IPL 2023: ബുംറയുണ്ടായിരുന്നെങ്കില്‍ മുംബൈ വേറെ ലെവലായേനെ.. പക്ഷെ..!! സഹീര്‍ ഖാന്‍
ഐപിഎല്‍ 2023 ല്‍ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയായത് ജസ്പ്രീത് ബുംറയുടെ അഭാവമെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 14 വിജയങ്ങളുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ലീഗ് ഘട്ടത്തില്‍ ഇനി ഒരു മത്സരം മാത്രം ശേഷിക്കെ മുംബൈ ആരാധകരെല്ലാം ആകാംക്ഷയിലാണ്. ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദുമായാണ് മുംബൈ ഇന്ത്യന്‍സിന്റെ അവസാന മത്സരം.
നടുവിന് പരിക്കേറ്റ ജസപ്രീത് ബുംറ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ കളിക്കളത്തില്‍ നിന്ന് പുറത്താണ്. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സ് നേടിയ അഞ്ച് കിരീട വിജയങ്ങളുടെയും ഭാഗമായിരുന്നു സൂപ്പര്‍താരം ജസ്പ്രീത് ബുംറ. മുംബൈ ഇന്ത്യന്‍സ് 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ ആണ് കിരീടം നേടിയത്. മുംബൈയ്ക്ക് വേണ്ടി 120 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച ബുംറ 145 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

അതിനാല്‍ തന്നെ മുംബൈ നിരയിലെ നട്ടെല്ലാണ് ജസ്പ്രീത് ബുംറ എന്നാണ് സഹീര്‍ഖാന്റെ അഭിപ്രായം. എനിക്ക് ബുംറയെ ഈ സീസണില്‍ വല്ലാതെ നഷ്ടമായി. അതില്‍ യാതൊരു സംശയവുമില്ല. കാരണം ബുംറ 100 ശതമാനം ഒരു മാച്ച് വിന്നറാണ്. പീയൂഷ് ചൗള അസാധാരണമായി മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതുംൃ സീനിയര്‍ ബൗളര്‍ എന്ന ഉത്തരവാദിത്തം അദ്ദേഹം നന്നായി നിര്‍വഹിച്ചു എന്നതും താന്‍ കാണാതെ പോകുന്നില്ല എന്നും സഹീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മുംബൈയുടെ ബൗളിംഗില്‍ എപ്പോഴും ദൗര്‍ബല്യം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ബുമ്ര ഉണ്ടായിരുന്നെങ്കില്‍, മുംബൈ ഇന്ത്യന്‍സിന്റെ നില വ്യത്യസ്തമാകുമായിരുന്നു എന്നും സഹീര്‍ ഖാന്‍ പറഞ്ഞു. അതേസമയം പിയൂഷ് ചൗളയെ ഒപ്പം നിര്‍ത്തിയതിനേയും സഹീര്‍ ഖാന്‍ അഭിനന്ദിച്ചു. 13 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുമായി ചൗളയാണ് ഈ സീസണില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം.
കഴിഞ്ഞ സീസണില്‍ ചൗളയെ ആരും ലേലത്തില്‍ വാങ്ങിയിരുന്നില്ല. ഈ സീസണിന് മുന്‍പ് നടത്തിയ മിനി ലേലത്തില്‍ അടിസ്ഥാന തുകയായ 50 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം മുംബൈയിലെത്തുന്നത്. ചൗളയുടെ അനുഭവപരിചയം മുംബൈ ഇന്ത്യന്‍സിന് ആവശ്യമാണ് എന്നും സഹീര്‍ നിരീക്ഷിച്ചു.












Click it and Unblock the Notifications