ചെപ്പോക്കിൽ ശ്രദ്ധ വേണ്ടത് ഈ അഞ്ച് ഐക്കോണിക് പോരാട്ടങ്ങളിൽ; കോഹ്‌ലിയെ വീഴ്ത്തുമോ ചഹാർ? കണ്ടറിയണം
ഐപിഎല്ലിൽ കന്നി അങ്കത്തിന് കോപ്പുകൂട്ടുകയാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും ആദ്യ കിരീടം തേടിയെത്തുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും. പുതിയ സീസണിൽ പുത്തൻ പ്രതീക്ഷകളുമായി കളത്തിൽ ഇറങ്ങുന്ന ഈ ടീമുകളെ സംബന്ധിച്ച് ആദ്യ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്. അതിനായി ഇവർ അരയും തലയും മുറുക്കി ഇറങ്ങുമെന്ന് തന്നെയാണ് കരുതുന്നത്.
എംഎസ് ധോണി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്ന സാഹചര്യത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിക്കുക ഋതുരാജ് ഗെയ്‌ക്ക്‌വാദ് ആണ്. ആർസിബിയെ ആവട്ടെ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം ഫാഫ് ഡു പ്ലെസിസ് ആയിരിക്കും നയിക്കുക. എന്നാൽ ഇന്ന് ചെപ്പോക്കിൽ രണ്ട് ടീമുകൾ മുഖാമുഖം വരുമ്പോൾ ഏറെ പ്രതീക്ഷ ഉണർത്തുന്ന അഞ്ച് ഐക്കോണിക് പോരാട്ടങ്ങൾ കൂടി കളത്തിൽ നടക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

വിരാട് കോഹ്ലി-ദീപക് ചഹാർ
ലോക ക്രിക്കറ്റിലെ തന്നെ സമീപകാലത്തെ ഇതിഹാസ തുല്യനായ താരമാണ് വിരാട് കോഹ്ലി. ഐപിഎല്ലിലെ താരത്തിന് മികച്ച റെക്കോർഡ് ആണുള്ളത്. റൺവേട്ടയിൽ ഉൾപ്പെടെ താരത്തിന്റെ സ്‌കോർ ഷീറ്റ് മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അത്രയും മികവുറ്റതാണ്. എന്നാൽ ഇന്ന് കോഹ്‍ലിക്ക് വെല്ലുവിളിയാവുക ദീപക് ചഹാറിന്റെ പേസ് ആക്രമണമാവും. സ്വിങ് ബൗളിംഗിലൂടെ കോഹ്‌ലിയെ കുരുക്കാൻ ചഹാറിനായാൽ ഇന്ന് ചെപ്പോക്ക് തികച്ചും വ്യത്യസ്‌തമായ ഒരു പോരാട്ടത്തിനാവും സാക്ഷ്യം വഹിക്കുക.
മുഹമ്മദ് സിറാജ്-ഋതുരാജ് ഗെയ്‌ക്ക്‌വാദ്
ചെന്നൈ സൂപ്പർ കിംഗ്‌സ് നായകനായ ഗെയ്‌ക്ക്‌വാദ് പലപ്പോഴും ഒരു അണ്ടർ റേറ്റഡ് ആയിട്ടുള്ള ഇന്ത്യൻ ഓപ്പണർമാരിൽ ഒരാളാണ്. ഐപിഎല്ലിൽ മികവ് തെളിയിച്ചിട്ടും ധോണിക്ക് പകരം ക്യാപ്റ്റൻസി അവരോധിക്കപ്പെട്ടിട്ടും താരത്തിന് ഇന്ത്യൻ ടീമിൽ അർഹിച്ച സ്ഥാനം ലഭിച്ചിട്ടില്ല. ഇന്ന് ഗെയ്‌ക്ക്‌വാദ് ഏറ്റവും കൂടുതൽ ഭയക്കേണ്ടത് സിറാജിനെയാണ്. പ്രത്യേകിച്ച് പുതിയ പന്തുമായി ആദ്യ സ്പെൽ എറിയാനെത്തുന്ന സിറാജ് വളരെ അപകടകാരിയാണ്. കണ്ടറിയേണ്ട മറ്റൊരു പോരാട്ടമാണ് ഇത്.
ഗ്ലെൻ മാക്‌സ്‌വെൽ-രവീന്ദ്ര ജഡേജ
മുൻപ് പലവട്ടം ജഡേജയ്ക്ക് എതിരെ വിയർത്ത ചരിത്രമുള്ള താരമാണ് ഓസീസ് കൂറ്റനടിക്കാരൻ ഗ്ലെൻ മാക്‌സ്‌വെൽ. ഇതുവരെ 7 തവണ ജഡേജ മാക്‌സ്‌വെല്ലിനെ പുറത്താക്കി. എങ്കിലും ജഡേജയ്‌ക്കെതിരെ 143.07 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിൽ സിഎസ്‌കെ താരത്തിനെതിരെ 93 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ട് ടീമുകളെയും അതികായർ തമ്മിലുള്ള പോരാട്ടത്തിനാണ് കാത്തിരിക്കുകയാണ് ചെപ്പോക്ക്.
ഫാഫ് ഡു പ്ലെസിസ്-മോയിൻ അലി
ആർസിബിയുടെ കുന്തമുനയാണ് നായകൻ കൂടിയായ ട് പ്ലെസിസ്. താരത്തിന് പക്ഷേ സ്‌പിൻ കളിക്കുന്നതിൽ ചില ദൗര്ബല്യങ്ങളുണ്ട്. അത് കൃത്യമായി മനസിലാക്കി പന്തെറിയാൻ കെൽപുള്ള മോയിൻ അലിയുടെ സാന്നിധ്യം ആർസിബി-സിഎസ്കെ പോരാട്ടത്തെ ഒന്ന് കൂടി കളറാക്കും. അവസാന മൂന്ന് മത്സരങ്ങളിൽ ഡുപ്ലെസി രണ്ട് വട്ടം അലിക്ക് മുൻപിൽ വീണിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്നത്തെ മറ്റൊരു എപിക് ബാറ്റിൽ തന്നെയാവും ഇത്.
രചിൻ രവീന്ദ്ര-അൻസാരി ജോസഫ്
ഐപിഎല്ലിൽ അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന ഇന്ത്യൻ വംശജനായ കിവീസ് താരമാണ് രചിൻ രവീന്ദ്ര. ഇടംകൈയൻ ബാറ്ററെ സംബന്ധിച്ച് വെല്ലുവിളിയാവുക അൻസാരി ജോസഫിന്റെ പന്തുകളാവും. വെസ്‌റ്റ് ഇൻഡീസ് തരാം പുതുതായി ആർസിബിയിൽ എത്തിയവരിൽ ഒരാളാണ്. എന്തായാലും ഇരുവരും തമ്മിലുള്ള മുഖാമുഖം ഉദ്വേഗജനകം ആയിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications