IPL 2023: ആയിരം മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഐപിഎല്‍; മുംബൈ-രാജസ്ഥാന്‍ മത്സരം ചരിത്രമാകും
ഐപിഎല്ലില്‍ ഇന്ന് രാത്രി നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ്- രാജസ്ഥാന്‍ റോയല്‍സ് മത്സരം രചിക്കാന്‍ പോകുന്നത് പുതിയ ചരിത്രം. ഐപിഎല്ലിലെ 1000-ാം മത്സരത്തിനാണ് മുംബൈ വാങ്കഡെ സ്റ്റേഡിയം ഇന്ന് സാക്ഷിയാകുക. 2008 ല്‍ ആണ് ഐപിഎല്ലിന്റെ ആദ്യ സീസണ്‍ ആരംഭിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലായിരുന്നു ആദ്യ മത്സരം.
ഇതിന് ശേഷം 15 സീസണുകള്‍ കഴിഞ്ഞുപോയി. ഇപ്പോള്‍ നടക്കുന്നത് 16 -ാം സീസണ്‍ ആണ്. ഐപിഎല്ലിന്റെ പ്രഥമ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആയിരാമത്തെ മത്സരം കളിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നാല് തവണ കിരീടം നേടിയ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ആണ് കിരീട നേട്ടത്തില്‍ രണ്ടാമത്.

ആയിരാമത്തെ മത്സരത്തോട് അനുബന്ധിച്ച് നിരവധിയായ പരിപാടികള്‍ ഇന്ന് ബിസിസിഐ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നാണ് വിവരം. മത്സരത്തിന് മുന്‍പ് കാണികള്‍ക്കായി സംഗീത- നൃത്തവിരുന്നൊരുക്കിയേക്കും. ടീം ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മ്മയ്ക്കും സഞ്ജു സാംസണിനും പ്രത്യേക മെമന്റോകള്‍ സമ്മാനിക്കും.കൂടാതെ, ആയിരാമത്തെ മത്സരത്തെ അടയാളപ്പെടുത്തുന്നതിനായി സ്റ്റേഡിയത്തില്‍ ബാനറുകളും പ്രത്യേക പതാകകളും ഉണ്ടാകും.
ഐപിഎല്ലിന്റെ മുന്‍ പതിപ്പുകളുടെ വീഡിയോ ക്ലിപ്പിംഗുകളും പ്രദര്‍ശിപ്പിക്കും. ഐപിഎല്‍ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചിരുന്നത് ഷെയ്ന്‍ വോണായിരുന്നു. ഒരുപിടി യുവതാരങ്ങളുമായി എത്തിയ ടീം ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ പരാജയപ്പെടുത്തി ആദ്യ കിരീടം സ്വന്തം പേരിലാക്കുകയായിരുന്നു. ആദ്യ സീസണ്‍ തൊട്ട് ക്രിക്കറ്റ് പ്രേമികളുടെ മനം കവരാന്‍ ഐപിഎല്ലിന് സാധിച്ചിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍. രാഹുല്‍ ദ്രാവിഡ് (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), സൗരവ് ഗാംഗുലി ( കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), യുവരാജ് സിംഗ് (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്), വീരേന്ദ്ര സെവാഗ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്), വിവിഎസ് ലക്ഷ്മണ്‍ ( ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദ്), എംഎസ് ധോണി (ചെന്നൈ സൂപ്പര്‍കിംഗ്‌സ്) എന്നിവരായിരുന്നു മറ്റ് ടീമുകളുടെ ക്യാപ്റ്റന്‍മാര്‍.
ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ വിരാട് കോഹ്ലിയാണ് ഒന്നാമത്. 231 മത്സരങ്ങളില്‍ നിന്ന് 6957 റണ്‍സാണ് കോഹ്ലി നേടിയത്. ശിഖര്‍ ധവാന്‍ ( 6478), ഡേവിഡ് വാര്‍ണര്‍ (6187), രോഹിത് ശര്‍മ്മ (6060), സുരേഷ് റെയ്‌ന (5528) എന്നിവരാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനത്തുള്ളവര്‍. ഏറ്റവും കൂടുതല്‍ ഫോര്‍ (730) അടിച്ചതിന്റെ റെക്കോഡ് ശിഖര്‍ ധവാന്റെ പേരിലും സിക്‌സ് ( അടിച്ചതിന്റെ റെക്കോഡ് (357) പേരിലും ആണ്.
ഐപിഎല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഡ്വെയ്ന്‍ ബ്രാവോയാണ് ഒന്നാമത്. 161 മത്സരങ്ങളില്‍ നിന്നായി 183 വിക്കറ്റാണ് ബ്രാവോ വീഴ്ത്തിയത്. യുസ്വേന്ദ്ര ചാഹല്‍ (178), ലസിത് മലിംഗ (170), അമിത് മിശ്ര (170), രവിചന്ദ്രന്‍ അശ്വിന്‍ (168) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെ മറ്റ് ബൗളര്‍മാര്‍. 12 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ അല്‍സാരി ജോസഫിന്റേതാണ് ഐപിഎല്ലിലെ മികച്ച ബൗളിംഗ് പ്രകടനം.












Click it and Unblock the Notifications