IPL 2021: ലേലം വിളിക്കാം, പക്ഷെ ഇതു കൂടി ഓര്‍മിക്കണം- ഫ്രാഞ്ചൈസികളുടെ ശ്രദ്ധയ്ക്ക്
ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള താരലേലം ഇന്നു വൈകീട്ട് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. 292 കളിക്കാരാണ് ലേലത്തില്‍ ആകെ വില്‍പ്പനയ്ക്കുള്ളത്. എന്നാല്‍ എട്ടു ഫ്രാഞ്ചൈസികള്‍ക്കു കൂടി വാങ്ങാന്‍ കഴിയുന്നത് 61 താരങ്ങളെ മാത്രമാണ്. ബാക്കിയുള്ള താരങ്ങള്‍ക്കു ഐപിഎല്‍ മോഹങ്ങള്‍ അവസാനിപ്പിക്കേണ്ടി വരും.
മുഴുവന്‍ ഫ്രാഞ്ചൈസികളും ലേലത്തില്‍ തങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന കളിക്കാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. എന്നാല്‍ ലേലത്തിനു മുമ്പ് ഫ്രാഞ്ചൈസികള്‍ നിര്‍ബന്ധമായും അറിയേണ്ട അഞ്ചു കാര്യങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍

പരമാവധി ചെലവഴിക്കാവുന്ന തുക
ഓരോ ഫ്രാഞ്ചൈസിക്കും ലേലത്തില്‍ പരമാവധി ചെലവഴിക്കാന്‍ കഴിയാവുന്ന തുക 85 കോടി രൂപയാണ്. പഴ്‌സില്‍ ശേഷിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ ഒരു ഫ്രാഞ്ചൈസിക്കും ചെലവിടാന്‍ കഴിയില്ല.
പഞ്ചാബ് കിങ്‌സ് (53.2 കോടി), രാജസ്ഥാന്‍ റോയല്‍സ് (37.85 കോടി) എന്നിവരുടെ പഴ്‌സിലാണ് ലേലത്തിനായി കൂടുതല്‍ പണം ബാക്കിയുള്ളത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫ്രാഞ്ചൈസികളുടെ പക്കലാവട്ടെ 10.75 കോടി മാത്രമേയുള്ളൂ.

75 ശതമാനമെങ്കിലും ചെലവഴിക്കണം
ആകെ അനുവദിച്ച 85 കോടി രൂപയില്‍ 75 ശതമാനമെങ്കിലും ഓരോ ഫ്രാഞ്ചൈസിയും ലേലത്തില്‍ ചെലവഴിക്കണം. അതായത് ലേലത്തില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി ആകെ അനുവദിച്ച തുകയുടെ 75 ശതമാനം ചെലവിട്ടില്ലെങ്കില്‍ ശേഷിച്ച തുക ബിസിസിഐയ്ക്കു നല്‍കേണ്ടി വരും. ഉദാഹരണമായി ഒരു ഫ്രാഞ്ചൈസി ആകെ തുകയുടെ 65 ശതമാനമാണ് ലേലത്തില്‍ ചെലവഴിച്ചതെങ്കില്‍ ശേഷിച്ച 10 ശതമാനം ബിസിസിഐയ്ക്കു കൈമാററണമെന്നാണ് നിയമം.
പഴ്‌സില്‍ വലിയ തുക ശേഷിക്കുന്നതിനാല്‍ തന്നെ പഞ്ചാബ് കിങ്‌സ്, ആര്‍സിബി, രാജസ്ഥാന്‍ ടീമുകളാവും ലേലത്തില്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ സാധ്യത.

റൈറ്റ് ടു മാച്ച് കാര്‍ഡ് ഇല്ല
റൈറ്റ് ടു മാച്ച് കാര്‍ഡ് (ആര്‍ടിഎം) ഓപ്ഷന്‍ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കില്ല. കഴിഞ്ഞ സീസണില്‍ തങ്ങള്‍ ഒഴിവാക്കിയ ഒരു താരത്ത റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി തിരികെ കൊണ്ടു വരാന്‍ ഇതോടെ ഒരു ഫ്രാഞ്ചൈസിക്കു സാധിക്കുകയുമില്ല. മെഗാ ലേലത്തില്‍ മാത്രമേ ഫ്രാഞ്ചൈസികള്‍ക്കു റൈറ്റ് ടു മാച്ച് കാര്‍ഡ് ഓപ്ഷന്റെ അനുമതിയുള്ളൂവെന്നതാണ് കാരണം.
2022ലെ അടുത്ത സീസണിലെ ഐപിഎല്ലിനു മുമ്പ് മെഗാ താരലേലമുറപ്പാണ്. അതുകൊണ്ടു തന്നെ അപ്പോള്‍ ഫ്രാഞ്ചൈസികള്‍ക്കു ആര്‍ടിഎം ഉപകാരപ്പെടുകയും ചെയ്യും.

കുറഞ്ഞത് 18, പരമാവധി 25 താരങ്ങള്‍
ഓരോ ഫ്രാഞ്ചൈസിയും തങ്ങളുടെ ടീമില്‍ നിലനിര്‍ത്തേണ്ട ഏറ്റവും കുറഞ്ഞതും കൂടിയതുമായ കളിക്കാരുടെ എണ്ണത്തെക്കുറിച്ച് നിയമാവലിയില്‍ പറയുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 18 കളിക്കാരെങ്കിലും ഓരോ ഫ്രാഞ്ചൈസിയിലും വേണം. എന്നാല്‍ 25ല്‍ കൂടുതല്‍ കളിക്കാരെ ഉള്‍പ്പെടുത്താന്‍ ആര്‍ക്കും അനുവാദവുമില്ല.
ഈ കണക്ക് വച്ച് നോക്കിയാല്‍ മിനിമം തികയ്ക്കാന്‍ കൂടുതല്‍ കളിക്കാരെ വേണ്ടത് ആര്‍സിബിക്കാണ് (11). എന്നാല്‍ മൂന്നു താരങ്ങളെ കൂടി ഉള്‍പ്പെടുത്തിയാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അംഗബലം 25 ആവും.

എട്ടു വിദേശ താരങ്ങള്‍
ഇന്ത്യന്‍ താരങ്ങളെ പരമാവധി ഉയര്‍ത്തിക്കൊണ്ടു വരികയെന്നയാണ് ഐപിഎല്ലിന്റെ പ്രധാന ലക്ഷ്യം. അതുകൊണ്ടു തന്നെ വിദേശ താരങ്ങളുടെ കാര്യത്തില്‍ നിയന്ത്രണവും കൊണ്ടു വന്നിട്ടുണ്ട്. പരമാവധി എട്ടു വിദേശ കളിക്കാരെ മാത്രമെ ഒരു ഫ്രാഞ്ചൈസിക്കു തങ്ങളുടെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ അനുമതിയുള്ളൂ. വിദേശ താരങ്ങള്‍ ആരുമില്ലെങ്കിലും കുഴപ്പമില്ല.
ലേലത്തിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫ്രാഞ്ചൈസികളില്‍ ഒരേയൊരു വിദേശ താരത്തിന്റെ ഒഴിവ് മാത്രമേയുള്ളൂ.
സാരിയിൽ തിളങ്ങി അമേയ- ചിത്രങ്ങൾ കാണാം