ചില്ലറക്കാരനല്ല ഫ്രേസര്‍.. ഡിവില്ലിയേഴ്‌സിന്റെ റെക്കോഡ് വരെ തകര്‍ത്ത മുതല്‍; ഡല്‍ഹിക്ക് ശരിക്കും ലോട്ടറി..!
ഈ ഐപിഎല്‍ സീസണ്‍ പ്രതിഭാാധനരായ ഒരുപിടി യുവതാരങ്ങളെയാണ് ഇതിനോടകം കണ്ടെത്തിയിരിക്കുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തെ കണ്ണിയായിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്. വെള്ളിയാഴ്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിക്കൊണ്ടാണ് ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് തന്റെ വരവറിയിച്ചത്.
വെറും 35 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സുമടക്കം 55 റണ്‍സാണ് ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് അടിച്ചെടുത്തത്. ഓപ്പണറും സൂപ്പര്‍താരവുമായ ഡേവിഡ് വാര്‍ണര്‍ പുറത്തായതിന് പിന്നാലെയാണ് ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് ക്രീസിലെത്തിയത്. പൃഥ്വി ഷായ്‌ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 39 റണ്‍സും റിഷഭ് പന്തിനൊപ്പം മൂന്നാം വിക്കറ്റില്‍ 73 റണ്‍സുമാണ് ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് ഡല്‍ഹി ഇന്നിംഗ്‌സിലേക്ക് സംഭാവന ചെയ്തത്.

ഓസ്‌ട്രേലിയന്‍ താരമായ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കിന്റെ ഈ ഇന്നിംഗ്‌സിലെ സ്‌ട്രൈക്ക് റേറ്റ് 157.14 ആയിരുന്നു. ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഡല്‍ഹിക്കായി ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ നേടുന്ന താരവും ഫ്രേസറാണ്. 2008 ലെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗൗതം ഗംഭീര്‍ നേടിയ 58* റണ്‍സാണ് ഒന്നാമത്. ഇതാദ്യമായല്ല ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് കളിക്കളത്തില്‍ തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്നത്.
2023 ലെ മാര്‍ഷ് ഏകദിന കപ്പില്‍ 29 പന്തില്‍ നിന്ന് സെഞ്ച്വറി നേടി ഏറ്റവും വേഗതയേറിയ ലിസ്റ്റ് സെഞ്ച്വറി എന്ന റെക്കോര്‍ഡ് താരം സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ മുന്‍താരം എബി ഡിവില്ലിയേഴ്സ് സ്ഥാപിച്ച 31 പന്തുകളുടെ റെക്കോര്‍ഡാണ് ഫ്രോസര്‍ മറികടന്നത്. ബിഗ് ബാഷ് ലീഗിന്റെ 2023-24 പതിപ്പില്‍ ഫ്രേസര്‍-മക്ഗുര്‍ക്ക് മെല്‍ബണ്‍ റെനഗേഡ്‌സിനെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു.
ഫ്രാഞ്ചൈസിക്കായി ഒമ്പത് മത്സരങ്ങളില്‍ ഫ്രേസര്‍-മക്ഗുര്‍ക്ക് 32.12 ശരാശരിയില്‍ 257 റണ്‍സ് നേടി. 158.14 സ്ട്രൈക്ക് റേറ്റ് അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ട് അര്‍ധസെഞ്ച്വറികളും അദ്ദേഹം അടിച്ചുകൂട്ടി. ലഖ്‌നൗവിനെതിരെ തന്റെ 38-ാം ടി20 മത്സരത്തിനാണ് ഫ്രേസര്‍ ഇറങ്ങിയത്. 36 ഇന്നിംഗ്സുകളില്‍ നിന്ന് 21.21 ശരാശരിയില്‍ 700 റണ്‍സ് താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം ഏകദിന ക്രിക്കറ്റില്‍ ഫ്രേസര്‍-മക്ഗുര്‍ക്ക് ഓസ്ട്രേലിയക്കായി അരങ്ങേറിയിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് താരം അരങ്ങേറ്റം കുറിച്ചത്. രണ്ട് മത്സരങ്ങളില്‍ നിന്ന് 51 റണ്‍സാണ് താരം നേടിയത്. മികച്ച സ്‌കോര്‍ 41. 2019 ഡിസംബറില്‍, 2020 അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു ദേശീയ റിസര്‍വിലേക്കുള്ള ടീം യാത്രയ്ക്കിടെ ഒരു കുരങ്ങന്‍ പോറലേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.












Click it and Unblock the Notifications