ്റേജിൽ നാല് മത്സരങ്ങളും. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ തന്നെ ആറു വേദികളിലായിട്ട് മത്സരങ്ങൾ ചുരുക്കിയിട്ടുണ്ട്. ചെന്നൈ, മുംബൈ, ബെംഗളൂരു, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത എന്നീ വേദികൾ ഐപിഎല്ലിനായി ഒരുങ്ങി കഴിഞ്ഞു. ജേതാക്കൾക്ക് പത്ത് കോടി രൂപയും റണ്ണർഅപ്പിന് 6.25 കോടി രൂപയും സമ്മാനമായി ലഭിക്കും. മാൻ ഓഫ് ദി മാച്ച് പുരസ്കാരം 5 ലക്ഷം രൂപയാണ്. ഇതിന് പുറമെ വ്യത്യസ്ത വിഭാഗങ്ങളിൽ സ്പോൺസേർഡ് പുരസ്കാരങ്ങളുമുണ്ടാകും.












Click it and Unblock the Notifications