Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊക്കെ ഒരു ജയമാണോ, ഇന്ത്യ പന്തില്‍ കൃത്രിമം കാണിച്ചെന്ന് റാസ; കുറച്ച് ഉളുപ്പ് വേണമെന്ന് ഷമി

ഇന്ത്യ ലോകകപ്പില്‍ എട്ട് വിജയങ്ങള്‍ നേടിയത് ചിലര്‍ക്ക് അത്ര പിടിച്ചിട്ടില്ല. പ്രധാനമായും അത് പാകിസ്താനില്‍ ഉള്ളവര്‍ക്കാണ്. ചില മുന്‍താരങ്ങള്‍ ഇന്ത്യന്‍ വിജയം മൊത്തം തട്ടിപ്പാണെന്ന് ആരോപിക്കുകയാണ് ചെയ്തത്. അതില്‍ മുന്നില്‍ നില്‍ക്കുന്നത് മുന്‍ പാക് താരമായ ഹസന്‍ റാസ. അദ്ദേഹം ഉന്നയിച്ച കാര്യങ്ങളെല്ലാം പാകിസ്താന്‍ ക്രിക്കറ്റിനെ തന്നെ പരിഹാസ മുനയില്‍ നിര്‍ത്തുന്നതായിരുന്നു. ഇന്ത്യക്കെതിരെയായിരുന്നു കടുത്ത പരാമര്‍ശങ്ങള്‍.

ഇന്ത്യന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയം നേടിയത് ഡിആര്‍എസ്സില്‍ കൃത്രിമം കാണിച്ചാണെന്ന് അദ്ദേഹം ആരോപിക്കുന്ന. ഇതിന് തെളിവായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ടിവി ചാനലിലെ ചര്‍ച്ചയിലായിരുന്നു ഈ ആരോപണം. ഡിആര്‍എസ്സിലെ കൃത്രിമത്വമാണ് ഈ ലോകകപ്പിലെ ഇന്ത്യന്‍ ജയങ്ങള്‍ക്ക് പ്രധാന കാരണമെന്ന് റാസ ആരോപിക്കുന്നു.

mohammed-shami

ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ഡര്‍ ഡസ്സന്‍ പുറത്തായത് തന്നെ ഉദാഹരണമാണ്. ലെഗ് സ്റ്റമ്പില്‍ പിച്ച് ചെയ്ത പന്തിനാണ് ഔട്ട് നല്‍കിയത്. ഡിആര്‍എസ്സില്‍ ഇക്കാര്യം വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു. എന്നിട്ടും ഔട്ട് നല്‍കിയെന്ന് റാസ പറഞ്ഞു. ഇംപാക്ട് ലൈനില്‍ തന്നെയായിരുന്നു. എന്നാല്‍ പന്ത് ലെഗ് സൈഡിലേക്ക് പോകുന്നതായിട്ടാണ് ഉണ്ടായിരുന്നത്. ഇത്തരം കാര്യങ്ങള്‍ ശരിക്കും പരിശോധിക്കണം. ഡിആര്‍എസ്സില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. അത് കൃത്യമായി കാണാന്‍ സാധിക്കുന്നുണ്ടെന്നും റാസ കുറ്റപ്പെടുത്തി.

ബുംറയും സിറാജും മത്സരത്തില്‍ സ്വിംഗ് ചെയ്യിക്കുന്ന വിധം ഞെട്ടിക്കുന്നതാണന്നും റാസ ആരോപിച്ചു. അതേസമയം തീര്‍ത്തും അസംബന്ധമായ കമന്റാണ് റാസയുടേതെന്ന് ഷമി ആരോപിച്ചു. കുറച്ചെങ്കിലും നാണം അദ്ദേഹത്തിന് തോന്നേണ്ടതാണ്. മത്സരത്തിലാണ് ശ്രദ്ധിക്കേണ്ടത്. ഈ അസംബന്ധം കേള്‍ക്കേണ്ടതില്ലെന്നും താരം പറഞ്ഞു.

ചില സമയങ്ങളില്‍ മറ്റുള്ളവരുടെ വിജയം കൂടി ആസ്വദിക്കാന്‍ നിങ്ങള്‍ പഠിക്കണം. ഇത് ലോകകപ്പാണ്. അല്ലാതെ നിങ്ങളുടെ പ്രാദേശിക ടൂര്‍ണമെന്റല്ല. മുമ്പൊരു കളിക്കാനായിരുന്നില്ലേ നിങ്ങള്‍ എന്നും ഷമി ചോദിക്കുന്നു. ഇതിനുള്ള മറുപടി വസീം അക്രം തന്നെ നല്‍കിയിട്ടുണ്ട്. സ്വന്തം കളിക്കാരെ ഇവര്‍ വിശ്വസിക്കുന്നില്ലെന്നും ഷമി പറഞ്ഞു.

അതേസമയം നേരത്തെ വിവാദപരമായ പരാമര്‍ശങ്ങളായിരുന്നു റാസ നടത്തിയത്. ഇന്ത്യക്ക് വേറെ പന്താണ് ഐസിസിയും ബിസിസിഐയും എറിയാനായി നല്‍കുന്നത്. ഇത് മറ്റ് ടീമുകളേക്കാള്‍ മുന്‍തൂക്കം ലഭിക്കാന്‍ ഇന്ത്യക്ക് സാധിക്കും. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കൂ. അവര്‍ ഏറ്റവും കിടിലനായി ബാറ്റ് ചെയ്യുന്നു.

എന്നാല്‍ ഇന്ത്യ പന്തെറിയുമ്പോള്‍ എല്ലാം മാറും. എതിര്‍ ടീം തകര്‍ന്ന് വീണു. ഏഴോ എട്ടോ ഡിആര്‍എസ്സുകള്‍ ഇന്ത്യക്ക് അനുകൂലമായി ന്നിട്ടുണ്ട്. ഷമിയും സിറാജും പന്തെറിയുന്നതില്‍ നിന്ന് സംശയം വരാം. അവര്‍ക്ക് വേറെ എതോ പന്താണ് നല്‍കുന്നത്. ഇതില്‍ കൃത്യമായ പരിശോധന നടത്താം. പന്തില്‍ സ്വിംഗ് കിട്ടാനുള്ള എന്തോ ഉണ്ടെന്നും റാസ ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+