Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെപ്പോക്കിലെ ത്രില്ലറില്‍ വിജയം പിടിച്ച് പഞ്ചാബ്, സിഎസ്‌കെയെ നാല് വിക്കറ്റിന് വീഴ്ത്തി

ചെന്നൈ: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് ഗംഭീര ജയം. നാല് വിക്കറ്റിനാണ് ടീം ജയിച്ചത്. അവസാനം വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ അവസാന പന്ത് വരെയാണ് പഞ്ചാബ് വിജയിച്ചത്. ഒരു അര്‍ധ സെഞ്ച്വറി പോലും പിറന്നില്ലെങ്കിലും, പഞ്ചാബ് ചില താരങ്ങളുടെ വമ്പനടികളുടെ ബലത്തിലാണ് വിജയം പിടിച്ചത്.

201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. പ്രഭ്‌സിമ്രാന്‍ സിംഗ്(42) ശിഖര്‍ ധവാന്‍(28) എന്നിവര്‍ ചേര്‍ന്ന് 4.2 ഓവറില്‍ 50 റണ്‍സ് ചേര്‍ത്തു. ധവാന്‍ 15 പന്തിലാണ് 28 റണ്‍സടിച്ചത്. നാല് ബൗണ്ടറിയും ഒരു സിക്‌സറും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

GAIKWAD CONWAY

പ്രഭ്‌സിമ്രാന്‍ 24 പന്തില്‍ 42 റണ്‍സടിച്ചു. നാല് ബൗണ്ടറിയും രണ്ട് സിക്‌സറും താരം പറത്തി. അഥര്‍വ തായിഡെ(13) ഇത്തവണ നിരാശപ്പെടുത്തി. ലിയാം ലിവിംഗ്‌സറ്റണ്‍(40) സാം കറന്‍(29) എന്നിവര്‍ ചേര്‍ന്ന ഇന്നിംഗ്‌സാണ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 24 പന്തില്‍ 40 റണ്‍സടിച്ചു ലിവിംഗ്സ്റ്റണ്‍ സ്‌കോറിംഗിന് വേഗം വര്‍ധിപ്പിച്ചു.

നാല് സിക്‌സറും ഒരു ബൗണ്ടറിയും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സാം കറന്‍ ഒരു ബൗണ്ടറിയും സിക്‌സറും വീതം അടിച്ചു. ജിതേഷ് ശര്‍മ(21) സിക്കന്ദര്‍ റാസ(13) എന്നിവരാണ് ടീമിനെ ഫിനിഷ് ലൈന്‍ കടത്തിയത്. ചെന്നൈ നിരയില്‍ തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ രണ്ടും, പതിരാന ഒന്നും വിക്കറ്റെടുത്തു.

നേരത്തെ ഡെവണ്‍ കോണ്‍വേയുടെ പ്രകടനമാണ് ടീമിന് മികച്ച സ്‌കോര്‍ നേടി കൊടുത്തത്. ടോസ് നേടിയ സിഎസ്‌കെ ചെപ്പോക്കില്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഗംഭീര തുടക്കം തന്നെയായിരുന്നു ചെന്നൈക്ക് ലഭിച്ചു. റിതുരാജ് ഗെയ്ക്വാദും(37) കോണ്‍വേയും ചേര്‍ന്ന് തകര്‍ത്തടിക്കുകയായിരുന്നു.

ഗെയ്ക്വാദ് 31 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയാണ് 37 റണ്‍സെടുത്തത്. ഇരുവരും ചേര്‍ന്ന് 9.4 ഓവറില്‍ 86 റണ്‍സാണ് ചേര്‍ത്തത്. ഈ കൂട്ടുകെട്ടാണ് ചെന്നൈ ബാറ്റിംഗിന് കരുത്തായി മാറിയത്. പിന്നീട് വമ്പന്‍ സ്‌കോറിന് സൗകര്യമൊരുക്കിയതും ഈ കൂട്ടുകെട്ടാണ്.

അതേസമയം കോണ്‍വേ 52 പന്ത് നേരിട്ടപ്പോള്‍ 16 ബൗണ്ടറിയും ഒരു സിക്‌സറും പിറന്നു. 92 റണ്‍സുമായി താരം പുറത്താവാതെ നിന്നു. ശിവം ദുബെ 17 പന്തില്‍ 28 റണ്‍സുമായി മികച്ച പിന്തുണ കോണ്‍വേയ്ക്ക് നല്‍കി. രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും ദുബെ അടിച്ചു. മോയിന്‍ അലി(10) രവീന്ദ്ര ജഡേജ(12) എന്നിവര്‍ക്ക് കാര്യമായി സ്‌കോര്‍ ചെയ്യാന്‍ ആയില്ല. എന്നാല്‍ മഹേന്ദ്ര സിംഗ് ധോണി ഒരിക്കല്‍ കൂടി ഇന്നിംഗ്‌സ് ഫിനിഷ് ചെയ്യുന്ന കാഴ്ച്ചയാണ് കണ്ടത്.4 പന്തില്‍ 13 റണ്‍സടിച്ച് ധോണി പുറത്താവാതെ നിന്നു.

ഇന്നിംഗ്‌സിന്റെ അവസാന രണ്ട് പന്തില്‍ കിടിലന്‍ സിക്‌സറുകള്‍ പറത്തിയാണ് ധോണി ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. ചെന്നൈ സ്‌കോര്‍ 200 റണ്‍സിലെത്തിയതും ഈ രണ്ട് സിക്‌സറിലാണ്. ചെപ്പോക്ക് സ്‌റ്റേഡിയം ഒന്നാകെ ആവേശത്തില്‍ ആറാടുന്ന കാഴ്ച്ചയും ഈ നിമിഷം കണ്ടു. പഞ്ചാബ് ബൗളര്‍മാരില്‍ അര്‍ഷ്ദീപ് സിംഗ്, സാം കറന്‍, രാഹുല്‍ ചാഹര്‍, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+