Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: നിങ്ങളുടെ തലച്ചോറും വിരമിച്ചോ.. മണ്ടന്‍ തീരുമാനം..? ഗാംഗുലിയും പോണ്ടിംഗും എയറില്‍

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിലും തോറ്റതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 9 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റത്. ഒരുവേള വിജയത്തിനോട് അടുത്തെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ തന്ത്രങ്ങളുടെ പാളിച്ചയാണ് തോല്‍വി സമ്മാനിച്ചത്. ഇതിന്റെ പേരില്‍ ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലിയും കോച്ച് റിക്കി പോണ്ടിംഗും പഴി കേട്ട് കൊണ്ടിരിക്കുകയാണ്.

ക്രിക്കറ്റ് കണ്ട ഏറ്റവും തന്ത്രശാലികളായ രണ്ട് ക്യാപ്റ്റന്‍മാരായിരുന്നു സൗരവ് ഗാംഗുലിയും റിക്കി പോണ്ടിംഗും. ഓസ്‌ട്രേലിയയുടെ പ്രതാപ കാലത്ത് ടീമിന് രണ്ട് ലോകകപ്പ് സമ്മാനിച്ച പോണ്ടിംഗും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ജയിക്കാന്‍ പഠിപ്പിച്ച ഗാംഗുലിയും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തോല്‍വിയോടെ എയറില്‍ ആയിരിക്കുകയാണ്. ഇരുവരേയും പുറത്താക്കണം എന്ന് പോലും ആരാധകര്‍ മുറവിളി കൂട്ടുന്നുണ്ട്.

ipl 2023

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 198 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹിക്ക് മുന്നില്‍ വെച്ചത്. സ്വന്തം തട്ടകത്തില്‍ ആത്മവിശ്വാസത്തോടെ ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് ഇന്നിംഗ്‌സിന്റെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മിച്ചല്‍ മാര്‍ഷും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് 112 റണ്‍സ് കൂട്ടുകെട്ട് ഡല്‍ഹിക്കായി കൂട്ടിച്ചേര്‍ത്തു.

ഇരുവരും അര്‍ധ സെഞ്ച്വറി നേടി ഡല്‍ഹിയുടെ ഇന്നിംഗ്സ് പുനരുജ്ജീവിപ്പിക്കുക മാത്രമല്ല കൂറ്റന്‍ ടോട്ടല്‍ പിന്തുടാരന്‍ ടീനമിനെ പ്രാപ്തമാക്കുകയും ചെയ്തു. അതിനിടെ 12-ാം ഓവറില്‍ സാള്‍ട്ട് പുറത്തായി. ആ അവസരത്തില്‍ ഡല്‍ഹിക്ക് 52 പന്തില്‍ 76 റണ്‍സ് ആയിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അടുത്ത രണ്ടോവറില്‍ മനീഷ് പാണ്ഡെയുടെയും മാര്‍ഷിന്റെയും വിക്കറ്റ് വീഴ്ത്തി സണ്‍റൈസേഴ്‌സ് തിരിച്ചടി വേഗത്തിലാക്കി.

രണ്ട് ഇടങ്കയ്യന്‍ സ്പിന്നര്‍മാരെയും ഒരു റിസ്റ്റ്-സ്പിന്നറെയും മധ്യ ഓവറുകളില്‍ വിന്യസിച്ച് സണ്‍റൈസേഴ്‌സും ഒരുങ്ങി നിന്നു. എങ്കിലും ഡല്‍ഹി ആരാധകര്‍ പ്രതീക്ഷ കൈവിട്ടില്ല. കാരണം ഫോമിലുള്ള അക്‌സര്‍ പട്ടേല്‍ അടുത്തതായി ക്രീസിലെത്തും എന്ന് ആരാധകര്‍ കരുതി. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് പ്രിയം ഗാര്‍ഗും സര്‍ഫറാസ് ഖാനുമായിരുന്നു ക്രീസിലെത്തിയത്.

Astro Tips: ചിങ്ങം രാശിയിലെ സ്ത്രീകളാണോ...? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാകും

സണ്‍റൈസേഴ്‌സിന്റെ സ്പിന്‍ ആക്രമണത്തിനെതിരെ രണ്ട് യുവതാരങ്ങളും പതറി. 9 പന്തില്‍ 12 റണ്‍സെടുത്ത ഗാര്‍ഗ് പുറത്തായ ശേഷം അക്‌സര്‍ ബാറ്റ് എത്തിയപ്പോഴേക്കും വിജയലക്ഷ്യം കാതങ്ങള്‍ അകലെയായിരുന്നു. അവസാന ഓവറുകളില്‍ ഭുവനേശ്വര്‍ കുമാറിനേയും നടരാജനേയും ഇറക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം കടുപ്പിക്കുകയും ചെയ്തു. 26 പന്തില്‍ 58 റണ്‍സാണ് ഈ അവസരത്തില്‍ ഡല്‍ഹിക്ക് വേണ്ടിയിരുന്നത്.

14 പന്തില്‍ 29 റണ്‍സ് നേടി അക്‌സര്‍ പട്ടേല്‍ പൊരുതിയെങ്കിലും തോല്‍വി ഭാരം കുറക്കാന്‍ മാത്രമാണ് അത് സഹായിച്ചത്. അക്‌സര്‍ പട്ടേലിനെ വൈകി ഇറക്കാനുള്ള മാനേജ്മെന്റിന്റെ വിചിത്രമായ നീക്കമാണ് ഡല്‍ഹിയെ തോല്‍വിയിലേക്ക് നയിച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്. ഗാംഗുലിയും പോണ്ടിംഗും വാട്‌സണും അടക്കമുള്ള കോച്ചിംഗ് സ്റ്റാഫ് ഉണ്ടായിട്ടും ഇത്തരമൊരു തീരുമാനമെടുത്തത് അവിശ്വസനീയമാണ് എന്നാണ് ആരാധകര്‍ പറയുന്നത്.

തോല്‍വിയോടെ, ഡില്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്‍ 2023 പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് തുടര്‍ന്നു. എട്ട് കളികളില്‍ നിന്ന് രണ്ട് വിജയങ്ങള്‍ മാത്രമേ ഡല്‍ഹി നേടിയിട്ടുള്ളൂ, അതേസമയം ഈ സീസണിലെ മൂന്നാം വിജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഈ തോല്‍വിയോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അടഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+