Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ ടീമില്‍ മൂന്ന് ഗ്രൂപ്പ്... നയിക്കുന്നത് ബാബറും ഷഹീനും റിസ്‌വാനും, 'വലിയ മാറ്റങ്ങള്‍ സംഭവിക്കും'

ലാഹോര്‍: ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് കാരണം ടീമിനുള്ളിലെ ഗ്രൂപ്പിസമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ടീമില്‍ മാത്രമല്ല പിസിബിയിലും വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കും എന്നാണ് വിവരം. ക്യാപ്റ്റനായി തിരിച്ചെത്തിയ ബാബര്‍ അസമിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ടീമിനെ ഒന്നിപ്പിക്കുക എന്നതായിരുന്നു.

എന്നാല്‍ ഗ്രൂപ്പിസം കാരണം അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിഞ്ഞില്ല എന്നാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വൃത്തങ്ങള്‍ പറയുന്നത്. നായകസ്ഥാനം നഷ്ടമായതില്‍ ഷഹീന്‍ അഫ്രീദി അസ്വസ്ഥനായിരുന്നു. ബാബര്‍ ആവശ്യമുള്ള സമയങ്ങളില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. അതേസമയം മുഹമ്മദ് റിസ്വാന്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കാത്തതില്‍ അസന്തുഷ്ടനായിരുന്നു.

T20 World Cup 2024

'ടീമില്‍ മൂന്ന് ഗ്രൂപ്പുകളുണ്ട്, ഒന്ന് ബാബര്‍ അസം നയിക്കുന്ന ഒന്ന്, രണ്ടാമത്തേത് ഷഹീന്‍ ഷഹീന്‍ അഫ്രീദി, മൂന്നാമത്തേത് മുഹമ്മദ് റിസ്വാന്‍. ഇതിലേക്ക് മുഹമ്മദ് ആമിര്‍, ഇമാദ് വാസിം തുടങ്ങിയ സീനിയര്‍മാരുടെ തിരിച്ചുവരവ് കൂടിയായതോടെ എല്ലാം പൂര്‍ണമായി, ലോകകപ്പ് ഒരു ദുരന്തമായി മാറി,' പാകിസ്ഥാന്‍ ടീമുമായി അടുത്ത വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. ഇമാദിന്റെയും അമീറിന്റെയും മടങ്ങിവരവ് ആശയക്കുഴപ്പം വര്‍ധിപ്പിച്ചു.

ഫ്രാഞ്ചൈസി അധിഷ്ഠിത ലീഗുകളിലൊഴികെ വളരെക്കാലമായി ഉയര്‍ന്ന തലത്തിലുള്ള ആഭ്യന്തര/അന്തര്‍ദ്ദേശീയ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തതിനാല്‍ ഇരുവരില്‍ നിന്നും മൂല്യവത്തായ പ്രകടനങ്ങള്‍ ബാബറിന് ലഭിക്കാന്‍ പ്രയാസമായിരുന്നു. ''ചില കളിക്കാര്‍ പരസ്പരം സംസാരിക്കാത്ത സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്, അവരില്‍ ചിലര്‍ ടീമിലെ എല്ലാ ഗ്രൂപ്പ് നേതാക്കളെയും തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചു,'' വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിന് മുമ്പുതന്നെ ടീമിലെ പ്രശ്നങ്ങളെക്കുറിച്ച് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിക്ക് നന്നായി അറിയാമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വലംകൈയും ദേശീയ സെലക്ടറും സീനിയര്‍ മാനേജരുമായ വഹാബ് റിയാസ് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പിസിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'നഖ്വി എല്ലാ കളിക്കാരുമായും സ്വകാര്യമായി രണ്ട് മീറ്റിംഗുകള്‍ നടത്തി. അവരുടെ പ്രശ്നങ്ങള്‍ മാറ്റിവച്ച് ലോകകപ്പ് നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരോട് ആവശ്യപ്പെട്ടു.

ടീമിലെ എല്ലാ ആശയക്കുഴപ്പങ്ങളും അദ്ദേഹം നീക്കിയെന്ന് തോന്നിപ്പിച്ചെങ്കിലും കാര്യങ്ങള്‍ ഫലവത്തായില്ല. 'ഞാന്‍ ബാബറിനെ പ്രതിരോധിക്കുകയല്ല. പക്ഷേ നിങ്ങളുടെ പ്രീമിയം ബൗളര്‍ക്ക് അവസാന ഓവറില്‍ 15 റണ്‍സ് പ്രതിരോധിക്കാന്‍ പോലും കഴിയാതെ ഫുള്‍ ടോസുകളിലൂടെ ഒരു ബൗണ്ടറിയും സിക്സും വഴങ്ങുമ്പോള്‍ ഒരു ക്യാപ്റ്റന്‍ എന്താണ് ചെയ്യേണ്ടത്,' പിസിബി ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു.

കളിക്കാരുടെ ഏജന്റുമാരും സോഷ്യല്‍ മീഡിയ കാമ്പെയ്നുകള്‍ നടത്തിയ ചില മുന്‍ കളിക്കാരും ഉള്‍പ്പെടെയുള്ള ബാഹ്യ ഘടകങ്ങളുടെ പങ്ക് ടീമിലെ പിരിമുറുക്കം ലഘൂകരിക്കുന്നതിന് പകരം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ദേശീയ ടീമില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് നഖ്വി സൂചന നല്‍കിയിട്ടുണ്ടെങ്കിലും ക്രിക്കറ്റ് ബോര്‍ഡിലും ഇനി മാറ്റങ്ങള്‍ വരുത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.

''ചെയര്‍മാന്‍ വ്യക്തമായും ടീം ഉടച്ചുവാര്‍ക്കാന്‍ പോകുകയാണ്. ബോര്‍ഡിലെ സീനിയര്‍, മിഡ് ലെവല്‍ ജീവനക്കാരുടെ പ്രകടനവുമായി ബന്ധപ്പെട്ട വിലയിരുത്തലുകളും അദ്ദേഹം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ടീമിലും മാനേജ്മെന്റ് തലത്തിലും വലിയ മാറ്റങ്ങള്‍ നിങ്ങള്‍ കാണും,'' അദ്ദേഹം പറഞ്ഞു. നവംബറില്‍ പാകിസ്ഥാന്‍ അടുത്ത ഏകദിന പരമ്പര കളിക്കുന്നതിനാല്‍ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയില്‍ മാറ്റമുണ്ടായേക്കില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+