Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓ മൈ ഗോഡ്, എജ്ജാതി ത്രില്ലര്‍, ഹൈദരാബാദിനെ പിടിച്ചുകെട്ടി കെകെആര്‍, 5 റണ്‍സ് വിജയം

ഹൈദരാബാദ്: ഐപിഎല്ലിലെ ഇന്നത്തെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 5 റണ്‍സിന്റെ തോല്‍വി. അവസാന നിമിഷം വരെ സസ്‌പെന്‍സ് നിറഞ്ഞ് നിന്ന മത്സരത്തിലാണ് ഹൈദരാബാദ് മത്സരം കൈവിട്ടത്. ഇരുപക്ഷത്തേക്കും ജയസാധ്യത മാറി മറിഞ്ഞ മത്സരമായിരുന്നു ഇത്.

172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്റെ തുടക്കവും മോശമായിരുന്നു. മായങ്ക് അഗര്‍വാളിനെ(18) തുടക്കത്തില്‍ തന്നെ അവര്‍ക്ക് നഷ്ടമായി. അഭിഷേക് ശര്‍മ(9) അധികം വൈകാതെ തന്നെ ടീമിന് നഷ്ടമായി. രാഹുല്‍ ത്രിപാഠി(20) നന്നായി തുടങ്ങിയെങ്കിലും അത് മുതലാക്കാനായി. 9 പന്ത് നേരിട്ട ത്രിപാഠി മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചിരുന്നു. ഹാരി ബ്രൂക്(0) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

RINKU SINGH SRH

ഇതിന് ശേഷമായിരുന്നു എയ്ഡന്‍ മാക്രം(41) ക്ലാസന്‍(36) എന്നിവര്‍ ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചത്. മാക്രം നാല് ബൗണ്ടറിയടിച്ചാണ് 41 റണ്‍സടിച്ചത്. ക്ലാസ്സന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയുമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും പുറത്തായതോടെ ടീമിന് ഫിനിഷ് പോയിന്റില്‍ എത്തിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

അബ്ദുള്‍ സമദ്(21) നന്നായി തുടങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. കെകെആര്‍ നിരയില്‍ വൈഭവ് അറോറ, ഷാര്‍ദുല്‍ താക്കൂര്‍, എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷിത് റാണ, ആന്ദ്രേ റസ്സല്‍, അനുകൂല്‍ റോയ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ഹൈദരാബാദിന്റെ കോട്ടയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്തിട്ടും വേണ്ടത്ര മികവിലേക്കുയരാന്‍ കെകെആറിന് സാധിച്ചില്ല. പതിവ് പോലെ മുന്‍നിര തകര്‍ന്ന് തരിപ്പണമാകുന്ന കാഴ്ച്ചയാണ് ഇന്നും കണ്ടത്. ഫോമിലുള്ള റഹ്‌മത്തുള്ള ഗുര്‍ബാസ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത് കെകെആറിനെ പ്രതിരോധത്തിലാക്കുകയായിരുന്നു.

വെങ്കടേഷ് അയ്യര്‍(7) അധികം വൈകാതെ തന്നെ മടങ്ങി. ഫോമിലുള്ള ജേസന്‍ റോയ്(20) കൂടി മടങ്ങിയതോടെ എന്ത് ചെയ്യണമെന്ന അവസ്ഥയിലായിരുന്നു കെകെആര്‍. അഞ്ചോവറാകുമ്പോഴേക്ക് 35 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയുടെ വക്കിലായിരുന്നു ടീം.

നിതീഷ് റാണ(42) റിങ്കു സിംഗ്(46) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ പിന്നീട് മുന്നോട്ട് കൊണ്ടുപോയത്. പത്ത് ഓവറില്‍ 90 റണ്‍സ് ഉണ്ടായിരുന്നു കെകെആറിന്. കൗണ്ടര്‍ അറ്റാക്കിലൂടെ നിതീഷ് റാണയാണ് ഹൈദരാബാദിനെ ഞെട്ടിച്ചത്. റാണ 31 പന്തിലാണ് 42 റണ്‍സടിച്ചത്. മൂന്ന് വീതം ബൗണ്ടറിയും സിക്‌സറുകളും താരം അടിച്ചത്. അതേസമയം റിങ്കു സിംഗ് 35 പന്തിലാണ് 46 റണ്‍സടിച്ചത്. നാല് ബൗണ്ടറിയും ഒരു സിക്‌സറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

ആന്ദ്രേ റസ്സല്‍ 15 പന്തില്‍ 24 റണ്‍സെടുത്തു. രണ്ട് സിക്‌സറും താരം അടിച്ചു. റസ്സല്‍ അടക്കം ടീമിന്റെ ടോപ് സ്‌കോറര്‍മാരായ മൂന്ന് താരങ്ങളും വലിയ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. അതേസമയം ഹൈദരാബാദിനായി മാര്‍ക്കോ യാന്‍സന്‍, രണ്ട് വിക്കറ്റെടുത്തു. നടരാജനും രണ്ട് വിക്കറ്റ് ലഭിച്ചു. ഭുവനേശ്വര്‍ കുമാര്‍, കാര്‍ത്തിക് ത്യാഗി, മാക്രം, മാര്‍ക്കണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+