വര്‍ണശബളമായി പാരിസ്, ഒളിംപ്ക്സ് ഉദ്ഘാടനം കളര്‍ഫുള്‍; ഇന്ത്യക്കായി പതാകയേന്തിയത് സിന്ധുവും അചന്തയും
പാരീസ്: പാരീസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് വര്‍ണാഭമായ തുടക്കം. സെയ്ന് നദിയിലൂടെയുള്ള മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം. ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന് നദിയില്‍ സ്വീകരിച്ചത്. ഗ്രീസിന്റെ സംഘത്തിന്റെ ബോട്ടിന് പിന്നാലെയായിരുന്നു അഭയാര്‍ത്ഥികളുടെ സംഘമെത്തിയത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നൂറിലേറെ പ്രതിനിധികള്‍ അണിനിരന്നു. സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടക്കും. ഐഫല്‍ ടവറിന് മുന്നില്‍ സെന്‍ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാര്‍ഡനില്‍ മാര്‍ച്ച് പാസ്റ്റ് അവസാനിക്കും.

അതേസമയം ദക്ഷിണാഫ്രിക്കയെയാണ് രണ്ടാമത് അവതരിപ്പിച്ചത്. ആയിരക്കണക്കിന് കാണികളാണ് ചടങ്ങ് കാണാനെത്തിയത്. 12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഹോണ്ടുറാസിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള നൗക സെയ്ന് നദിയിലൂടെ എത്തിയത്.
ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത് ബാഡ്മിന്റണ്‍ താരം സിന്ധുവും അചന്ത ശരത്കമലും. 2016ലും 2020ലും ഒളിംപിക്സില്‍ സിന്ധു മെഡല്‍ നേടിയിരുന്നു. ഇത്തവണ മൂന്നാമത്തെ മെഡലാണ് ലക്ഷ്യമിടുന്നത്. ശരത്കമലിന്റേത് അഞ്ചാമത്തെ ഒളിംപിക്സാണിത്. ഇന്ത്യക്ക് പിന്നില്‍ ഇന്തോനേഷ്യ താരങ്ങളാണ് എത്തിയത്.
അതേസമയം ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രാന്‍സ് റിലേ താരം സുന്‍കാംബ സിലയ്ക്ക് തൊപ്പി ധരിച്ച് പങ്കെടുക്കാന്‍ അനുമതി ലഭിച്ചു. ശിരോവസ്ത്രം ധരിക്കുന്നതിനാല്‍ ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയതായി സില വെളിപ്പെടുത്തിയത് വിവാദമായിരുന്നു.
ചടങ്ങില്‍ ഫ്രഞ്ച് ഇതിഹാസ താരം സിനദിന്‍ സിദാനും വലിയ കൈയ്യടികളാണ് ലഭിച്ചത്. സിദാന് ഒളിംപിക് ദീപശിഖ കൈമാറുന്ന ദൃശ്യങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. സിസോ, സിസോ എന്ന് കാണികള്‍ ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു. അതേസമയം ഫ്രാന്‍സിലെ പ്രശസ്തമായ ദ കാന്‍ കാബരെറ്റ് സംഗീതവും എണ്‍പതോളം വരുന്ന കലാകാരന്മാര് അവതരിപ്പിച്ചു.
സംഗീതവും സെയ്ന് നദിയുടെയും സൗന്ദര്യവും സമന്വയിപ്പിച്ചുള്ളതായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. കനത്ത മഴയാണ് ഇതിനിടെ പെയ്തത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് കൊണ്ടാണ് കാണികള്‍ നിന്നത്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് മാറ്റേകി കൊണ്ട് അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ സംഗീത പ്രകടനവും ഉണ്ടായിരുന്നു.
വിവിധ രാജ്യങ്ങളുടെ സംഘങ്ങള്‍ സെയ്ന് നദയിലൂടെ പ്രവേശിക്കുന്നതിനിടെയാിരുന്നു ലേഡി ഗാഗ പ്രത്യേക തയ്യാറാക്കിയ സെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. സെയ്ന് നദിയുടെ തീരത്ത് നര്‍ത്തകര്‍ക്കൊപ്പമായിരുന്നു ലേഡി ഗാഗയുടെ മനോഹര പ്രകടനം.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications