ഇന്ത്യന്‍ ടീമില്‍ 7 കോടി, വിരാടും രോഹിത്തും ഒപ്പത്തിനൊപ്പം; ഹിറ്റ്മാന്‍ വീഴ്ത്തിയത് ഇക്കാര്യത്തില്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ നിസ്സംശയം രണ്ട് പേരെ പറയാവുന്നതാണ്. വിരാട് കോലിയും രോഹിത് ശര്‍മയുമാണത്. പ്രതിഫലത്തില്‍ അടക്കം മുന്നില്‍ നില്‍ക്കുന്നവരാണിവര്‍. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയേറിയ താരങ്ങളാണ് ഇവര്‍.
ഇരുവരും ഇവരുടെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തെടുത്തില്ല. എന്നാല്‍ ഇരുവരും ഫീല്‍ഡില്‍ തിളങ്ങുന്നുണ്ട്. രോഹിത് ക്യാപ്റ്റന്‍സിയിലും വിരാട് മികച്ച ഫീല്‍ഡിംഗില്‍ അടക്കം മികവ് കാണിക്കുന്നുണ്ട്. എന്നാല്‍ ഇരുവരില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രതിഫലം. രണ്ട് സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള താരമൂല്യത്തില്‍ മുന്നിലെത്തിയത് ആരാണെന്നും നോക്കാം.

ഇന്ത്യന്‍ ക്രിക്കറ്റിലെ വെറ്ററന്‍ താരങ്ങളായത് കൊണ്ട് തന്നെ ഇരുവരുടെയും പ്രതിഫലം വേറെ ലെവലാണെന്ന് പറയാം. ബിസിസിഐയുടെ എപ്ലസ് ഗ്രേഡിലാണ് ഇരുവരും ഉള്ളത്. ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം അതുകൊണ്ട് ഇവര്‍ക്കാണ് ലഭിക്കുന്നത്. ഈ കാറ്റഗറിയില്‍ ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറ മാത്രമാണ് ഉള്ളത്.
രവീന്ദ്ര ജഡേജയും ആ കാറ്റഗറിയിലുണ്ട്. ആകെ നാല് പേര്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഗ്രേഡ് പ്രകാരമാണ് ശമ്പളം നല്‍കുന്നത്. എപ്ലസ് ഗ്രേഡിലുള്ളവര്‍ക്ക് 7 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുക. രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വര്‍ഷത്തില്‍ തുല്യമായ തുകയാണ് ലഭിക്കുക.
അതേസമയം കോലിയുടെയും രോഹിത്തിന്റെയും അത്ര തന്നെ പ്രതിഫലം ബുംറയ്ക്കും ജഡേജയ്ക്കും ലഭിക്കും. അതുകൊണ്ട് പ്രതിഫല കാര്യത്തില്‍ ഈ നാലുപേരും തുല്യരാണ്. ഗ്രേഡ് എയും ബിസിസിഐയുടെ ലിസ്റ്റിലുണ്ട്. ഹര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, എന്നിവരാണ് എ ഗ്രേഡിലുള്ളത്. ഇവര്‍ക്ക് വര്‍ഷത്തില്‍ അഞ്ച് കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുക.
ചേതേശ്വര്‍ പൂജാര, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഗ്രേഡ് ബിയിലാണ്. വര്‍ഷത്തില്‍ മൂന്ന് കോടി രൂപ ഇവര്‍ക്ക് പ്രതിഫലമായി ലഭിക്കുക. ഗ്രേഡ് സിയില്‍ ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ഷാര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, യുസവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, സഞ്ജു അര്‍ഷ്ദീപ് സിംഗ്, കെഎസ് ഭരത് എന്നിവരാണ് ഉള്ളത്. ഒരു കോടി രൂപയാണ് പ്രതിഫലം.
അതേസമയം ഒരു ടി20 മത്സരം കളിച്ചാലും വിരാടിനും കോലിക്കും മാത്രമല്ല ടീമിലെ എല്ലാ താരങ്ങള്‍ക്കും തുല്യമായ തുകയാണ് ലഭിക്കുക. മൂന്ന് ലക്ഷം രൂപയാണ് ഒരു മത്സരം കളിച്ചാല്‍ ലഭിക്കുന്ന ഫീസ്. എന്നാല്‍ വിരാട് കോലിയെ പ്രതിഫലത്തിന്റെ കാര്യത്തില്‍ രോഹിത് പിന്നിലാക്കുന്നുണ്ട്. അത് ഇന്ത്യന്‍ ടീമില്‍ അല്ല. ഐപിഎല്‍ ക്രിക്കറ്റിലാണ് രോഹിത് ശര്‍മയ്ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സൂപ്പര്‍ താരമായിട്ടും പ്രതിഫലം പതിനഞ്ച് കോടിയാണ്. വര്‍ഷങ്ങളായി ആര്‍സിബിയുടെ ടോപ് സ്‌കോറര്‍ എല്ലാം കോലിയാണ്. എന്നിട്ടും പ്രതിഫലത്തില്‍ രോഹിത്തിന് താഴെയാണ് കോലി. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മയ്ക്ക് 16 കോടിയാണ് പ്രതിഫലം. ക്യാപ്റ്റന്‍സിയും ഇതോടൊപ്പം രോഹിത്തിനുണ്ട്. അതും കൂടുതല്‍ പ്രതിഫലത്തിന് കാരണമായിട്ടുണ്ട്.












Click it and Unblock the Notifications