വിശ്വരൂപം കാണിച്ച് സഞ്ജു സാംസണ്‍; ടി20യില്‍ രണ്ടാമത്തെ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ പഞ്ഞിക്കിട്ടു
ജൊഹന്നാസ്ബര്‍ഗ്: സ്ഥിരതയില്ലെന്ന് പറഞ്ഞ് വിമര്‍ശിച്ചവര്‍ക്ക് വീണ്ടും ബാറ്റ് കൊണ്ട് സഞ്ജുവിന്റെ മറുപടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ സഞ്ജു സാംസന്റെ അഴിഞ്ഞാട്ടമാണ് കണ്ടത്. സഞ്ജുവിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പിറന്നത്. സിക്‌സര്‍ മഴയാണ് താരത്തില്‍ നിന്നുണ്ടായിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് ടി20 സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാന്‍ കൂടിയായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. മത്സരത്തില്‍ ഉടനീളം സഞ്ജു ദക്ഷിണാഫ്രിയക്കെതിരെ ആധിപത്യം പുലര്‍ത്തി. ഡര്‍ബനില്‍ വെച്ചാണ് ആദ്യ ടി20 മത്സരം നടന്നത്. നേരത്തെ ഏകദിനത്തില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറി പിറന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്.

47 പന്തിലാണ് സഞ്ജു സെഞ്ച്വറി തികച്ചത്. 107 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ഇന്നിംഗ്‌സില്‍ പത്ത് സിക്‌സറുകളും ഏഴ് ബൗണ്ടറികളുമാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ബംഗ്ലാദേശിനെതിരെയായിരുന്നു സഞ്ജുവിന്റെ ആദ്യ സെഞ്ച്വറി പിറന്നത്. 47 പന്തില്‍ 111 റണ്‍സാണ് താരം അടിച്ചെടുത്തത്.
തുടര്‍ച്ചയായി സെഞ്ച്വറികള്‍ നേടുന്ന നാലാമത്തെ അന്താരാഷ്ട്ര താരമാണ് സഞ്ജു. ഇംഗ്ലണ്ടിന്റെ ഫില്‍ സോള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ റൈലി റൂസ്സോ, ഫ്രാന്‍സിന്റെ ഗുസ്താവ് മക്കിയോണ്‍ എന്നിവരാണ് തുടര്‍ച്ചയായി സെഞ്ച്വറി നേടിയ താരങ്ങള്‍. ബംഗ്ലാദേശിനെതിരെ നിര്‍ത്തിയ അതേ ഇടത്ത് വെച്ചാണ് സഞ്ജു ബാറ്റിംഗ് ആരംഭിച്ചത്. 27 പന്തിലായി സഞ്ജു അര്‍ധ സെഞ്ച്വറി തികച്ചത്.
അതേസമയം ടി20യില്‍ രണ്ട് അന്‍പതില്‍ അധികം സ്‌കോറുകളും സഞ്ജുവില്‍ നിന്ന് പിറന്നതോടെ ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍മാരുടെ റെക്കോര്‍ഡും താരത്തിന് സ്വന്തമായി. എംഎസ് ധോണിയെയും റിഷഭ് പന്തിനെയുമാണ് താരം മറികടന്നത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ടി20യില്‍ മൂന്ന് 50ല്‍ അധികംസ്‌കോര്‍ സഞ്ജുവിനുണ്ട്.
ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ മാത്രമാണ സഞ്ജുവിനൊപ്പമുള്ളത്. ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിക്കുന്ന താരങ്ങളില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടാനും സഞ്ജുവിന് സാധിച്ചു. പത്ത് സിക്‌സറുകളുടെ റെക്കോര്‍ഡാണ് രോഹിത് ശര്‍മയ്ക്കുമുള്ളത്.
മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ അഭിഷേക് ശര്‍മയെ നഷ്ടമായെങ്കിലും സഞ്ജുവും സൂര്യകുമാര്‍ യാദവും തകര്‍ത്തടിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാരെ സഞ്ജു നന്നായി നേരിടുകയും ചെയ്തു. എന്നാല്‍ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പക്ഷേ 200 റണ്‍സിന് മുകളില്‍ ടീമിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചു.












Click it and Unblock the Notifications